ബെംഗളൂരുവിൽ നിന്ന് യാത്ര തിരിച്ച യുവതിക്ക് ശ്രമിക്ക് ട്രെയിനിൽ സുഖ പ്രസവം.

ബെംഗളൂരു : നഗരത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത യുവതി ശ്രമിക്ക് ട്രെയിനില്‍ ഒരു ആണ് കുഞ്ഞിനു ജന്മം നല്‍കി.

02691 നമ്പര്‍ തീവണ്ടിയില്‍ ഞായറാഴ്ചയാണ് സംഭവം, ഫരീദാബാദിനും തുഗ്ലാക്കാ ബാദിനും ഇടയില്‍ വച്ചാണ് 25 വയസ്സുകാരിയായ ഫോസിയ കുഞ്ഞിനു ജന്മം നല്‍കിയത്.

ഉത്തര്‍ പ്രദേശിലെ മൊറാദാ ബാദ് സ്വദേശിയാണ്.

ഭര്‍ത്താവുമൊത്ത് നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് ഇടയില്‍ ആണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്,അവര്‍ ബി 2 കോച്ചില്‍ ആയിരുന്നു യാത്ര ചെയ്തിരുന്നത്. ഏകദേശം രാവിലെ നാലുമണിയോടെയാണ് ഇത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഉടന്‍ തന്നെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം അടുത്ത പ്രധാന സ്റ്റേഷന്‍ ആയ ആഗ്രയില്‍ നിര്‍ത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു,എന്നാല്‍ അവിടെ കുടുങ്ങിപ്പോകുമോ എന്ന് ഭയന്ന് അവര്‍ അത് നിരസിച്ചു.

എന്നാല്‍ വാര്‍ത്ത‍ ട്രെയിനില്‍ പരന്നതോടെ ബി 5 ല്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഡോക്ടര്‍ ഇവരുടെ സഹായത്തിനു എത്തുകയായിരുന്നു,ഡോക്ടരുടെ സഹായത്താല്‍ പ്രസവം നടക്കുകയും ഇവരെ ഡല്‍ഹിയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

യുവതിയുടെ ഭര്‍ത്താവും മൂത്ത മകനും അവരുടെ കൂടെ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts