മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ബെംഗളൂരു: മലയാളി യുവാവിനെ
താമസസ്ഥലത്ത് മരിച്ച നിലയിൽ
കണ്ടെത്തി.കോഴിക്കോട് ചീക്കിലോട് തേനേരിക്കണ്ടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ കെ.എം.റഫീഖ് (36)
ആണ് മരിച്ചത്.

മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിന് സമീപത്തെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം
കണ്ടെത്തിയത്.

15 വർഷമായി ടി.വി.എസ്. ഇരുചക്രവാഹന കമ്പനിയിലെ ജീവനക്കാരനായ റഫീഖിന്റെ വിവാഹം 4 മാസം മുൻപായിരുന്നു.

വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ
സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കബറടക്കം പിന്നീട്. മാതാവ്: നബീസ, ഭാര്യ: ഫസീന (പനമരം)

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളും ലോകത്ത് ഇല്ല, ആത്മഹത്യാ പ്രവണത ഉളളവർ 02227546669 നമ്പറിൽ ബന്ധപ്പെടുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us