ഡോക്ടർമാരുടെ എണ്ണം കുറവ്; വീഡിയോ പുറത്ത് വിട്ട് ഡോക്ടർ

ബെം​ഗളുരു; കോവിഡ് രോ​ഗികൾക്ക് ഉള്ള ഡോക്ടർമാരില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കി ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് ഡോക്ടറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. ശിവാജിനഗറിലെ ആശുപത്രിയിലെ ഡോക്ടറാണ് വീഡിയോ പുറത്ത് വിട്ടത്. നിലവിൽ ആശുപത്രിയിൽ 48 ഡോക്ടർമാരെ ആവശ്യമുണ്ട്. ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ഒരു ദിവസം ആറുമണിക്കൂർ ജോലിചെയ്താൽമതിയെന്നും വീഡിയോയിൽ വ്യക്തമാക്കി.

Read More

“സ്വകാര്യ ആശുപത്രികളിൽ 78 ശതമാനം കിടക്കകൾ ഒഴിവുണ്ട്”; ആരോഗ്യ വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സക്കായി ഒരുക്കിയിരിക്കുന്ന കിടക്കകളിൽ  78 ശതമാനം കിടക്കകൾ ഒഴിവുണ്ടെന്നു ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. സംസ്ഥാനത്തെ കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഇദ്ദേഹം  നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലും വേണ്ടത്ര കിടക്കകൾ ഒഴിവില്ലാത്തതിന്റെ പേരിൽ പല രോഗികൾക്കും ചികിത്സ വൈകിയതുമായി വാർത്തകൾ വന്ന സന്ദർഭത്തിൽ ആണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്  നഗരത്തിലെ 72 സ്വകാര്യ ആശുപത്രികളിൽ ആയി 3,331 കിടക്കകൾ കോവിഡ് രോഗികൾക്കായി ഒരുക്കിയിട്ടുണ്ട് അതിൽ…

Read More

ഹൃദയാഘാതം; ബെംഗളൂരുവിൽ മലയാളി മരിച്ചു.

ബെംഗളൂരു: ഹൃദയാഘാതംമൂലം മലയാളി മരിച്ചു . കണ്ണൂർ ചാല തന്നട സ്വദേശി ശൗകത്തലി (51)യാണ് ഇന്ന് പുലർച്ചെ നിംഹാൻസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. മാരുതി നഗറിലെ റഹ്മത്ത് മിനി മാർട്ടിലെ തൊഴിലാളിയായ ഇദ്ധേഹത്തിന് പുലർച്ചെ മൂന്നരമണിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു, ഉടൻ നിംഹാൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ആൾ ഇന്ത്യ കെഎംസിസി ബെംഗളൂരു കമ്മറ്റി പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. നിടുംമ്പുറം ഹസ്സൻ പണികാച്ചേരി ആയിശയുടെയും മകനാണ് ശൗകത്തലി. ഭാര്യ ശമീന മക്കൾ സഫ്ന, ഫർഹ,ഫാത്തിമ,സാജിർ ആദിൽ എന്നിവർ ജാമാതാക്കളാണ്.

Read More

24 മണിക്കൂറിൽ 16 മരണം;1235 പുതിയ കോവിഡ് രോഗികൾ;നഗരത്തിൽ കോവിഡ് വ്യാപനം ഇങ്ങനെ..

ബെംഗളൂരു : നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരുന്നു. 24 മണിക്കൂറിൽ 16 പേരാണ് നഗരത്തിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെയയും ആയിരത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു. 1235 പുതിയ കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 8167 ആയി വർധിച്ചു. 302 പേരാണ് ഇന്നലെ ബെംഗളൂരു നഗരത്തിൽ രോഗമുക്തി നേടിയത് .  കർണാടകയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏറിയ…

Read More

7 ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആസ്തമ രോഗിയായ സ്ത്രീ മരിച്ചു

ബെംഗളൂരു:മൈസൂർ റോഡിനടുത്തു ബിന്നിപെട്ട് സ്വദേശിയായ 49 വയസുകാരി ചികിത്സ തേടി പോയ 7 ആശുപത്രികളും ചികിത്സ നിഷേധിച്ചതിനെ തുടർന്നു മരണപെട്ടു.  ആസ്തമ  രോഗിയായിരുന്ന സ്ത്രീക് 3 ദിവസമായി പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ കൊണ്ടുപോയി എങ്കിലും എല്ലാവരും പ്രവേശനം നിഷേധിക്കുകയായിരുന്നു. ശ്വാസതടസം ഉണ്ടെന്നു അറിയിച്ചപ്പോൾ ആശുപത്രി അധികൃതർ കോവിഡ് ടെസ്റ്റ് ചെയുവാൻ പറഞ്ഞു എന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു .  തുടർന്ന് കെ സി ജനറൽ ഹോസ്പിറ്റലിൽ രണ്ട് പ്രാവശ്യം പോയി…

