ആശ്വാസം…കര്‍ണാടകയില്‍ രോഗികളുടെ വര്‍ധനയില്‍ വന്‍ കുറവ്…

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 4 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു ബുള്ളറ്റിന്‍ കൂടി പുറത്തിറങ്ങും. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 388 ആയി ,14 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,105പേര്‍…

Read More

സന്നദ്ധത അറിയിച്ച് ഹോപ്പ് റീഹാബ് ട്രസ്റ്റ്.

ബെംഗളൂരു : വ്യക്‌തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്ത് നഗരത്തിൽ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന HOPE REHAB TRUST തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വോളണ്ടീയർമാരെ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് കർണാടക മുഖ്യമന്ത്രി, കർണാടക കൊറോണ നോഡൽ ഓഫീസർ,ബി.ബി.എം.പി കമ്മീഷണർ എന്നിവർക് കത്തയച്ചു. ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട എല്ലാ ചികിൽസകളും (പോസ്റ്റ് രിഹാബിലിറ്റേഷൻ അടക്കം) ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ കൊറോണ രോഗികൾക്ക് സൗജന്യമായി നൽകാൻ തയ്യാറാണെന്നും,കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച്…

Read More

സീറോ ഫുഡ് വേസ്റ്റ് കാമ്പയിനുമായി കേരള സമാജം.

ബെംഗളൂരു : കോവിഡ് 19 എന്ന പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ കഴിഞ്ഞ മൂന്നു ആഴ്ച ആയി നാമെല്ലാവരും ലോക്ക് ഡൌൺ എന്ന മാർഗത്തിലൂടെ കടന്നു പോവുക ആയിരുന്നു. ഇനിയും എത്ര നാൾ ഇങ്ങനെ തുടരേണ്ടി വരും എന്നു നമ്മൾക്ക് ആർക്കും അറിയില്ല. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, 17.5ലക്ഷം ആളുകളെ രോഗം ബാധിച്ചു, കോടിക്കണക്കിനു ആളുകളുടെ തൊഴിൽ ഉപജീവന മാർഗം നിലച്ചു, വലിയ അനശ്ചിതാവസ്ഥയിലൂടെ മനുഷ്യ രാശി കടന്നു പോവുകയാണ്. അസുഖം ബാധിക്കാതെആരോഗ്യത്തോടെ നാം ഉണ്ടെങ്കിൽ…

Read More

ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹവുമായി ഓൾ ഇന്ത്യാ കെഎംസിസി പ്രവർത്തകർ നാട്ടിലേക്ക് പുറപ്പെട്ടു…

ബെംഗളൂരു : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യാ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽ നിന്നും റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മ യുടെയും മകനായ ഭാസ്കരൻനായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. മസ്കറ്റ് കെ.എം.സി.സി പ്രവർത്തകൻ ഷമീറിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുളള ഏർപ്പാട് ചെയ്തത്. എ.ഐ.കെ.എം.സി.സി പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഹനീഫിൻ്റെ പേരിലാണ് മൃതദേഹം അയച്ചത്. ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ്…

Read More

ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം;എല്ലാ സംസ്ഥാനങ്ങളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നിലവിൽ വന്നു.

ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ പോരാട്ടങ്ങൾക്ക് ഒരു ഫലപ്രാപ്തി കൂടി. ആരോഗ്യ പ്രവർത്തകരുടെ എല്ലാ പരാതികളും ശമ്പളം വെട്ടിക്കുറയ്ക്കൽ ജീവനക്കാരെ പിരിച്ചുവിടൽ ,മതിയായ സുരക്ഷാസംവിധാനങ്ങൾ (PPEഅടക്കമുള്ള)ലഭ്യമാകാതിരിക്കൽ താമസിക്കുന്ന സ്ഥലത്ത് നിന്ന്ഇ റക്കിവിടുന്നതും, ഭക്ഷ്യ സാധനങ്ങൾ തരാതിരിക്കുന്നതടക്കമുള്ള അരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ എല്ലാ വിഷയങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച്പരാതിപ്പെടാം. സംഘടനാപരമായോ വ്യക്തിപരമായ ആയോ പരാതികൾ അറിയിക്കാം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെയും, യുഎൻഎയെയും അറിയിച്ചിട്ടുള്ളത്. ഹെൽപ്പ് ലൈൻ നമ്പറുകൾ ബഹു സോളിസിറ്റർ ജനറൽ…

Read More

കർണാടകയിൽ ലോക് ഡൗണിൽ ഇളവ്;മണിക്കൂറുകള്‍ക്കുള്ളില്‍ ചില നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു: കർണാടകയിൽ ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി.കോവിഡ് വ്യാപനം ഇല്ലാത്ത22 ജില്ലകളിലാണ് ഇളവുകൾ ബാധകം.ബംഗളുരുവിലെ 32ഹോട്ട് സ്പോട്ടുകൾ അടക്കം എട്ടു ജില്ലകൾക്ക് ഇളവ് ബാധകമല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതൽ നിലവില്‍ വരും.നിർമ്മാണ പ്രവർത്തികൾ തുടരാൻ അനുമതിനൽകി. പക്ഷേ തൊഴിലാളികൾക്ക്‌ കൺസ്ട്രക്ഷൻ സൈറ്റുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കണം. പുതിയ കടകൾ തുറക്കാൻ അനുവദിക്കില്ല. മാളുകൾ, ഷോറൂമുകൾ എല്ലാം പൂട്ടി തന്നെ കിടക്കും അന്തർ സംസ്ഥാന – ജില്ലാ യാത്രകൾ അനുവദിക്കില്ല . വ്യവസായിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾക്ക്‌ മാത്രമായി രാമനഗര , ബെംഗളൂരു…

Read More

കർണാടകയിൽ കോവിഡ്-19 രോഗം ഭേദമായവരുടെ എണ്ണം100 കടന്നു;ഇന്ന് ഒരു മരണം;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 384 ആയി. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 25 ആണ്. രാവിലെ 12 മണിക്ക് ഇറങ്ങിയ ബുള്ളറ്റിൽ പ്രകാരം ഇത് 12 ആയിരുന്നു. വിജയപുരയിൽ 42 കാരൻ മരിച്ചു, ഇത് കൂട്ടി ആകെ മരണസംഖ്യ 14 ആയി. 104 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 266 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. Media Bulletin 18-04-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_…

Read More

ഈ ലോക്ക് ഡൌണ്‍ കാലത്ത് ബെംഗളൂരുവില്‍ നിന്ന് എങ്ങിനെ നാട്ടിലെത്താം? വഴികള്‍ ഇവയാണ്.

ബെംഗളൂരു: “എല്ലാവരും ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക” എന്നാ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതോടെ നമ്മളില്‍ പലരും നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്. അടിയന്തിര സാഹചര്യത്തിൽ ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്താന്‍ ഉള്ള രേഖകളും അനുമതികളും മറ്റും എങ്ങിനെ ലഭ്യമാക്കാം എന്നതാണ് ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: നാട്ടിലേക്കു പോകുന്നതിനായി ആദ്യമായി നമ്മള്‍ അനുമതി എടുക്കേണ്ടത് കേരളത്തില്‍ നിന്നാണ്,താഴെ കൊടുത്ത “കൊവിഡ് 19 ജാഗ്രത “വെബ് സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. “ജാഗ്രത വെബ് സൈറ്റ്…

Read More

കര്‍ണാടകയില്‍ ഇന്ന് കോവിഡ്-19 രോഗികളുടെ വര്‍ധനയില്‍ നേരിയ കുറവ്.

ബെംഗളൂരു : കഴിഞ്ഞ 2 ദിവസത്തെ കോവിഡ്- 19 രോഗികളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് ശേഷം,കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 12 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്നത്തെ ബുള്ളറ്റിനുമിടയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 371 ആയി ഇതില്‍ മരിച്ച 13 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 92 പേരും ഉള്‍പ്പെടുന്നു. ബാക്കിയുള്ള 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.…

Read More

നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റ് ബൂത്തുകൾ വരുന്നു.

ബെംഗളൂരു: നഗരത്തിലെ എല്ലാ വാർഡുകളിലും മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ടെസ്റ്റിങ് ബൂത്ത് ഉൽഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു യെദിയൂരപ്പ. മന്ത്രി ബി. ശ്രീരാമുലു, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി, സൂര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതെത്തന്നെ ബൂത്തിൽ നിന്നുകൊണ്ട് പരിശോധന നടത്താനാകും. പൂർണമായി അണുവിമുക്തമായ ബൂത്തിലാകും ആരോഗ്യ പ്രവർത്തകർ നിൽക്കുക.

Read More
Click Here to Follow Us