ബെംഗളുരു; ബിഎംടിസി യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തും, യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശങ്ങൾ നൽകാനും ബസ് സ്റ്റാൻഡുകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ബി.എം.ടി.സി രംഗത്ത്.
താരതമ്യേന ഏറ്റവുംകൂടുതൽ യാത്രക്കാെരത്തുന്ന രാവിലെ എട്ടിനും 11-നും ഇടയിലും വൈകീട്ട് 4.30-നും 7-30 ഇടയിലുമാണ് ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.
കൂട്ടമായി പലരും മാർഗ നിർദേശങ്ങൾ തള്ളി ബസുകളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെത്തുന്നതിൽ ബി.എം.ടി.സി. ജീവനക്കാർ നേരത്തേ പരാതികൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ ഇതിനിടെ ദൂരവാണിനഗറിലെ ബി.എം.ടി.സി. ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിക്കുകയുംചെയ്തു.
ഇതോടെ സുരക്ഷാനടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുകയും ജനങ്ങൾ കൂടുതലായി ഇറങ്ങിത്തുടങ്ങുകയും ചെയ്താൽ ബസുകളിൽ കൂടുതൽ ആളുകളെത്തുമെന്നാണ് ബി.എം.ടി.സി.യുടെ നിഗമനം.
ഇതോടെ സുരക്ഷ പാളിപ്പോകുമോ എന്നതിലാണ് ആശങ്ക നില നിൽക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.