Read More

കോവിഡ് ഭയം; ജീവനക്കാർ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ

ബെം​ഗളുരു; മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് അധികൃതർ, കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്ന്​ ക​രു​തി​ മൃ​ത​ദേ​ഹ​ത്തോ​ട്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​ഗ​ണ​ന​യും ജാ​ഗ്ര​ത​ക്കു​റ​വും. ഹാ​വേ​രി​യി​ല്‍ മ​രി​ച്ച 45 കാ​ര​നെ പൊ​തി​ഞ്ഞു​കെ​ട്ടി മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ബ​സ്​​സ്​​റ്റോ​പ്പി​ല്‍ വെ​ച്ച​തി​​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ​വൈ​റ​ലാ​യി. ഹാ​വേ​രി റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ബ​സ്​​സ്​​റ്റോ​പ്പി​ലാ​ണ്​ പി.​പി.​ഇ കി​റ്റി​ല്‍ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം കി​ട​ത്തി​യ​ത്. ഒ​രാ​ഴ്​​ച​യാ​യി പ​നി​ബാ​ധി​ത​നാ​യി​രു​ന്ന 45കാ​ര​ന്‍ റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എന്നാൽ ജൂ​ൺ 28 നാ​ണ്​ ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഫ​ലം വാ​ങ്ങാ​ൻ ശ​നി​യാ​ഴ്​​ച രാ​വി​ലെ പോയെങ്കിലും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…

Read More

ആശുപത്രികൾ അഡ്മിഷൻ നിഷേധിക്കുന്നുവോ? വിളിക്കാം ഹെൽപ്പ് ഡെസ്ക്ക് നമ്പറിൽ.

ബെംഗളൂരു : കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് രോഗങ്ങളുമായി ആശുപത്രി സന്ദർശിക്കുകയും അഡ്മിഷൻ ലഭിക്കാതിരിക്കുകയും തുടർന്ന മരണപ്പെടുകയും സംഭവിച്ച നിരവധി കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാൻ 1912 എന്ന നമ്പറിൽ വിളിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നു. For Arogya Kavacha ambulance services in emergency call 108.For grievances on denial of bed in Government and Private Hospitals call 1912 — K'taka Health Dept (@DHFWKA) July 4, 2020 ഏതെങ്കിലും…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ;ബെംഗളൂരുവിലെ ജനപ്രതിനിധികളുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും.

ബെംഗളൂരു : കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അധ്യക്ഷതയിൽ ബി.ബി.എം.പി പരിധിയിലെ എംപി, എംഎൽഎമാരുടെ യോഗം ഇന്ന്. വൈകിട്ട് 4ന് വിധാൻ സൗധയിൽ നടക്കുന്ന യോഗത്തിൽ ലോക്ഡൗൺ നടപടികൾ കർശനമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന്കോൺഗ്രസ്, ജെ.ഡി.എസ് ജനപ്രതിനിധികൾ വിട്ടുനിന്നിരുന്നു.

Read More

“ബ്ലൂ ബോക്സ്”ബെംഗളൂരു മലയാളി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനായ ഹരിക്ക് വരുന്ന സന്ദേശം. കൊഡ് ഭാഷയിൽ ആയത് കോണ്ട് സുഹൃത്തും ഗെയിം ഡെവലപ്പറും ആയ സാം അലക്സിന്റെ സഹായം തേടി കോഡുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നു. ഹരി തന്റെ മറ്റൊരു സുഹൃത്തായ SI സാജൻ സെക്കറിയയുടെ സഹായത്താൽ അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്ന പഴകിയതും രാസപദാർത്ഥങ്ങൾ ഇട്ടതുമ്മായ മൽസ്യ കടത്തിലെ വലിയൊരു സംഘത്തെ വലയിലാക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി നാം നശിപ്പിക്കുന്നത് നമ്മുടെ നാടിനെയാണ് ഇതാണ് കഥയുടെ ഇതിവൃത്തം. ബെംഗളൂരു മലയാളിയായ സനിൽ ഇരിട്ടിയാണ് ഈ ഹ്രസ്വ…

Read More

കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്ത്!

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ ഉയരുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 6,95,306 ആയി ഉയർന്നു. 21,492 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റഷ്യയിൽ 6,81,251 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തി. ഇന്ത്യയിൽ 412 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 19,692 ആയി. 2,52,633 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 4,21,001 പേർ രോഗവിമുക്തരായി. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോ​വി​ഡ് 19 കേ​സു​ക​ള്‍…

Read More
Click Here to Follow Us