ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിൽ ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബെംഗളൂരു നഗരസഭക്കും രണ്ട് അഭിപ്രായം .
രോഗവ്യാപനം കൂടി വരുന്ന അവസ്ഥയിൽ ലോക്ഡൗൺ നീട്ടണം എന്നാണ് കോർപ്പറേഷൻ മേയർ ഗൗതം കുമാർ ആവശ്യപ്പെടുന്നത്.
ലോക്ക് ഡൌൺ നീട്ടുന്നത് വഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് കൂടുതൽ സമയം ലഭിക്കും.രോഗ തീവ്രാമായ മേഖലകളിൽ ആന്റിജൻ പരിശോധന നടത്തി രോഗികളെ നിരീക്ഷണത്തിൽ ആക്കുവാനും ഈ സമയം കൊണ്ട് കഴിയും.
തന്മൂലം രോഗവ്യാപനം തടയുവാനും കഴിയും എന്ന് ഗൗതം കുമാർ പറഞ്ഞു.
അതെ സമയം ലോക്ഡൗൺ നീട്ടുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കോവിഡ് ടാസ്ക് ഫോഴ്സ്സുമായി നടത്തിയ ചർച്ചയിലും ഇന്നലെ നടന്ന മന്ത്രിമാരുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗത്തിലും ലോക്ഡൗൺ നീട്ടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
രോഗവ്യാപനം തടയുന്നതിന് ലോക്ഡൗൺ സഹായിക്കില്ലെന്നും കൂടുതൽ കാലം ലോക്ക് ഡൌൺ നീട്ടികൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ലോക്ഡൗൺ ജൂലായ് 22-ന് അവസാനിക്കും.
ലോക്ഡൗൺ 14 ദിവസം ആവശ്യമാണെന്ന് കോർപ്പറേഷൻ കമ്മിഷണർ അനിൽകുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.