ബെംഗളൂരു; മലപ്പുറം പളളിക്കൽ ബസാർ സ്വദേശി പരേതനായ കളരിക്കൽ ഹസ്സൻകുട്ടിയുടെ മകൻ സുബൈർ(49) ബെംഗളൂരുവിൽ നിര്യാതനായി ഭാര്യ സാഹിറ മക്കൾ അമീർ ,റിസുവാൻ,സിനാൻ. നീലസന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിൻ്റെ ഉടമയാണ് സുബൈർ ഇന്ന്കാലത്ത് പനിയും തലകറക്കവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് മരണം നടന്നത്. മൃതദേഹം ഫിലോമിനാസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് ആൾ ഇന്ത്യ കെഎംസിസി നീലസന്ദ്ര ഏരിയാ കമ്മറ്റി നേതാക്കൾ ആശുപത്രിയിലെത്തി മേൽനടപടി ക്രമങ്ങൾ നടത്താനുളള ഏർപ്പാട് ചെയ്യുന്നുണ്ട്.
Read MoreMonth: July 2020
ഇന്ന് കര്‍ണാടകയില്‍ 91 മരണം;പുതിയ കോവിഡ് രോഗികള്‍ 4120;ബെംഗളൂരുവില്‍ ഇന്ന് 36 മരണം;2156 പുതിയ കോവിഡ് രോഗികള്‍.
ബെംഗളൂരു: ഇന്ന് കര്‍ണാടകയില്‍ 91 പേര് കോവിഡ് കാരണം മരണമടഞ്ഞതായി സംസ്ഥാന സര്‍ക്കാറിന്റെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. ബെംഗളൂരു നഗര ജില്ലയില്‍ 36 പേര് മരിച്ചു,ദക്ഷിണ കന്നഡ 1,വിജയപുര 1,ഉഡുപ്പി 1,ധാര്‍വാട 4,മൈസുരു 11,ബെലഗാവി 2,ബെല്ലാരി 3,കലബുരഗി 3,ദാവനഗേരെ,ഹവേരി,ബാഗല്‍കോട്ടെ,ഹാസന 2 വീതം,ബീദര്‍ 3 ചിക്ക മഗലുരു 1,ഗദഗ് 4,കോലാര 5,തുമുക്കുരു 2,കോപ്പള 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണങ്ങളുടെ ഇന്നത്തെ കണക്ക്. കര്‍ണാടകയില്‍ ആകെ കോവിഡ് മരണം 1331 ആയി;ബെംഗളൂരുവില്‍ ആകെ മരണം 667 ആയി. ഇന്ന് സംസ്ഥാനത്ത് 4120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ബെംഗളൂരു…
Read Moreവിക്റ്റോറിയ ആശുപത്രിയുടേത് എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു;യുവാവ് അറസ്റ്റിൽ.
ബെംഗളൂരു : നഗരത്തിലെ പ്രശസ്തമായ സർക്കാർ ആശുപത്രിയായ കെ.ആർ.മാർക്കറ്റിന് സമീപമുള്ള വിക്റ്റോറിയ ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ” വിക്റ്റോറിയ ആശുപത്രിയെ കുറിച്ച് തെറ്റായ വീഡിയോ പങ്കുവച്ച് ജനങ്ങളിൽ ആശങ്ക പടർത്താൻ ശ്രമിച്ച ആളെ സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു, പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്ന എല്ലാ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നു” സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു…
Read Moreകോവിഡ് സംശയമുണ്ടെങ്കിലും മൃതദേഹം വിട്ടുകിട്ടാൻ റിസൾട്ട് വരുന്നതു വരെ കാത്തിരിക്കേണ്ടതില്ല;പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ.
