കർഷകർക്ക് സഹകരണബാങ്കുകളിലൂടെ മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാൻ സംസ്ഥാനസർക്കാർ.

ബെംഗളൂരു: കർഷകർക്ക് സഹകരണബാങ്കുകളിലൂടെ മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ കാരണം കർഷകർ നേരിട്ട പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി  15,000 കോടിരൂപയാണ് വിതരണം ചെയ്യുക ഇത് 24.5 ലക്ഷം പേർക്ക് പ്രയോജനം ചെയ്യും.

ഒരാഴ്ചയ്ക്കുള്ളിൽ വായ്പ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ചെറുകിട കർഷകർക്ക്‌ മാത്രം പലിശരഹിത വായ്പ അനുവദിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ വൻകിട കർഷകരും പ്രതിസന്ധിയിലാണെന്നും പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ വരുംവർഷം സംസ്ഥാനത്തിന്റെ ഉത്‌പാദനം കുറയുമെന്നും ഈ രംഗത്തെ വിദഗ്ധർ സര്‍ക്കാറിനെ അറിയിച്ചു.

തുടര്‍ന്ന് മുഴുവന്‍ കർഷകരെയും ഉൾപ്പെടുത്തുകയായിരുന്നു.

രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.

രണ്ടുമാസത്തിലേറെ നീണ്ട ലോക്‌ഡൗൺ കാരണം സംസ്ഥാനത്തെ കർഷകർ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

പരുത്തിക്കർഷകരും,കരിമ്പുകർഷകരും മാമ്പഴക്കർഷകരും പച്ചക്കറി കര്‍ഷകരും ,  മുടക്കുമുതൽ പോലും കിട്ടാതെ ദുരിതമനുഭാവിക്കുകയാണ്.

വടക്കൻ കർണാടകയിൽ കഴിഞ്ഞപ്രളയസമയത്തുണ്ടായ കൃഷിനാശത്തിന്റെ ക്ഷീണത്തിൽനിന്ന് കർഷകർ കരകയറുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധി വന്നത്.

ഇതോടെ ഈ മേഖലയിലെ കർഷകരുടെ ജീവിതം പൂർണമായും ദുരിതത്തിലാകുകയായിരുന്നു.ഭൂരിഭാഗം പേരും കടക്കെണിയിലാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us