ബെംഗളൂരു : ഈ കൊറോണ കാലത്ത് ബെംഗളൂരു ബാച്ചിലേഴ്സിനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് രാജാജി നഗറിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ജെയിംസ് .
“Justin Tech And Tasty” എന്നാണ് ഈ ചാനലിന്റെ പേര് .
ഈയൊരു കൊറോണ സാഹചര്യത്തിൽ ഹോട്ടലിൽ നിന്നും മറ്റും ആഹാരം ഒന്നും കിട്ടാനില്ല എന്നൊരു ബുദ്ധിമുട്ടാണ് ജസ്റ്റിനെ ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചത് .
ബാച്ചിലേഴ്സിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള റെസിപ്പികൾ ആണ് ജസ്റ്റിൻ ഇവിടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് .
അതുപോലെ തന്നെ കുറച്ച് ടെക് വീഡിയോസും.
ഇത് നഗരത്തിലുള്ള ബാച്ചിലേഴ്സ് പ്രത്യേകിച്ച് മലയാളി ബാച്ചിലേഴ്സിന് ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയം ഇല്ല.
ലിങ്ക് താഴെ.
https://www.youtube.com/channel/UC4GQ-PoAiWgZ48PLudRvybA