ന്യൂഡൽഹി : പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വെക്കുവാൻ റെയിൽവേ തീരുമാനിച്ചു. എന്നാൽ മെയ് 12 നും ജൂൺ ഒന്നിനും ആരംഭിച്ച പ്രത്യേക തീവണ്ടികൾക്ക് മുടക്കമുണ്ടാവില്ല. റെഗുലർ തീവണ്ടികളിൽ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകും എന്നും അറിയിച്ചു ഇതിനിടയിൽ പുതിയ സ്പെഷ്യൽ വണ്ടികൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
Read MoreMonth: June 2020
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 4 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ നാല് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും , മെയിന്റനൻസ് വിഭാഗത്തിലെ ഒരു ഇലക്ട്രീഷ്യനുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്‌തിരുന്നതെന്നും അത് കൊണ്ട് തന്നെ യെദിയൂരപ്പയുമായി നേരിട്ട് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യെക്തമാക്കി. ജൂൺ 19 ന് യെദിയൂരപ്പയുടെ ഔദ്യോഗിക വസിതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ…
Read Moreഇന്ന് 6 മരണം; കർണാടകയിൽ ഇന്ന് 519 പേർക്ക് രോഗമുക്തി;442 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;125 പേർ ബെംഗളൂരുവിൽ നിന്ന്…
ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 6 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതിൽ 3 പേർ ബെംഗളൂരു ഗ്രാമ ജില്ലയിൽ നിന്നാണ്, മൈസൂരു,കലബുറഗി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ മരണം 170 ആയി. ഇന്ന് 442 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അന്യസംസ്ഥാനത്തു നിന്ന് എത്തിയവർ 81 ആണ് വിദേശത്ത് നിന്ന് എത്തിയവർ 23. ആകെ രോഗബാധിതരുടെ എണ്ണം 10560 ആയി. ഇതിൽ 3716 ആളുകൾ ആശുപത്രിയിൽ ഉണ്ട്. 160 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇന്ന് 519…
Read Moreകേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; 53 പേര്‍ രോഗമുക്തരായി
കേരളത്തിൽ ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം…
Read Moreസി.ബി.എസ്.ഇ പരീക്ഷകൾ റദ്ദ് ചെയ്തതായി കേന്ദ്രം സുപ്രിം കോടതിയിൽ.
ന്യൂ ഡൽഹി: സി ബി എസ് ഇ പരീക്ഷകൾ റദ്ദ് ചെയ്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിം കോടതിയെ അറിയിച്ചു 10, 12 ക്ലാസ്സുകളിലെ ബാക്കിയുള്ള പരീക്ഷകളാണ് റദ്ദ് ചെയ്തത്. ഐ സി എസ് ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച കോടതി ഉത്തരവ് നാളെ ഉണ്ടാകും ജൂലൈ ഒന്ന് മുതൽ 15 വരെ നിശ്ചയിച്ചിരുന്ന സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷകൾ പൂർണമായും വേണ്ടെന്നുവെച്ചു. ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നിശ്ചയിക്കുന്നതായിരിക്കും. എഴുതിയ പരീക്ഷകളുടെ ശരാശരിയിൽ…
Read Moreലോക്ക് ഡൗൺ തുണയായി; ബെംഗളുരുവിലെ വായുമലിനീകരണം കുറഞ്ഞു
ബെംഗളുരു; ലോക്ക് ഡൗൺ തുണയായത് ബെംഗളുരുവിന്,ലോക് ഡൗൺ കാലത്ത് ബെംഗളൂരുവിലെ വായുമലിനീകരണത്തോത് 28 ശതമാനം കുറഞ്ഞതായി പഠനം. ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് അലയൻസിന്റെയും ഗ്ലോബൽ ക്ലൈമറ്റ് ആൻഡ് ഹെൽത്ത് അലയൻസിന്റെയും സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ(സി.ആർ.ഇ.എ.) ആണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ബെംഗളുരു നഗരത്തിന്റെ വിവിധഭാഗങ്ങളിലായി 30 എയർ ക്വാളിറ്റി മോണിറ്ററുകൾ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്. ലോക്ഡൗണിനുമുമ്പുള്ള 45 ദിവസത്തെയും താരതമ്യം ചെയ്താണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി എട്ടുമുതൽ മാർച്ച് 23 വരെയും മാർച്ച് 25…
Read Moreമാസ്ക് വിൽപ്പനയുടെ പേരിലും തട്ടിപ്പ് പൊടിപൊടിക്കുന്നു , നഷ്ടമായത് പതിനായിരങ്ങൾ; അറിയാം ഓൺലൈൻ ചതിക്കുഴികളെക്കുറിച്ച്
ബെംഗളുരു; മാസ്ക് വിൽപ്പനയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു, കോവിഡ് സാഹചര്യം മുതലെടുത്ത്, ഓൺലൈൻ സൈറ്റുകളിലൂടെ മാസ്ക് വിൽപനയുടെ പേരിലും തട്ടിപ്പ് ദിനംപ്രതി വർധിക്കുന്നു. മാസ്ക് വാങ്ങുന്നതിനായി ഇത്തരത്തിൽ യശ്വന്ത്പുര നിവാസി അബ്ദുലിന് (45) നഷ്ടമായതു 25000 രൂപ. മാസ്ക് ഓർഡർ ചെയ്തതിനു പിന്നാലെ ഗൂഗിൾ പേ വഴി 500 രൂപ അടച്ചെങ്കിലും ഇത് ലഭിച്ചില്ലെന്നു മറുപടി എസ്എംഎസ് ലഭിച്ചു. തുടർന്ന് തട്ടിപ്പുകാർ ഒരു ലിങ്ക് അയയ്ച്ചതിനു ശേഷം ഒടിപി നമ്പർ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഇതോടെ അക്കൗണ്ടിൽ നിന്നും ഉടനടി 25000 നഷ്ടമായാതായാണ് പരാതി,…
Read Moreബെംഗളുരുവിൽ കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ; അറിയാം
ബെംഗളുരു; കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ, ഡിസ്ചാർജ് ചെയ്യുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച ശേഷം പിന്നീട് രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത അവസ്ഥയിലെത്തിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്രയും നാളുകളായി കോവിഡ് ബാധിതരെ വീണ്ടും പരിശോധിക്കുകയും രോഗമില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ മാത്രമേ ഡിസ്ചാർജ് നൽകിയിരുന്നുള്ളൂ. എന്നാൽ ബെംഗളൂരുവിലെ കോവിഡ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണു രോഗലക്ഷണമില്ലാത്തവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
Read Moreവ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുക, ലോക്ക് ഡൗണോ സീൽഡൗണോ ഉണ്ടെങ്കിൽ ജനങ്ങളെ ഔദ്യോഗികമായി അറിയിക്കും, ഭയപ്പെടേണ്ടതില്ല: ബി.ബി.എം.പി.
ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഞങ്ങൾക്ക് ലഭിക്കുന്ന വാട്സ് അപ്പ് കോളുകളും സന്ദേശങ്ങളും നഗരത്തിൽ ലോക്ക് ഡൗൺ ചെയ്യുന്നുണ്ടോ എന്നതായിരുന്നു. ഇങ്ങനെ ഒരു സംശയം മലയാളികളിൽ ഉടലെടുക്കാൻ ഉണ്ടായ പ്രധാന കാരണം നഗരത്തിലെ ഏതാനും ചില സ്ഥലങ്ങൾ സീൽ ഡൗൺ ചെയ്യുന്ന വാർത്ത 2 ദിവസം മുന്പ് പുറത്തു വന്നിരുന്നു.എന്നാൽ കേരളത്തിലെ ഒരു പ്രധാന ദൃശ്യമാധ്യമം “ബെംഗളൂരുവിൽ ലോക്ക് ഡൗൺ ” എന്ന പോസ്റ്റർ അടിച്ചിറക്കുകയായിരുന്നു.ഇത് കൂടുതൽ മലയാളികളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു . കർണാടക ആരോഗ്യ മന്ത്രി ലോക്ക്ഡൗണിനേക്കുറിച്ച് സൂചന നൽകി…
Read Moreകോവിഡ് കാലത്തെ സേവനത്തിനു മലയാളി ആയ പി. എ. ഐസക്കിന് പുരസ്‌കാരം.
ബെംഗളൂരു: ലോക്ക്ഡൗൺ കാലത്തെ സേവനത്തിനു സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ആയ ‘ട്രാഫിക് വാർഡർ ഓർഗനൈസഷൻ’ ഡെപ്യൂട്ടി ചീഫ് ശ്രി പി.എ. ഐസക്കിന് പ്രേത്യേക പുരസ്‌കാരം. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ആണ് ഐസക്കിന് പുരസ്കാരം സമ്മാനിച്ചത്. ട്രാഫിക് വാർഡൻ ഓർഗനൈസേഷൻ നോർത്ത് ഡിവിഷൻ ഇൻ ചാർജ് ആയ ശ്രി പി.എ. ഐസക്ക് കണ്ണൂർ ചെറുപുഴ സ്വദേശി ആണ്. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ജനങ്ങളെ ലോക്ഡൗൺ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്.
Read More