സംസ്ഥാനത്ത് കാലവർഷം ഉടൻ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബി.ബി.എം.പി മാർഗ്ഗ നിർദ്ദേശം പുറത്ത്;അത്യാവശ്യ സന്ദർഭങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു :കർണാടകയിൽ അടുത്തയാഴ്ച കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

കാലവർഷം വരുന്നതിന് മുൻപ് നഗരവാസികൾക്കു മാർഗനിർദേശങ്ങളുമായി ബി.ബി.എം.പി.ജനങ്ങൾക്ക് അവശ്യഘട്ടത്തിൽ ബന്ധപ്പെടാനുളള ഹെൽലൈൻ നമ്പരുകളും ഇറക്കി.

മഴ കനത്താൽ മഴവെള്ളക്കനാലുകളിലൂടെ
വെള്ളം കുത്തിയൊഴുകാൻ സാധ്യതയുണ്ടെന്നും അതിനാൽ
ഇവയ്ക്ക് സമീപത്തു കൂടി നടക്കുന്നവർ, പ്രത്യേകിച്ചും മുതിർന്ന പൗരൻമാരും കുട്ടികളും ശ്രദ്ധിക്കണമെന്നും ബിബിഎംപി
മുന്നറിയിപ്പ് നൽകി,മഴയുള്ളപ്പോൾ ഒരു കാരണവശാലും മരങ്ങൾക്കു താഴെ അഭയം തേടരുത്.

വീട്ടിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ ഒരു കാരണവശാലും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

അത്യാവശ്യമല്ലെങ്കിൽ മഴയുള്ളപ്പോൾ പുറത്തിറങ്ങാതിരിക്കുക.

താഴ്ന്ന പ്രദേശങ്ങളിലും മഴവെളളക്കനാലുകൾക്കു സമീപവും വസിക്കുന്നവർ വെള്ളപ്പൊക്കത്തെക്കുറിച്ച് ജാഗരൂകരായിരിക്കണം.
വെള്ളം കൂടുന്നുവെങ്കിൽ മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കണം.
ഇത്തരം പ്രദേശങ്ങളിൽവസിക്കുന്നവർ പ്രധാന രേഖകളെല്ലാം സുരക്ഷിതമായി വീടിന്റെ മുകൾ ഭാഗത്തു സൂക്ഷിക്കണം.

വീടുകളുടെ സമീപത്ത് ആൾനൂഴികൾമൂടാതെ കിടക്കുന്നുണ്ടെങ്കിൽ ഉടനടി ബെംഗളൂരു
ജല വിതരണ ബോർഡിനെ( ബി.ഡബ്ല്യു. എസ്.എസ്.ബി) അറിയിക്കണം.(ഹെൽപ്ലൈൻ നമ്പർ1916)

മഴയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുയോ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട വിവര
ങ്ങൾ അധികൃതരെ വിളിച്ച് ഉറപ്പുവരുത്താം.

വീടു വിട്ട് പുറത്തു പോകുമ്പോൾ മെയിൻ സ്വിച്ച്, ഗ്യാസ്എന്നിവ ഓഫ് ചെയ്യുക.
മഴയുള്ളപ്പോൾ വാഹനങ്ങൾ പതിയെ ഓടിക്കുക. റോഡ് മുറിച്ചു കടക്കുമ്പോൾ ജാഗ്രതപാലിക്കുക.
വൈദ്യുതലൈനുകളിൽ നിന്ന് അകലം പാലിക്കുക. വൈദ്യുത പോസ്റ്റ് ഒടിയുന്നതോ, വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ
ബെസ്കോം ഹെൽപ് ലൈനിൽ
വിവരം അറിയിക്കുക.(നമ്പർ:1912)

മഴയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 080-22660000 എന്ന ഹെൽപ്ലൈൻ നമ്പരിൽ ബന്ധപ്പെടാം.
വാട്സാപ്: 9480685700.

സോണൽ നമ്പരുകൾ: സെൻട്രൽ ഓഫിസ്(080-22221188), രാജരാജേശ്വരി നഗർ (080-28600954), ബൊമ്മനഹള്ളി(080-25735642), സൗത്ത് (080-26566362),ദാസറഹള്ളി(080-28393688),യലഹങ്ക(080-23636671),മഹാദേവ പുര(080-28512301), വെസ്റ്റ് (080-23463366), ഈസ്(080-22975803),
പരാതികൾ അറിയിക്കാൻ ബിഡിഎ (080-23442273),ബെസ്കോം(1912;9449944640), ബിഡബ്ല്യുഎസ്എസ്ബി(1916; 080
22238888). വാട്സാപ് (8762228888), ട്രാഫിക് മാനേജ്മെന്റ് സെന്റർ (080
-22942926), ഫയർഫോഴ്സ്(101; 080-22971500), കർണാടക ദുരന്ത നിരീക്ഷണ കേന്ദ്രം(1070; 080-22340676).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us