ബീഫ് കൊണ്ടുപോവുകയായിരുന്ന വാഹനം ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.

മംഗളുരു : ബീഫ് കൊണ്ടുപോവുകയായിരുന്ന വാഹനം ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.

ഉള്ളാൾ സ്വദേശികളായ ബാലചന്ദ്ര(28), രക്ഷിത് ,സൂറത്കൽ ഹൊസബെട്ടുവിലെ ദീക്ഷിത്കുമാർ (19), കുച്ചിഗുഡ്ഡെയിലെ രവി പൂജാരി(19), അത്താവ്റിലെ സന്തോഷ് കുമാർ (31),എന്നിവരെയാണ് കദ്രി പൊലീസ് അറസ്റ്റു ചെയ്തത്.

നഗരമധ്യത്തിലെ ഫൾനീറിൽ നടുറോഡിൽ വാഹനം തടഞ്ഞു ഡ്രൈവർ കുദ്രോളി സ്വദേശി റഷീദിനെ മർദിച്ചുവെന്നായിരുന്നു പരാതി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ സംഘം ഗുഡ്സ് ഓട്ടോ തകർത്തുവെന്നും 200 കിലോ ഇറച്ചി മണ്ണെണ്ണ ഒഴിച്ചു നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

കുദ്രോളിയിലെകോർപറേഷൻ നിയന്ത്രണത്തിലുള്ള അറവുശാലയിൽ നിന്നും കങ്കനാടി മാർക്കറ്റിലേക്ക് ബീഫുമായി പോകുന്നതിനിടെയായിരുന്നു സംഭവം എന്ന് പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts