ന്യൂഡൽഹി: തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ലോക്ക്ഡൗൺ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അംഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബർ ആറു മുതൽ ലഭ്യമാക്കും.
ESIC issues instructions for submission of claims for Unemployment Benefit under Atal Bimit Kalyan Yojana.
Read Here: https://t.co/HLvNEklh4X#ESIC #IndiaFightsCorona pic.twitter.com/aqVj1yIMLR
— ESIC – Healthy Workforce – Prosperous India (@esichq) September 18, 2020
90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നൽകുക. ഇസ്ഐ വെബ്സൈറ്റായ www.esic.nic.in ൽ നിന്ന് അപേക്ഷ ഫോം ലഭിക്കും.
ഫോമിന്റെ പൂരിപ്പിച്ച പകർപ്പിൽ 20 രൂപയുടെ നോൺ ജുഡീഷ്യൽ സ്റ്റാംപ് ഒട്ടിച്ച്, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പുകളും സഹിതം ഇസ്ഐ ബ്രാഞ്ച് ഓഫീസിൽ നൽകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.