ആഭ്യന്തര വിമാന സർവീസുകൾ ഇന്നു മുതൽ;കർണാടകയിലേക്ക് പറക്കാൻ സേവ സിന്ധു പാസ് നിർബന്ധം;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : ആഭ്യന്തര വിമാന സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു.

കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ആണ് കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.

യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പാർക്കിങ് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള സമയങ്ങളിൽ യാത്രക്കാർ പരസ്പരം സമ്പർക്കത്തിലേർപ്പെടുന്നത് ഇല്ലാതാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

യാത്രക്കാരെല്ലാവരും മാസ്ക് ധരിക്കണം.

ബോർഡിങ് പാസിന്റെ പ്രിന്റൗട്ടോ ഇലക്ട്രോണിക് കോപ്പിയോ കരുതണം.

വിമാനത്താവളത്തിനകത്ത് പ്രവേശിക്കുമ്പോൾ മാഗ്നിഫൈഡ് ഗ്ലാസ് സ്‌ക്രീൻ ഉപയോഗിച്ച് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ബോർഡിങ് പാസ് പരിശോധിക്കും.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

വീൽചെയറിന് സഹായിക്കുന്നവർ പി.പി.ഇ. ധരിച്ചിട്ടുണ്ടാകും.

വീൽചെയർ, ബേബി ട്രോളി എന്നിവ ഉപയോഗത്തിനു ശേഷം അണുവിമുക്തമാക്കും.

ബാഗേജ് ഡ്രോപ് കൗണ്ടറിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഇടയിൽ പ്രത്യേക വേർതിരിവ് ഉണ്ടാകും.

സുരക്ഷാ പരിശോധനയ്ക്കു മുമ്പും ശേഷവും യാത്രക്കാർക്ക് ഹാൻഡ് സാനിറ്റൈസർ നൽകും.

സുരക്ഷിതമായ അകലം പാലിച്ചു കൊണ്ടാകും ഉദ്യോഗസ്ഥർ പരിശോധന നടത്തുക.

ഓരോ ഉപയോഗത്തിനുശേഷവും ട്രേകൾ അണുവിമുക്തമാക്കും.

ബോർഡിങ്ങിനു മുമ്പായി ഓരോ യാത്രക്കാർക്കും മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്‌ എന്നിവയടങ്ങിയ കിറ്റ് നൽകും.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ഇവിടെ വെച്ച് പുതിയ മാസ്ക് ധരിക്കണം.

പഴയ മാസ്‌ക് ഇവിടെ സ്ഥാപിച്ചിട്ടുള്ള ബയോ വേസ്റ്റ് പെട്ടിയിൽ ഇടണം.

ബോർഡിങ് പാസ് യാത്രക്കാർ തനിയെ സെൻസറിൽ സ്കാൻ ചെയ്യണം.

വിമാനത്തിൽ കയറുന്നതിനു മുമ്പ് താപനില പരിശോധനയുമുണ്ടാകും.

വിമാനത്താവളത്തിലെ കടകളിൽ പണമിടപാടെല്ലാം ഡിജിറ്റലായിരിക്കും.

സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ടെർമിനലിലും മറ്റു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts