ആശുപത്രികൾ അഡ്മിഷൻ നിഷേധിക്കുന്നുവോ? വിളിക്കാം ഹെൽപ്പ് ഡെസ്ക്ക് നമ്പറിൽ.

ബെംഗളൂരു : കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് രോഗങ്ങളുമായി ആശുപത്രി സന്ദർശിക്കുകയും അഡ്മിഷൻ ലഭിക്കാതിരിക്കുകയും തുടർന്ന മരണപ്പെടുകയും സംഭവിച്ച നിരവധി കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ പ്രശ്നങ്ങൾ മറികടക്കാൻ 1912 എന്ന നമ്പറിൽ വിളിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നു.

ഏതെങ്കിലും ആശുപത്രികൾ അനുമതി നിഷേധിച്ചാൽ മുകളിലെ നമ്പറിൽ വിളിക്കണം.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ആംബുലൻസ് ലഭ്യമാകാതിരിക്കുകയും നിരവധി പേർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുകയും ചെയ്യുന്ന വിഷയവും നഗരത്തിൽ ഉണ്ടായിട്ടുണ്ട്.

108 എന്ന ആരോഗ്യ കവച നമ്പറിൽ വിളിച്ചാൽ രോഗികൾക്ക് ആംബുലൻസ് ലഭ്യമാകും, ഒരു കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts