കോവിഡ് ഭയം; ജീവനക്കാർ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ

ബെം​ഗളുരു; മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് അധികൃതർ, കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്ന്​ ക​രു​തി​ മൃ​ത​ദേ​ഹ​ത്തോ​ട്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​ഗ​ണ​ന​യും ജാ​ഗ്ര​ത​ക്കു​റ​വും.

ഹാ​വേ​രി​യി​ല്‍ മ​രി​ച്ച 45 കാ​ര​നെ പൊ​തി​ഞ്ഞു​കെ​ട്ടി മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ബ​സ്​​സ്​​റ്റോ​പ്പി​ല്‍ വെ​ച്ച​തി​​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ​വൈ​റ​ലാ​യി. ഹാ​വേ​രി റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ബ​സ്​​സ്​​റ്റോ​പ്പി​ലാ​ണ്​ പി.​പി.​ഇ കി​റ്റി​ല്‍ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം കി​ട​ത്തി​യ​ത്. ഒ​രാ​ഴ്​​ച​യാ​യി പ​നി​ബാ​ധി​ത​നാ​യി​രു​ന്ന 45കാ​ര​ന്‍ റാ​ണി​ബെ​ന്നൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.

എന്നാൽ ജൂ​ൺ 28 നാ​ണ്​ ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഫ​ലം വാ​ങ്ങാ​ൻ ശ​നി​യാ​ഴ്​​ച രാ​വി​ലെ പോയെങ്കിലും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

തുടർന്ന് ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ബ​സ്​ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ൽ ഇരിക്കുന്നതിനിടെ ഇ​യാ​ൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു, തുടർന്ന് ആരോ​​ഗ്യപ്രവർത്തകരെത്തി മൃതദേഹം പി.​പി.​ഇ കി​റ്റി​ൽ പൊ​തി​ഞ്ഞ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​ന്​ പ​ക​രം അ​വി​ടെ​ത്ത​ന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

തുടർന്ന് മൂ​ന്നു​മ​ണി​ക്കൂ​റി​ന്​ ശേ​ഷം സം​സ്​​കാ​ര​ത്തി​ന്​ കൊ​ണ്ടു​പോ​കാ​ൻ വീ​ണ്ടും ജീ​വ​ന​ക്കാ​രെ​ത്തു​േ​മ്പാ​ഴേ​ക്കും സം​ഭ​വ​ത്തി​​ന്റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായി മാറി. സം​ഭ​വ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​താ​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​െ​മ​ന്നും ഹാ​വേ​രി ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. യോ​ഗീ​ശ്വ​ർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us