ബെംഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്.
ബെംഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്.
എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്.
കൊറോണ വരുത്തിയ പ്രതിസന്ധികാരണം 25 ശതമാനത്തോളം ഹോട്ടൽ-റെസ്റ്റോറന്റ് ഉടമകൾക്ക് വാടകയും ജീവനക്കാരുടെ ശമ്പളവും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പല സ്ഥാപന ഉടമകളും വീണ്ടും പ്രവർത്തനം തുടങ്ങാനാകാത്തവിധം സാമ്പത്തികമായി തകർന്നുപോയി എന്നതാണ് യഥാർഥ പ്രശ്നം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.