കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്ത്!

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ ഉയരുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 6,95,306 ആയി ഉയർന്നു. 21,492 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

റഷ്യയിൽ 6,81,251 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തി.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ഇന്ത്യയിൽ 412 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 19,692 ആയി. 2,52,633 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 4,21,001 പേർ രോഗവിമുക്തരായി. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോ​വി​ഡ് 19 കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാഹചര്യത്തിൽ റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം നൽകി. ഉ​യ​ര്‍​ന്ന രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശം. ഡ​ല്‍​ഹി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts