മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറെന്ന് അധികൃതർ; വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ അതീവശ്ര​ദ്ധ നൽകും

ബെം​ഗളുരു; മഴക്കാലത്തെ നേരിടാൻ സ‍‍ജ്ജമായി ബെം​ഗളുരു നഗരം, കാലവർഷത്തോടനുബന്ധിച്ചുള്ള മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാൻ സജ്ജമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ അറിയിച്ചു. ഇതിനായി ബെം​ഗളുരു നഗരത്തിലെ എട്ടു സോണുകളിലും ബി.ബി.എം.പി., ട്രാഫിക് പോലീസ്, വനംവകുപ്പ്, അഗ്നിശമനസേന, വൈദ്യുതിവകുപ്പ്, ജലവിതരണവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തയ്യാറാക്കി. ന​ഗരത്തിൽ അതി ശക്തമായി ശക്തമായി മഴ പെയ്താൽ നഗരത്തിലെ 210 പ്രദേശങ്ങൾ വെള്ളത്തിൽമുങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുംമെന്നും വ്യക്തമാക്കി. കൂടാതെ വെള്ളപ്പൊക്കത്തിന്റെ കൃത്യവിവരങ്ങൾ അറിയാൻ 21 കനാലുകളിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. അറിയിച്ചു.

Read More

24 മണിക്കൂറില്‍ 1000 കടന്ന് കര്‍ണാടക;700ന് മുകളില്‍ ബെംഗളൂരു;സംസ്ഥാനത്ത് 16 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1267 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി. 243 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 16 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 4 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.ദക്ഷിണ കന്നഡ 3 ,തുമക്കുരു,ബാഗല്‍ കോട്ടെ എന്നിവിടങ്ങളില്‍ 2 വീതം മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ധാര്‍വാട് ,ഹാസന്‍ ,മൈസുരു,കലബുരഗി,ബെല്ലാരി എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ്…

Read More

കേരളത്തിൽ ഇന്ന്  118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 42 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന്  118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍…

Read More

സംസ്ഥാനത്ത് കോവിഡ് ഭേദമായി ആശുപത്രി വിട്ട ഏറ്റവും പ്രായം കൂടിയ ആൾ ആയി 99 കാരി;കോവിഡ് തോറ്റു മടങ്ങിയത് 9 ദിവസം കൊണ്ട്.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മുക്തയായി ആശുപത്രി വിട്ട ഏറ്റവും പ്രായമേറിയ ആളായി 99 വയസ്സുകാരി മാഴ്സലിൻ സൽദാന. കഴിഞ്ഞ 18നു പിറന്നാൾ ദിനത്തിൽ കോവിഡ് സ്ഥിരീകരിച്ച് ഇവർ 9 ദിവസം കൊണ്ട്, റെക്കോർഡ് വേഗത്തിലാണു രോഗവിമുക്തയായത്. മാഴ്സലിന്റെ 70 വയസ്സുള്ള മകനും 66 വയസ്സുള്ള മരുമകൾക്കും 29 വയസ്സുള്ള കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരോടൊപ്പം കൊച്ചു മകനും രോഗമുക്തനായി. രോഗത്ത് ക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും ആത്മവിശ്വാസത്തോടെ ഡോക്ടർമാരുടെ നിർദേശം അനുസരിക്കുകയാണു വേണ്ടതെന്നും മാഴ്സലിൻ പറഞ്ഞു.

Read More

സ്വന്തം പിതാവ് ബലാല്‍സംഗം ചെയ്തു;19 കാരി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍.

ബെംഗളുരു : ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ നടന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കാനാണ് നമുക്ക് ഓരോരുത്തര്‍ക്കും ഇഷ്ട്ടം,അത് സംഭവിച്ചിട്ടുണ്ട് എന്നുള്ളത്തിന്റെ തെളിവ് നമുക്ക് ലഭിക്കുന്നത് വരെ നമ്മള്‍ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കില്ല. സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിച്ചു പിച്ചിച്ചീന്തിയ ഒരു വാര്‍ത്തയാണ്,സംഭവം നടന്നത് നഗരത്തിലെ ഹരലൂരില്‍ ആണ്,കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 19 വയസ്സുകാരിയായ പെണ്‍കുട്ടി ജലദോഷത്തിനു പിതാവായ 40 കാരന്‍ ഗുളികകള്‍ നല്‍കി. അത് ഉറക്ക ഗുളിക ആയിരുന്നു എന്ന് ആ കുഞ്ഞിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല,സ്വന്തം പിതാവില്‍ നിന്ന് ഇങ്ങനെ ഒരു വൈകൃതം ഏതു പെണ്‍കുട്ടികള്‍ ആണ്…

Read More

ഏതാനും മണിക്കൂറുകൾ ഓൺലൈൻ ക്ലാസ് അനുവദിച്ചുകൂടെ: സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

ബെംഗളൂരു: സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഏതാനും മണിക്കൂറുകൾ ഓൺലൈൻക്ലാസുകൾ അനുവദിക്കുന്ന കാര്യം സർക്കാറിന് പരിഗണിച്ചു കൂടെ എന്ന് കർണാടക ഹൈക്കോടതി. സ്കൂളുകളിൽ ഓൺലൈൻക്ലാസ് നൽകാൻ തയ്യാറാണ്, ഇനി വിദ്യാർഥികൾക്ക് താത്‌പര്യവുമുണ്ടെങ്കിൽ സർക്കാരിന് എന്താണ് പ്രശ്നമെന്നും ഹൈക്കോടതി. ശരിയായ നടപടിക്രമമല്ല സർക്കാർ സ്വീകരിക്കുന്നതെന്നും കോടതി വിമർശിച്ചു. എൽ.കെ.ജി.മുതൽ അഞ്ചാം ക്ലാസ് വരെ ഓൺലൈൻക്ലാസുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി…

Read More

നഗരത്തിൽ 24 മണിക്കൂറിൽ 596 കോവിഡ് രോഗികൾ;ആകെ രോഗികൾ 2500 ന് മുകളിൽ.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. ഇന്നലെ 596 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ 7 ദിവസങ്ങളിൽ 100 നു മേലെയാണ് നഗരത്തിലെ രോഗികളുടെ എണ്ണം. അകെ രോഗബാധിതരുടെ എണ്ണം 2531 ആയി. നഗരത്തിൽ ഇന്നലെ 3 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 85 ആയി. 70,83 വയസുള്ള 2 പുരുഷന്മാരും 74 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ…

Read More

മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവ്വീസ് പുനരാരംഭിക്കാൻ തയ്യാറാണ്: റെയിൽവേ സഹമന്ത്രി.

ബെംഗളൂരു : സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടാൽ പതിവ് തീവണ്ടി സർവീസ് പുനരാരംഭിക്കാൻ തയാറാണെന്നു റെയിൽവേ സഹമന്ത്രിയും കർണാടകയിൽ നിന്നുള്ള എം.പിയുമായ സുരേഷ് അംഗദി. ട്രെയിനിൽ യാത്രക്കാർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കോവിഡ് രോഗം ഇപ്പോൾ ആശങ്ക പ്പെടുത്തുന്നുണ്ടെങ്കിലും ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകും. അതിനാൽ, സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ തീവണ്ടി സർവീസ് തുടങ്ങുമെന്നു ദാവനഗരയിൽ റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ മന്ത്രി പറഞ്ഞു.

Read More

വൃഷഭാവതി കര കവിഞ്ഞു; മൈസൂരു- ബെംഗളൂരു പാതയിൽ ഗതാഗത നിയന്ത്രണം; പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ; മെട്രോ തൂണുകൾക്ക് പ്രശ്നമില്ലെന്ന് ബി.എം.ആർ.സി.എൽ.

ബെംഗളൂരു :കെങ്കേരിക്ക് സമീപം മൈല സാന്ദ്രയിൽ വൃഷഭാവതി നദി സംരക്ഷണ ഭിത്തി തകർത്ത് ഒഴുകുന്ന വീഡിയോ ദൃശ്യങ്ങൾ നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിലൂടെ കണ്ടു കഴിഞ്ഞിരിക്കും. ഈ സംഭവത്തെ തുടർന്ന് മൈസൂരു – ബെംഗളുരു ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, ഭിത്തി തകർന്ന ഒരു കിലോമീറ്റർ ദൂരത്ത് വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. ബെംഗളൂരുവിലേക്കുള്ള പാതയുടെ ഒരു വശത്തു കൂടിയാണ് വിപരീത ദിശയിലുള്ള വാഹനങ്ങളും കടത്തി വിടുന്നത്. ഈ വിഷയത്തിൽ ദേശീയ പാതാ അതോറിറ്റിയും ബി.ബി.എം.പിയും ഈ വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട്…

Read More

ഹാസനിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് കോവിഡ്, പാവഗഡയിൽ പരീക്ഷാ ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് കോവിഡ് !

ബെംഗളൂരു: ഹാസൻജില്ലയിലെ അർക്കൽഗുഡിൽ ശനിയാഴ്ച പരീക്ഷയെഴുതിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന നടത്തിയിട്ട് ഫലം വരുന്നതിനു മുൻപ് തന്നെ വിദ്യാർഥി പരീക്ഷ എഴുതാനെത്തുകയായിരുന്നതായാണ് വിവരം. പരീക്ഷ കഴിഞ്ഞ ശേഷം കോവിഡ് പരിശോധനാഫലം വന്നു, അത്  പോസിറ്റീവാണെന്ന വിവരം അറിയുകയായിരുന്നു. ഈ വിദ്യാർഥി പരീക്ഷാ ഹാളിൽ മറ്റു വിദ്യാർഥികളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളെയും കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികളെയും പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കാനാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നിട്ടും കോവിഡ് പരിശോധനാഫലം കാത്തിരുന്ന വിദ്യാർഥി പരീക്ഷയ്‌ക്കെത്തിയതിനെക്കുറിച്ച്…

Read More
Click Here to Follow Us