ബെംഗളൂരു: കോവിഡ് സംശയമുള്ള മരണങ്ങളിൽ മൃതദേഹം വിട്ടുകൊടുക്കാൻ പരിശോധനഫലത്തിനായി കാത്തിരിക്കേണ്ടെന്ന് കർണാടകസർക്കാർ. കോവിഡ് പരിശോധനഫലം വൈകുന്നതിനെത്തുടർന്ന് മൃതദേഹം വിട്ടുകിട്ടുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ആശുപത്രിയിലോ വീട്ടിലോ മരിക്കുന്നവരുടെ മൃതദേഹം പരിശോധനയ്ക്കുശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നത്. ഇതിനായി ഒരാഴ്ചവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയാണു പതിവ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹം സൂക്ഷിക്കാൻ ആശുപത്രി മോർച്ചറികളിൽ സൗകര്യമില്ലാതായി. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആശുപത്രിയിലോ വീട്ടിലോവെച്ച് മരിക്കുന്നവർക്ക് കോവിഡ്ബാധ സംശയമുണ്ടെങ്കിലും ഇനി വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാം. ലോക്ഡൗൺ നിയന്ത്രണം പാലിച്ച്…
Read Moreകൂടുതൽ ഇലക്ട്രിക് വാഹനചാർജിംഗ് പോയിൻ്റുകളുമായി ബെസ് കോം.
ബെംഗളുരു : ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലെ കമ്പനിലിമിറ്റഡ് (ബെസ്കോം). അതിവേഗ ചാർജിങ് സ്റ്റേഷനുകൾക്ക് (ഡിസി) പുറമേ പതുക്കെ ചാർജ് ചെയ്യുന്ന (എസി) 100 സ്റ്റേഷനുകളുടെ നിർമാണവുംപൂർത്തിയായി. ഡിസി സ്റ്റേഷനുകൾക്ക് ഒരു യൂണിറ്റിന് 7.99 രൂപയും എസി സ്റ്റേഷനുകളിൽ 7.30 രൂപയുമാണ് പുതുക്കിയ വൈദ്യുതി നിരക്ക്. ബി.എം.ടി.സി ബസ് ടെർമിനലുകളിലെ പാർക്കിങ് ബേകൾ, ബെസ് കോം സബ് ഡിവിഷനൽഓഫിസുകൾ, ആർടിഒ ഓഫിസുകൾ, ബിബിഎംപി വാർഡ് ഓഫിസുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
Read More112 കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വെറും 2 നഴ്സുമാർ?
കെ സി ജനറൽ ആശുപത്രിയിലെ 112 രോഗികളെ ചികിത്സിക്കാനുള്ളത് രണ്ട് നഴ്സുമാർ ബെംഗളൂരു :”സർ , 10 രോഗികളെ ചികിത്സിക്കാൻ ഒരു നഴ്സ് എന്ന് സർക്കാർ നിയമങ്ങൾ പറയുമ്പോൾ ഞങ്ങൾക്കിവിടെ 112 രോഗികളെ ചികിത്സിക്കുവാനുള്ളത് വെറും രണ്ട് നഴ്സുമാരാണ്”. വെള്ളിയാഴ്ച വൈകുന്നേരം കെ സി ജനറൽ ആശുപത്രിയിൽ മിന്നൽ പരിശോധനക്ക് എത്തിയ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിനെ കാത്തിരുന്നത് ആശുപത്രിയിലെ ഡോക്ടറുടെ ഈ വാക്കുകളാണ്. നഗരത്തിൽ കോവിഡ് ചികിത്സ ലഭ്യമായ പ്രധാനപ്പെട്ട ആശുപത്രി കെ സി ജനറൽ ഹോസ്പിറ്റലിലാണ് 112 രോഗികൾക്കു 2…
Read Moreയാത്രക്കാരുടെ എണ്ണം കുറഞ്ഞു;ശ്രമിക്ക് തീവണ്ടികൾ നിർത്തി.
