യെലഹങ്കയിൽ സർവീസ് റോഡുകൾ ഉടൻ 

ബെംഗളൂരു: യെലഹങ്ക വിമാനത്താവളത്തിന് മുന്നിൽ സർവീസ് റോഡുകൾ നിർമ്മിക്കാൻ ഒരുങ്ങി ദേശീയപാത അതോറിറ്റി. റോഡിനായുള്ള ഭൂമി കിട്ടാനുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായി അറിയിച്ചു.

ബിഎസ്എഫ് ആസ്ഥാനം മുതൽ ഹുനസമരനഹള്ളി തടാകം വരെയുള്ള 2 കിലോ ആണ് റോഡ് നിർമ്മിക്കുന്നത്.

പ്രതിരോധ വകുപ്പിന് കീഴിലാണ് ഈ ഭൂമി. അതു വിട്ടു കിട്ടാനുള്ള ചർച്ചകൾ പൂർത്തിയായി.

  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

കഴിഞ്ഞ ദിവസം പെയ്ത മഴ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കെ ആർ പുരം – വിമാനത്താവള മെട്രോയും ഇതുവഴിയാണ് കടന്നു പോകുന്നത്.

സർവീസ് റോഡ് നിർമ്മിച്ചതിനോടൊപ്പം മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകളും റോഡിനോട് ചേർന്ന് നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts