കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന,റെക്കാർഡ്.

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 69. ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇത്. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 9 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 7 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.…

Read More

സ്വന്തമായി വാഹനമില്ലാത്തവര്‍ “ജാഗ്രത”പാസ്‌ എടുക്കുന്നത് എങ്ങിനെ?റീഷെഡ്യൂള്‍ ചെയ്യുന്നത് എങ്ങിനെ?

ബെംഗളൂരു : സ്വന്തമായി വാഹനം ഇല്ലാത്തവര്‍ എങ്ങിനെയാണ്‌ ജാഗ്രത പാസ് എടുക്കേണ്ടത് എന്ന സംശയവുമായി നിരവധി ആളുകള്‍ ആണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്,കേരള സര്‍ക്കാരിന്റെ “ജാഗ്രത കോവിദ്-19” വെബ്‌ സൈറ്റില്‍ അങ്ങിനെ ഒരു ഒപ്ഷ്നും ഇല്ല,എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ “സേവ സിന്ധു” പോര്‍ട്ടലില്‍ ഇതിനൊരു ഓപ്ഷന്‍ ഉണ്ട്. കേരളത്തില്‍ പോകേണ്ടവര്‍ പാസ്‌ എടുക്കേണ്ടത് എങ്ങിനെയെന്ന് ലളിതമായ രീതിയില്‍ പറയാന്‍ ശ്രമിക്കുകയാണ്. ആദ്യം നമ്മള്‍ താഴെ കൊടുത്ത ലിങ്കില്‍ അമര്‍ത്തി വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക. https://covid19jagratha.kerala.nic.in/ ആദ്യം വരുന്ന പേജ്. സ്വന്തമായി ലോഗിന്‍ ഐ ഡി യും പാസ്‌…

Read More

1000 കടന്ന് കർണാടകയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം!476 പേര്‍ ആശുപത്രി വിട്ടു;മോണിംഗ് ബുള്ളറ്റിനിലെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങള്‍…

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 45. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 5 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 3 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബീദർ (2), ബെംഗളൂരു നഗര ജില്ല (13),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള…

Read More

വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴി നാട്ടിലേക്ക് യാത്ര ചെയ്യാൻ പാസെടുത്തവർക്ക് യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം.

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം. യാത്രാപാസ് ലഭിച്ചവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോർട്ടലിൽ വരുത്തിയിട്ടുണ്ടെന്ന് കേരള സർക്കാർ അറിയിച്ചു.

Read More

ജയ് കർണാടകയുടെ സ്ഥാപകൻ മുത്തപ്പ റായി അന്തരിച്ചു.

ബെംഗളൂരു : നഗരത്തിലെ ഒരു കാലത്തെ അധോലോക സാമ്രാജ്യത്തിൻ്റെ തലവൻ എന്ന് വിശ്വസിക്കപ്പെടുന്ന മുത്തപ്പറായി (68)അന്തരിച്ചു. കുടലിൽ അർബുദത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ പ്രതിയായിരുന്നു. യു എ ഇ യിൽ ജീവിച്ചിരുന്ന റായ് നാട്ടിലേക്കുള്ള യാത്രയിൽ 2002 ൽ പിടിക്കപ്പെടുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കന്നഡ സിനിമ കഠാരി വരെ സുര സുന്ദരാംഗി, തുളു സിനിമ കാഞ്ചിൽദ ബാലെ എന്നിവയിൽ അഭിനയിച്ചു. ഇദ്ദേഹത്തിൻ്റെ ജീവിത കഥ…

Read More

കെ.എസ്.ആർ.ടി.സി.വാടകക്കെടുത്ത് കെ.പി.സി.സിയുടെ സൗജന്യ ബസ് സർവ്വീസ്;ഇന്നലെ മാത്രം 8 ബസുകൾ മലയാളികളേയും കൊണ്ട് നാട്ടിലേക്ക്…

ബെംഗളൂരു : ലോക്ക്ഡൗൺ മൂലം കുടുങ്ങിക്കിടന്ന മലയാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് സൗജന്യമായി എത്തിക്കുക എന്നുള്ള ദൗത്യവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ 8 ബസുകൾ കേരളത്തിലേക്ക് അയച്ചു. കർണാടക ആർ.ടി.സിയിൽ നിന്ന് 41 രൂപ നിരക്കിൽ വാടകക്കെടുത്ത 5 ബസുകൾ നാട്ടിലേക്ക് തിരിച്ചു. വാളയാർ വഴി എറണാകുളത്തേക്ക് 2 ബസുകൾ, കുമളി വഴി കോട്ടയം, പത്തനംതിട്ട, മഞ്ചേശ്വരം വഴി കാസർകോട് എന്നിവിടങ്ങളിലേക്ക്്  ഓരോ ബസ് വീതം എന്നിങ്ങനെയായിരുന്നു ഇന്നലത്തെ സർവീസ്. 135 പേർ ഇതിൽ യാത്ര ചെയ്തു. പുറമെ കേരള…

Read More

അന്തർ സംസ്ഥാന യാത്രക്കാരുടേയും ക്വാറൻറീൻ വ്യവസ്ഥകളിൽ ഇളവ് വരുത്തി കർണാടക.

ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്വാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തിയതിന് പിന്നാലെ അന്തർ സംസ്ഥാന യാത്രക്കാരുടെ ക്വാരൻറീൻ വ്യവസ്ഥകളിലും ഇളവ് വരുത്തി കർണാടക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണം എന്ന് മുൻപ് നിലനിന്നിരുന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അർബുദം, വൃക്ക രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കി ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഹോം ക്വാരൻ്റീൻ അനുവദിക്കും.  

Read More

നഗരത്തിൽ കുടുങ്ങിക്കിടന്ന മലയാളികളേയും വഹിച്ചുകൊണ്ടുള്ള കെ.എം.സി.സിയുടെ ആദ്യ ബസ് നാട്ടിലേക്ക് പുറപ്പെട്ടു.

ബെംഗളൂരു : മഹാമാരിയിൽ നഗരത്തിൻ്റെ ജീവനും മനഃസിൻ്റെ താളവും യാത്രയുടെ മനോഹാരിതയും നഷ്ടമായ സമകാലിക ലോകത്ത് പരശ്വതം ജനങ്ങൾക്കും താങ്ങായ് തണലായ് കൂടെനിൽക്കും ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ഘടകം കർണ്ണാടകത്തിൽ കുടുങ്ങികിടക്കുന്ന മലയാളികളെ അവരുടെ വീട്ടിലെത്തിക്കുന്ന പരിശ്രമത്തിൻ്റെ ഭാഗമായ് ഇന്നലെ രാത്രി ശിഹാബ് തങ്ങൾ ഹുമാനിറ്റി സെൻ്ററിന്ന് മുന്നിൽ വെച്ച് 25 ഓളം യാത്രക്കാരുമായ് പുറപ്പെടുന്ന ബസ്സിൻ്റെ ഫ്ലാഗ് ഓഫ് ജ,സെക്രട്ടറി എം കെ.നൗഷാദ് നിർവ്വഹിച്ചു . ഒരുപാട് ദിവസത്തെ പരിശ്രമത്തിൻ്റെ ഫലമായാണ് യാത്രക്കുളള ഇരു സംസ്ഥാനത്തെയും പാസ്സും ബസ്സ് സർവീസ് അനുവാദവും…

Read More

മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളുരു : മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എ.ഇ.സി.എസ് ലേഔട്ടിലെ സ്വകാര്യ ആയുർവേദിക് ക്ലിനിക്കിലെ  തെറാപ്പിസ്റ്റ് ആയിരുന്ന ചിന്നു (23)വിനെ കുന്ദലഹള്ളിയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര അവന്നുർവല്ലം ചെപ്പളിവില്ല വീട്ടിൽ സന്തോഷിന്റെ മകൾ ആണ്. ലോക്ക് ഡൗൺ കാരണം കൂടെ താമസിക്കുന്നവർ നാട്ടിലേക്ക് മടങ്ങിയതിനാൽ ചിന്നു താമസസ്ഥലത്ത് ഒറ്റക്കായിരുന്നു. സി.വി.രാമൻ നഗറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം എ.ഐ.കെ.എം.സി.സി.യുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് : അമ്പിളി, സഹോദരി: ചിപ്പി.

Read More

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീന് വിസമ്മതിച്ച ഡൽഹി ട്രെയിനിൽ വന്ന 19 യാത്രക്കാരെ തിരിച്ചയച്ചു.

ബെംഗളൂരു : സർക്കാർ സംവിധാനത്തിൽ സമ്പർക്ക രഹിത നിരീക്ഷണത്തിന് തയ്യാറാകാത്ത 19 യാത്രക്കാരെ ബെംഗളൂരു സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വന്ന അതേ തീവണ്ടിയിൽ തിരിച്ചയച്ചു. ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ 7.18 ന് എത്തിയ തീവണ്ടിയിൽ (02492) ഉണ്ടായിരുന്നത് 543 യാത്രക്കാർ ആണ്, ഇതിൽ 140 പേർ ആദ്യ ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകാൻ തയ്യാറായില്ല. രാവിലെ മുതലുള്ള ചർച്ചകൾക്ക് അവസാനം ഇതിൽ 19 പേർ തിരിച്ചു പോകാൻ തയ്യാറായി, ഡൽഹി, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഇവർ. ഈ…

Read More
Click Here to Follow Us