കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്കുവീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള…
Read MoreMonth: June 2020
നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. 24 മണിക്കൂറിൽ 6 പേർ കോവിഡ് ബാധിച് മരിച്ചു. അകെ കോവിഡ് ബാധിതരുടെ എണ്ണം 1500 നു മുകളിൽ
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 6 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 74 ആയി. നഗരത്തിലെ മരണ നിരക്ക് 4.91% ആയി ഉയർന്നു.107 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. അകെ രോഗബാധിതരുടെ എണ്ണം 1505 ആയി. 32,40,67,81 വയസുള്ള 4 പുരുഷന്മാരും 47,85 വയസുള്ള രണ്ട് സ്ത്രീകളുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല. മരിച്ച ആറ് പേരിൽ നാല് പേർ…
Read Moreഅൺലോക്ക് കാലത്തും നിർധനർക്ക് ഭക്ഷണം നൽകി കർണാടക പ്രവാസി കോൺഗ്രസ്.
ബെംഗളൂരു : കോവിഡ് കാലത്ത് ജോലികൾ നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് കർണാടക പ്രവാസി കോൺഗ്രസ് കെ.ആർ. പുരം ഘടകത്തിന്റെ നേതൃത്വത്തിൽ അൺലോക്ക്ഡൗൺ ഒന്നിൽ 150 ഓളം കുടുംബങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇന്ന് ബെംഗളൂരു വിജ്ഞാന നഗറിൽ ഭക്ഷണം നൽകി. കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാട്ടിൽ വരുത്തുതിയ വിപത്തുകളിൽ ഏറ്റവും വലുത് തൊഴിലില്ലായ്മയാണ്, അതിനാൽ ഭൂരിഭാഗം ജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കി ആണ് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരായ…
Read Moreഇനി നഗരത്തിൽ നിന്നും സൗജന്യ ശ്രമിക്ക് ട്രെയിനുകൾ ഇല്ല; 250 ഓളം ട്രെയിനുകൾ സർവ്വീസ് നടത്തിയപ്പോൾ കേരളത്തിലേക്ക് സർവ്വീസ് നടത്തിയത് ഒരു ട്രെയിൻ മാത്രം.
ബെംഗളുരു : ഈ മാസം 24നു ശേഷം ശ്രമിക് ട്രെയിൻ ഓടിക്കില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ എന്ന പ്രതീക്ഷ മങ്ങി. ദക്ഷിണ പശ്ചിമ റെയിൽവേ ഇതുവരെ നടത്തിയ 250 ഓളം ശ്രമിക് സ്പെഷൽ ട്രെയിനുകളിൽ ഒരെണ്ണം മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്. നോർക്കയിൽ രണ്ടായിരത്താളംപേർ റജിസ്ട്രർ ചെയ്തതെങ്കിലും യാത്ര ചെയ്യാൻ അവസരംലഭിച്ചത് 1496 പേർക്കു മാത്രം. തൊഴിലാളികളുടെ കൂട്ട പലായന കാരണം സംസ്ഥാനത്തെ നിർമാണ,വികസന പ്രവർത്തനങ്ങൾ സാരമായി ബാധിച്ചിരിക്കുകയാണ് തുടർന്നാണ് 24 നു ശേഷം സർവീസ് നടത്തേണ്ടതില്ലെന്ന നിലപാട്…
Read Moreവെള്ളാപ്പിള്ളിയുടെ വിശ്വസ്തനായ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ കണിച്ചുകുളങ്ങരയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ.കെ മഹേശനെയാണ് യൂണിയന്‍ ഓഫീസിന്റെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യുന്നതായി കാണിച്ചുള്ള ഒരു കുറിപ്പും പോലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇദ്ദേഹം. മൈക്രോഫൈനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു. രാവിലെ 7.30 ഓടെ ഓഫീസിലേക്ക് പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അനന്തരവന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടാതെ…
Read Moreകോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; നിയന്ത്രണം കർശനമാക്കുന്ന 4 ജില്ലകൾ ഇവയാണ്
ബെംഗളുരു; കോവിഡ് വ്യാപിക്കുന്നു, കർണാടകത്തിൽ കോവിഡ്-19 വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. കൂടുതൽ കോവിഡ് രോഗികളുള്ള സ്ഥലങ്ങൾ അടച്ചിടാനും തീരുമാനമായി. കൂടാതെ പത്തുദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനാണ് തീരുമാനം. കൂടുതൽപ്പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരു, ബല്ലാരി, യാദ്ഗിർ, കലബുറഗി എന്നീ ജില്ലകളിൽ നിയന്ത്രണം കൊണ്ടുവരും. ജില്ലകൾ പൂർണമായി അടച്ചിടുന്നതിനുപകരം രോഗികളുള്ള വാർഡുകൾ പൂർണമായി അടച്ചിടാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ബെംഗളൂരുവിൽ കൂടുതൽ രോഗികളുള്ള നാലു വാർഡുകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം ജില്ലാ…
Read Moreകോവിഡ് ആശങ്കകൾക്കിടയിലും എസ്എസ്എൽസി പരീക്ഷ; സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും
ബെംഗളുരു; കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിൽ വിദ്യാഭ്യാസവകുപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ വലിയ സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷാഹാളുകളിൽ ഒരുക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എല്ലാ പരീക്ഷാഹാളുകളിലെയും ക്രമീകരണങ്ങൾ അതത് ജില്ലാ ഓഫീസർമാരുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ വിലയിരുത്തി കഴിഞ്ഞു, സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും നടത്തും. എന്നാൽ വാഹനസൗകര്യമില്ലാത്ത സ്‌കൂളുകളിലേക്ക് ബി.എം.ടി.സി.യും കർണാടക ആർ.ടി.സി.യും സർവീസ് നടത്തും. സാമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാർഥികളെ ബസുകളിലെത്തിക്കുക, കാസർകോട് ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരീക്ഷയെഴുതാൻ സംസ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക് പാസ് ആവശ്യമില്ല. കൂടാതെ ‘സേവാസിന്ധു’ പോർട്ടലിൽ രജിസ്റ്റർ…
Read Moreജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ബെംഗളുരു; ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു, ജൂവലറി ഉടമയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം മൂന്നംഗസംഘം 8.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. ബെംഗളുരു ബനശങ്കരി സ്വദേശി ജിതേന്ദ്ര ജെയിനാണ് ഹനുമന്തനഗർ സ്വദേശികളായ നിഖിൽ റായ്, ചേതൻ, ഹർദിക് എന്നിവർക്കെതിരേ പരാതി നൽകിയത്. ഹനുമന്തനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019 ലാണ് ഇവർ 8.3 ലക്ഷം രൂപയുടെ നാല് സ്വർണമാലകൾ ഇവർ ജിതേന്ദ്ര ജെയിനിന്റെ ജ്വല്ലറിയിൽനിന്ന് വാങ്ങിയത്. പണം പിന്നീട് തരാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല. പുതുതായി ഒരു…
Read Moreബീഫ് കൊണ്ടുപോവുകയായിരുന്ന വാഹനം ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.
മംഗളുരു : ബീഫ് കൊണ്ടുപോവുകയായിരുന്ന വാഹനം ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. ഉള്ളാൾ സ്വദേശികളായ ബാലചന്ദ്ര(28), രക്ഷിത് ,സൂറത്കൽ ഹൊസബെട്ടുവിലെ ദീക്ഷിത്കുമാർ (19), കുച്ചിഗുഡ്ഡെയിലെ രവി പൂജാരി(19), അത്താവ്റിലെ സന്തോഷ് കുമാർ (31),എന്നിവരെയാണ് കദ്രി പൊലീസ് അറസ്റ്റു ചെയ്തത്. നഗരമധ്യത്തിലെ ഫൾനീറിൽ നടുറോഡിൽ വാഹനം തടഞ്ഞു ഡ്രൈവർ കുദ്രോളി സ്വദേശി റഷീദിനെ മർദിച്ചുവെന്നായിരുന്നു പരാതി. കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം ഗുഡ്സ് ഓട്ടോ തകർത്തുവെന്നും 200 കിലോ ഇറച്ചി മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കുദ്രോളിയിലെകോർപറേഷൻ നിയന്ത്രണത്തിലുള്ള അറവുശാലയിൽ നിന്നും കങ്കനാടി മാർക്കറ്റിലേക്ക്…
Read Moreകോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി പോലീസുകാരൻ പോലീസ് വാനിൽ ആത്മഹത്യ ചെയ്തു.
ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ചതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ പോലീസ് വാനിൽ ഹെഡ്കോൺസ്റ്റബിൾ ആത്മഹത്യചെയ്തു. കെ.എസ്.ആർ.പി. നാലാമത് ബെറ്റാലിയനിലെ 51-കാരനായ ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. ഉടുത്തിരുന്ന ലുങ്കിയിൽ ബസിനുള്ളിലെ കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ഇന്ദിരാനഗർ സി.വി. രാമൻ നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു സംഭവം. വാഹനം ആശുപത്രിയിലെത്തിയപ്പോഴാണ് ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്ത സംഭവം ഡ്രൈവർ അറിയുന്നത്. മറ്റു പോലീസുകാർ വേറെ വാഹനങ്ങളിലും ബൈക്കിലുമായി പിന്തുടരുന്നുണ്ടായിരുന്നു. കോവിഡ് പരിശോധനാഫലം തിങ്കളാഴ്ച രാത്രി എട്ടരയോടെ…
Read More