ബെംഗളൂരു: കർണാടകയിൽ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് തീവണ്ടികൾ സർവീസ് അവസാനിപ്പിച്ചു. ശ്രമിക് തീവണ്ടികളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലും കൂടുതൽ തീവണ്ടികൾക്കായി ആവശ്യക്കാർ ഇല്ലാതാകുകയും ചെയ്തതിനാലാണ് ശ്രമിക് തീവണ്ടികൾ അവസാനിപ്പിച്ചതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. ജൂലായ് ഏഴിനാനാണ് ദക്ഷിണ-പശ്ചിമ റെയിൽവേ ശ്രമിക് തീവണ്ടികൾ അവസാനമായി സർവീസ് നടത്തിയത് . അതിന് ശേഷം സർവീസ് ഉണ്ടായിട്ടില്ല. മേയ് മൂന്നിനും ജൂലായ് ഏഴിനുമിടയിൽ ഉള്ള ദിവസങ്ങളിലായി ദക്ഷിണ-പശ്ചിമ റെയിൽവേ 264 ശ്രമിക് തീവണ്ടികളാണ് സർവീസ് നടത്തിയത്. ഈ തീവണ്ടികളിലായി അകെ 3.8 ലക്ഷം…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക നാലാമത്;കോവിഡ് മരണങ്ങളിൽ അഞ്ചാമത്.
ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. 4500ൽ ഏറെ പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് രോഗികളുടെ അകെ എണ്ണത്തിൽ ഇന്ത്യയിൽ സംസ്ഥാന അടിസ്ഥാനത്തിൽ കർണാടക നാലാമത് ആയിരിക്കുന്നു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്നാട് , ഡൽഹി സംസ്ഥാനങ്ങൾ ആണ് യഥാക്രമം ഒന്നാമതും രണ്ടാമതും മൂന്നാമതുമായി ഉള്ളത്. ഈ സംസ്ഥാങ്ങൾക് പുറകിലാണ് 59,652 കോവിഡ് കേസുകളുമായി കർണാടക നാലാമത് നിൽക്കുന്നത്. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ കർണാടക അഞ്ചാം സ്ഥാനത്താണ് . 1240 കോവിഡ്…
Read More50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകാൻ തയ്യാറായി സ്വകാര്യ മെഡിക്കൽ കോളേജുകൾ.
ബെംഗളൂരു : 50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകുവാൻ തയ്യാറാണെന്ന് നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇന്നലെ അറിയിച്ചു. കോവിഡ് ഇതര അസുഖങ്ങളുള്ളവരെ ഇന്ന് മുതൽ ചികിത്സിക്കുന്നതാണെന്നും അറിയിച്ചു. കോളേജ് മാനേജ്മെന്റും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ആയത്. കോവിഡ് രോഗികളെ ചികിത്സിക്കാതെ പക്ഷം കർണാടക ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട് പ്രകാരം ക്രിമിനൽ കേസ് എടുക്കും എന്ന് മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ മെഡിക്കൽ കോളേജുകളെ അറിയിച്ചതിനെ തുടന്നാണ് കോവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജുകൾ തയ്യാറായത്. രണ്ട് ആഴ്ചകൾക്കു മുൻപ് കോവിഡ്…
Read Moreകോവിഡ് എന്ന സംശയത്തിൻ്റെ പേരിൽ ആരും സഹായിക്കാനെത്തിയില്ല; യുവതി ഭർത്താവിൻ്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ചു.
ബെലഗാവി :ബെലഗാവി ജില്ലയിലെ അത്താണിയിൽ ഭർത്താവിന്റെ മൃതദേഹം ഭാര്യ ശ്മശാനത്തിലെത്തിച്ചത് ഉന്തുവണ്ടിയിൽ. സ്വദേശിയായ സദാശിവ ഹിറാട്ടി(55)ന്റെ മൃതദേഹമാണ് ഭാര്യ ചിക്കതി വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടുവന്നത്. കോവിഡ് ബാധിച്ച് മരിച്ചതെന്ന് പ്രചാരണം കാരണം ബന്ധുക്കളും അയൽക്കാരും മടിച്ചതോടെയാണ് മറ്റുവഴിയില്ലാതെ ചിക്കതി തന്നെ കരഞ്ഞുകൊണ്ട് മൃതദേഹം എത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ജീവനക്കാര്‍ എത്തുകയും മൃതദേഹം സംസ്കരിക്കുകയും ആയിരുന്നു.
Read More