ബെംഗളൂരു :കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിര്‍ദേശ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന പ്രൊട്ടോക്കോളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും സേവ സിന്ധു പോര്‍ട്ടലില്‍ റജിസ്റ്റെര്‍ ചെയ്തിരിക്കണം. പേര് ,മൊബൈല്‍ നമ്പര്‍,മേല്‍ വിലാസം എന്നിവ നല്‍കിയിരിക്കണം. എന്നാല്‍ അപ്പ്രൂവല്‍ ആവശ്യമില്ല. കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന് അനുവദിക്കില്ല. ബിസിനെസ് ആവശ്യവുമായി സംസ്ഥാനത്ത് എത്തുന്നവര്‍ ഇവിടെ ആരെയാണ് സന്ദര്‍ശിക്കുന്നത് എന്നാ മുഴുവന്‍…
Read MoreMonth: May 2020
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന;ആകെ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു;ആകെ മരണം 50 കടന്നു;കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം..
ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 299 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം ആണ് ഇത്. ഇതിൽ 255 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 7 പേര് മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 3221 ആയി. സംസ്ഥാനത്ത് ഇന്ന് 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, റായിച്ചൂരില്‍ 50 കാരനും ബീദറില്‍ 75 കാരനും മരിച്ചു. സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം 51 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 21…
Read Moreകുടിയേറ്റത്തൊഴിലാളികളെ പാർപ്പിച്ച ക്യാമ്പിന്റെ മേൽക്കൂര കാറ്റിൽ തകർന്നു വീണു.
ബെംഗളൂരു:കുടിയേറ്റത്തൊഴിലാളികളെ പാർപ്പിച്ച ക്യാമ്പിന്റെ മേൽക്കൂര കാറ്റിൽ തകർന്നുവീണു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200-ഓളം തൊഴിലാളികൾ ഈ സമയത്ത് ക്യാമ്പിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ്, അസം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ താമസിപ്പിച്ച പാലസ് ഗ്രൗണ്ടിലെ ടെന്നീസ് പവിലിയന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഇവരുടെ തുണികളും പണവും മഴയിൽ നഷ്ടപ്പെട്ടു. മേൽക്കൂര തകർന്നുവീണതോടെ പ്രദേശത്തുണ്ടായിരുന്ന പോലീസുകാരെത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. പിന്നീട് ത്രിപുരവാസിനി പവിലിയനിലേക്ക്മാറ്റി. എന്നാൽ പവിലിയൻ തുറക്കാൻ താമസിച്ചതോടെ ഏറെനേരം പെരുമഴയത്ത് ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. കടുത്ത ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ…
Read Moreകോവിഡ് ടെസ്റ്റിന് കർണാടകയിൽ തുക ഈടാക്കുന്നുണ്ടോ ?സത്യം ഇതാണ്.
ബെംഗളുരു : കഴിഞ്ഞ 2 ദിവസമായി സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തയാണ് കോവിഡ് ടെസ്റ്റിന് കർണാടകയിൽ പൈസ ഈടാക്കുന്നു എന്ന രീതിയിലുള്ളത്. എന്നാൽ ഈ വാർത്ത ഒരു അർദ്ധ സത്യം മാത്രമാണ്, സംസ്ഥാനത്ത് കണ്ടെത്തുന്ന കോവിഡ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ ചികിൽസ നൽകുന്നത് സൗജന്യമായി തന്നെയാണ്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു വിമാനത്തിലും തീവണ്ടിയിലുമായി എത്തുന്നവരുടെ കോവിഡ് പരിശോധന ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ലാബുകൾക്കും സർക്കാർ അനുമതി നൽകിയത്. വിമാനത്താവളം,റെയിൽവേ സ്റ്റേഷൻ, ഹോട്ടൽ എന്നിവിടങ്ങളിൽ സ്വകാര്യ ലാബുകൾക്കു പരിശോധന നടത്താം. ഇതിനു യാത്രക്കാരിൽ…
Read Moreസംസ്ഥാനത്ത് കാലവർഷം ഉടൻ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബി.ബി.എം.പി മാർഗ്ഗ നിർദ്ദേശം പുറത്ത്;അത്യാവശ്യ സന്ദർഭങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു :കർണാടകയിൽ അടുത്തയാഴ്ച കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കാലവർഷം വരുന്നതിന് മുൻപ് നഗരവാസികൾക്കു മാർഗനിർദേശങ്ങളുമായി ബി.ബി.എം.പി.ജനങ്ങൾക്ക് അവശ്യഘട്ടത്തിൽ ബന്ധപ്പെടാനുളള ഹെൽലൈൻ നമ്പരുകളും ഇറക്കി. ಮಳೆಗಾಲದ ಸಂದರ್ಭದಲ್ಲಿ ಸಾರ್ವಜನಿಕರು ಎಚ್ಚರಿಕೆಯಿಂದ ಇರಿ. ಇಲ್ಲಿ ನೀಡಲ್ಪಟ್ಟ ಅಂಶಗಳನ್ನು ಗಮನಿಸಿ ಸುರಕ್ಷತೆಗೆ ಸಹಕರಿಸಿ.#BBMP #Bengaluru #rain #StaySafe #BengaluruRains #ಬಿಬಿಎಂಪಿ pic.twitter.com/H9OlmCAnsR — B.H.Anil Kumar,IAS (@BBMPCOMM) May 29, 2020 മഴ കനത്താൽ മഴവെള്ളക്കനാലുകളിലൂടെ വെള്ളം കുത്തിയൊഴുകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവയ്ക്ക് സമീപത്തു കൂടി നടക്കുന്നവർ, പ്രത്യേകിച്ചും മുതിർന്ന പൗരൻമാരും കുട്ടികളും ശ്രദ്ധിക്കണമെന്നും ബിബിഎംപി…
Read Moreനാളെ മുതൽ ബി.എം.ടി.സി.യുടെ എ.സി.ബസുകൾ സർവ്വീസ് നടത്തും.
ബെംഗളുരു : ഇതുവരെ നോൺ എസി സർവീസുകൾ മാത്രം നടത്തിയിരുന്ന ബിഎംടിസി നാളെ മുതൽ എസി ബസ് സർവീസുകളും ഭാഗികമായി പുനസ്ഥാപിക്കും. മജസ്റ്റിക് ബസ് സ്റ്റേഷനിൽ നിന്ന് അത്തി ബെലെ ,ഹൊസ്കോട്ടെ,കഡുഗോഡി, സർജാപുര എന്നിവിടങ്ങളിലേക്കും ഹെബ്ബാളിൽ നിന്ന് ബനശങ്കരി, സിൽക്ബോർഡ് ജംക്ഷൻ, ബനശങ്കരിയിൽ നിന്ന് ഐടിപിഎൽ, ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഐടിപിഎൽ എന്നിവിടങ്ങളിലേക്കായി ദിവസേന 75 എസി ബസുകളാണ് ഉണ്ടാവുക. അകലം പാലിക്കേണ്ടതിനാൽ ഓരോ ബസിലും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കും.
Read Moreലോക്ക്ഡൗൺ കാലത്ത് നിരാലംബർക്ക് കൈത്താങ്ങായി കർണാടക പ്രവാസി കോൺഗ്രസ്.
ബെംഗളൂരു : ഉത്തരേന്ത്യയിൽ നിന്നു ബാംഗ്ലൂരിലെത്തി സ്വന്തമായി വീടില്ലാതെ നാടോടികളായി ജീവിച്ച്, ഉപജീവനം കഴിയുന്നവർക്ക് കൊറോണയെ സംബന്ധിച്ചുള്ള ബോധവൽക്കരണവും അവർക്ക് വേണ്ടുന്ന പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സും, അവശ്യ ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും ബന്നെര്ഘ്ട്ട റോഡിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറിൽപരം നാടോടികൾക്കുവേണ്ടി നടത്തി. മെയ് മുപ്പതാം തീയതി രാവിലെ 10.30ത്തിന് ശ്രീ ആർ കെ രമേശ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, അഡ്വക്കേറ്റ് സത്യൻ പുത്തൂർ, ബേഗുർ ബ്ലോക്ക് പ്രസിഡന്റ് കിരൺ, ശ്രീ വിനു തോമസ്, സുജയ്, അലക്സ് ജോസഫ്, ഷിബു ശിവദാസ്, വി ഓ…
Read Moreപാദരായണപുരയിൽ കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : പാദരായണ പുരയിൽ ബി.ബി.എം.പി കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇമ്രാൻ പാഷക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ആദ്യമായി സീൽ ഡൗൺ ചെയ്ത കണ്ടെയിൻമെൻ്റ് സോൺ വാർഡ് ആണ് പാദരായണപുര. കോവിഡിൻ്റെ തുടക്കത്തിൽ സാദിക്ക് നഗറിൽ ആശാ വർക്കർമാരെ ആളുകൾ ആക്രമിച്ചപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ട് ഇമ്രാൻ പാഷ രംഗത്ത് വന്നിരുന്നു. #NewsAlert | Padarayanapura corporator Imran Pasha tested positive for #COVID19 It was the first ward to be sealed down following #coronavirus cases. —…
Read Moreനഗരത്തിൽ ആകെ 25 കണ്ടയിൻമെൻ്റ് സോണുകൾ…
ബെംഗളൂരു :പുതിയ രോഗിയെ സ്ഥിരീകരിച്ചതോടെ രാമമൂർത്തി നഗർ വാർഡും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഇതോടെ ബിബിഎംപി പരിധിയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 25 ആയി. ബൊമ്മനഹള്ളി, മഹാദേവപു ര സോണുകളിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത്. ബെംഗളൂരു സൗത്ത്, വെസ്റ്റ്,യെലഹങ്ക സോണുകളാണ് കോവിഡ് രോഗികളുള്ള മറ്റു സോണുകൾ. നിലവിലുള്ള കണ്ടെയിൻമെൻ്റ് സോണുകളുടെ ലിസ്റ്റ് താഴെ.
Read Moreകണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി.
ന്യൂഡൽഹി:കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആദ്യഘട്ടത്തിൽ ജൂൺ എട്ടുമുതൽ കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റു സർവീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം. പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന…
Read More