എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 8.48 ലക്ഷം വിദ്യാർഥികൾ; കോവിഡ് രോ​ഗികളുമായി സമ്പർക്കത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്

ബെം​ഗളുരു; എസ് എസ് എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കോവിഡ് രോ​ഗികളുമായി സമ്പർക്കം ഉണ്ടായാൽ ഇവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ 25-മുതൽ നടക്കുന്ന പരീക്ഷയിൽ ഈ വിദ്യാർഥികൾ പങ്കെടുക്കേണ്ടതില്ല. പരീക്ഷയെഴുതുന്ന മറ്റുവിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ സപ്ലിമെന്ററി പരീക്ഷയോടൊപ്പമാണ് ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ആദ്യമായി പരീക്ഷയെഴുതുന്നതിന്റെ പരിഗണനയുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കർശന സുരക്ഷയാണ്…

Read More

പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം; കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ഹർജി

ബെം​ഗളുരു; പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ആവശ്യം. ലിയോണക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. മാണ്ഡ്യ സ്വദേശിയായ അഭിഭാഷകൻ എച്ച്.എൽ. വിശാല രഘുവാണ് ഹർജി നൽകിയത്. എന്നാൽ അമൂല്യയുടെ പ്രസംഗത്തിനുപിന്നിൽ ഏതെങ്കിലും ഉപദേശകസമിതിയുണ്ടോയെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നും ഉറപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ന് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. വൻ പ്രതിഷേധം ഉയർത്തിയ സംഭവത്തെ തുടർന്ന് തുടർന്ന്…

Read More

കോഗ്നിസെൻ്റിൽ സൈബർ ആക്രമണം;700 ലക്ഷം ഡോളറിൻ്റെ നഷ്ടം കണക്കാക്കുന്നു.

ബെംഗളൂരു : മേസ്റാൻസംവെയറിൻ്റെ അക്രമണത്തിൽ തങ്ങളുടെ ജീവനക്കാരുടെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ നഷ്ടമായതായി കോഗ്നിസെൻ്റ് ടെക്നോളജി സെലൂഷൻ തങ്ങളുടെ ജീവനക്കാരെ അറിയിച്ചു. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ബെക്കി സ്കമിറ്റ് പ്രസ്താാവനയി അറിയിച്ചതാണ് ഇക്കാര്യം. ഈ സൈബർ അക്രമണം മൂലം 50 മുതൽ 70 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് കഴിഞ്ഞ പാതത്തിൽ കമ്പനി പ്രതീക്ഷിക്കുന്നത്. എപ്രിൽ 20 ന് ആണ് ഈ സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 9നും 11 നും ഇടയിലാണ് ഈ ആക്രമണം നടന്നത്…

Read More

കണ്ണൂർ സ്വ​ദേശിനി ബെം​ഗളുരുവിൽ മരിച്ചു

ബെം​ഗളുരു; ഏതാനും നാളുകളായി മസ്തിഷ്ക അസുഖത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന കണ്ണൂർ ചൊക്ലി മൊറേമ്മൽ സ്വദേശിനി നസീല (39) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ നസീലയെ ബന്ധുക്കൾ ചികിത്സയ്ക്കെത്തിച്ചത്. ഭർത്താവ്: റയീസ്. മക്കൾ: ഷഹീൻ, ഷാനു ഫാത്തിമ, ഹിസാൻ. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾക്കുശേഷം ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു.

Read More

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉള്ള വർദ്ധന തുടരുന്നു;ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 196 പേർക്ക്.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 196 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. 62,55 വയസുള്ള 2 പുരുഷന്മാരും 53 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. ഇതിൽ രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനസിനെ തുടർന്നും ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്തിനു ശേഷം കോവിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്…

Read More

നഗരത്തിൽ പുതിയ 19 കണ്ടെയിൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 298 ആയി.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ രേഖപ്പെടുത്തി ബി.ബി.എം.പി. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 298 ആയി. ജൂൺ 20 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 279 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്(9). ബൊമ്മനഹള്ളി -53,…

Read More

സർക്കാറിൻ്റെ ക്വാറൻ്റീൻ കേന്ദ്രത്തിൽ കുളിമുറിയിൽ കയറി യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: സർക്കാർ ക്വാറന്റീനിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ  ശ്രമിച്ചയാളെ പോലീസ് പൊക്കി. നഗരത്തിലെ സുബ്രഹ്മണ്യനഗർ സ്വദേശി ജയ്ശങ്കറാണ് (31) പിടിയിലായത്. ഇപ്പോൾ ഇയാളെ എച്ച്എസ്ആർ. പോലീസ് സ്റ്റേഷനിലെ ഐസൊലേഷൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് നിർണയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇയാളെ കോടതിയിൽ ഹാജരാക്കുകയുള്ളൂ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എച്ച്. എസ്. ആർ. ലേഔട്ടിലെ സർക്കാർ ഹോസ്റ്റലിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ജയ് ശങ്കർ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഇയാൾ മുംബൈയിൽനിന്ന് തിരിച്ചെത്തി ഇതേ ഹോസ്റ്റലിൽ കഴിയുകയാണ്. ക്വാറന്റീനിൽ…

Read More

സാനിറ്റൈസറും മുഖാവരണവും വിതരണം ചെയ്തു.

ബെംഗളൂരു: കോവിഡ് സുരക്ഷയ്ക്കായി വീടുകളിൽ മാസ്‌കും സാനിറ്റൈസറും സൗജന്യ വിതരണം നടത്തി നഗരത്തിലെ ഡിവൈഎഫ്ഐ യുണിറ്റുകൾ. ഡിവൈഎഫ്ഐ ദാസറഹള്ളി മേഖലയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ ആദ്യവിതരണം നടത്തി. ശ്യാം ശങ്കർ, ജിനു മാത്യു പള്ളിക്കുന്ന്, ബിബിൻ കൊട്ടാരക്കര എന്നിവർ വിവിധ മേഖലകളിലേക്കുള്ള മാസ്കുകൾ ഏറ്റുവാങ്ങി. മഹാമാരികാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ പോരാളികളായ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രതാപ് സിൻഹ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ജയേഷ് ആയുർ, സൗമ്യ പാട്ടീൽ. ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി…

Read More

നടുറോഡിൽ”വീലിംഗ്”പ്രകടനം; അപകടത്തിൽ റോഡിൽ തലയടിച്ച് 3 യുവാക്കൾ മരിച്ചു;വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ബെംഗളൂരു: ബൈക്ക് പിൻചക്രത്തിൽ മാത്രം ഓടിച്ച് പോകുന്ന വീലിംഗ് പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്കുകൾ മറിഞ്ഞ് 3 യുവാക്കൾ മരിച്ചു. നാഗവാരയിലെ ഗോവിന്ദ പുര സ്വദേശികളായ ആദി അയാൻ (16), അഹമ്മദ് ഖാൻ (17), സയീദ് റിയാസ് (22), എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ ബള്ളാരി റോഡിലാണ് അപകടം നടന്നത് . ബൈക്കുകൾ പിൻ ചക്രത്തിലോടിക്കുന്നതിനിടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് പേരം തലയടിച്ച് റോഡിലേക്ക് വീണു. നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ട്രാഫിക് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.…

Read More

ഒരു പോലീസുകാരൻ കൂടി മരിച്ചു; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 3 ആയി.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിച്ച് ഒരു പോലീസുകാരൻ കൂടി മരിച്ചു. ആകെ കോവിഡ് ബാധിച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 3 ആയി. വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഹിരേമത് (58) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. നഗരത്തിലെ  സ്വകാര്യ ആശുപത്രിയിൽ ജലദോഷത്തെ തുടർന്ന് ചികിത്സതേടിയ ഹിരേമതിന് കോവഡ് സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച പോലീസുകാരൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ചു പോലീസുകാർ ഉൾപ്പെടെ 20 പേരുള്ളതായി ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. (ട്രാഫിക്) ഓഫീസ് അറിയിച്ചു. വിവിപുരം ട്രാഫിക് പോലീസ്…

Read More
Click Here to Follow Us