ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ നടത്തി വിദ്യാർഥികളിൽനിന്ന് ഫീസ് പിരിക്കുന്ന സ്വകാര്യ സ്കൂളുകൾക്കെതിരേ വീണ്ടും താക്കീതുമായി വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ. വിദ്യാർഥികളിൽനിന്ന് ഫീസ് പിരിക്കുന്നതും അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനനടപടികൾ ഓൺലൈനിലൂടെ നടത്തുന്നത് നേരത്തെ സർക്കാർ വിലക്കിയിരുന്നു. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന സ്വകാര്യ സ്കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സ്കൂളുകൾ അടച്ചതോടെ നഗരത്തിലെ വൻകിട സ്വകാര്യസ്കൂളുകൾ വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ നൽകുന്നുണ്ട്. ഇത് സാധാണ ക്ലാസായി പരിഗണിച്ച് ഈ മാസത്തെ ഫീസ് അടയ്ക്കണമെന്നാണ് രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നത്. ഇത്തരം ഒട്ടേറെ പരാതികളാണ് വിദ്യാഭ്യാസവകുപ്പിന്…
Read MoreMonth: April 2020
കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
ബെംഗളൂരു : ലോക്ക് ഡൌൺ മൂലം സുരക്ഷിരായി വീടുകളിൽ ഇരിക്കുന്നവര്‍ക്കായി ബാംഗ്ലൂർ കേരള സമാജം ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ മാനസിക ഉന്മേഷത്തിനും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും ആണ് കേരള സമാജം ബാംഗ്ലൂർ അവസരം ഒരുക്കുന്നത്. മൂന്നു വിഭാഗത്തിൽ ആയി രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്. ?ഡിവിഷൻ A 5ക്ലാസ്സ് വരെ ?ഡിവിഷൻ B 5മുതൽ 10വരെ ?ഡിവിഷൻ C 11 ക്ലാസ്സ് മുതൽ 22 വയസു വരെ. 1.പെൻസിൽ ഡ്രോയിങ് 2.കളർ പെയിന്റിംഗ് നിബന്ധനകൾ 1.ഒരാൾക്ക് ഈ…
Read Moreആശ്വാസം തുടരുന്നു…രണ്ടാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.
ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 5 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയിരുന്നു,മുന്‍പത്തെ ദിവസം 25 ആയിരുന്നു ,അതിനു മുന്‍പ് 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു ബുള്ളറ്റിന്‍ കൂടി പുറത്തിറങ്ങും. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 395 ആയി ,16 പേര്‍…
Read More“സീൽ ഡൗൺ”നിലനിൽക്കുന്ന പാദരായണ പുരയിൽ സംഘർഷം!
ബെംഗളൂരു : നഗരത്തിലെ സീൽ ഡൗൺ ചെയ്ത ബി.ബി.എം പി.വാർഡിൽ സംഘർഷം. പാദരായണപുരയിലാണ് ഇന്നലെ രാത്രിയോടെ സംഘർഷം ഉണ്ടായത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 400 ഓളം ആളുകൾ അക്രമികളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി പാദരായപുര യുടെ അതിർത്തിയിൽ സ്ഥാപിച്ച പന്തൽ ഒരു വിഭാഗം ആളുകൾ തകർക്കുകയായിരുന്നു. സ്ഥലം സീൽ ഡൗൺ ചെയ്തതിനാൽ ഈ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യങ്ങൾക്ക് ഉള്ള പോലീസുകാർ ഷിഫ്റ്റ് മാറ്റത്തിന് പോയ സാഹചര്യത്തിലാണ് അക്രമം അരങ്ങേറിയത്, ബി.ബി.എം.പി ഉദ്യേഗസ്ഥരും ആരോഗ്യ പ്രവർത്തകരും കൊറോണ വാരിയേഴ്സും ഇതേ പന്തലിൽ ആണ്…
Read Moreകേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ രണ്ടാം ഘട്ട സഹായ വിതരണം നടത്തി.
ബെംഗളൂരു : ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു. കസ്തൂരി നഗർ പ്രദേശത്തു താമസിക്കുന്ന തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. സംഘടനയുടെ ജനറൽ സെക്രട്ടറി അർജ്ജുൻ സുന്ദരേശൻ മാനേജിങ് കമ്മിറ്റി മെമ്പർ ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്(റിട്ട) എന്നിവർ നേതൃത്വം നൽകി.
Read More2 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്.
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെ യുള്ള പുതിയ രോഗികളുടെ എണ്ണം 6 മാത്രം. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയിരുന്നു ,മുന്‍പത്തെ ദിവസം 44 ഉം അതിനു മുന്‍പ് 36 ഉം ആയിരുന്നു. ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 390 ആയി ,16 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു,111 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.…
Read Moreകന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം, 7 മണിക്ക്.
ബെംഗളൂരു :കേരള സമാജം സംഘടിപ്പിക്കുന്ന”കന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം” മുരുകൻ കാട്ടാക്കടയോടൊപ്പം ഈ പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.. zoom അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഡൗൺ ലോഡ് ചെയ്തശേഷം താഴെ കാണുന്ന ലിങ്കിൽ 19/4/2020 ഞായറാഴ്ച വൈകിട്ട് കൃത്യം 7മണിക്ക് കണക്ട് ചെയ്യുക. https://zoom.us/j/95892967683?pwd=VFhlRlFIeW82Y1ZlSW9VSXdReFV6QT09 Meeting ID: 958 9296 7683 Password: 015059
Read Moreബി.എം.എഫിൻ്റെ”ചാറ്റ് വിത്ത് എ സ്റ്റാറി”ൽ ഇന്നത്തെ അതിഥി സിനിമാ താരം മിഥുൻ…
ബെംഗളൂരു : കോവിഡ് 19 കരുതലിന്റെ ഈ ലോക് ഡൗൺ നാളുകളിൽ മലയാളികളുടെ മനസ്സിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കുളിർമഴ പെയ്യിച്ച് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിൻ്റെ “ചാറ്റ് വിത്ത് എ സ്റ്റാർ” ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം തരംഗമാവുന്നു. ഈ കൊറോണ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ വീടുകളിൽ ഇരിക്കുന്നവർക്ക് വിരസതയും ഏകാന്തതയും അനുഭവപ്പെടുന്നതിനിടയിൽ കുറച്ചു നല്ല നിമിഷങ്ങൾ ആണ് ഫേസ്ബുക്ക് ലൈവ് ഷോയിലൂടെ ബിഎംഫ് പകർന്നു നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത സിനിമാതാരം രാജാ സാഹിബ്, പ്രശസ്ത ഗായിക അഞ്ജു ജോസഫ് എന്നിവർ ബെംഗളൂരു മലയാളികളെ സന്തോഷിപ്പിക്കാൻ ബിഎംഎഫ്…
Read Moreകൊച്ചുമകൻ്റെ വിവാഹച്ചടങ്ങ് വിവാദം;ദേവഗൗഡക്ക് പിൻതുണയുമായി മുഖ്യമന്ത്രി.
ബെംഗളൂരു : മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ലെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തിനു പിന്തുണയുമായി മുഖ്യമന്ത്രി യെഡിയുരപ്പ. വലിയ കുടുംബമായിട്ടും താര പകിട്ടില്ലാതെ, ലളിതമായാണ് വിവാഹം നടത്തിയത്. അതിനാൽവിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു. ജനതാദൾ (എസ്) യുവജന വിഭാഗം അധ്യക്ഷൻ കൂടിയായ നിഖിലും കോൺഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും ബിഡദിയിലെ ഫാം ഹൗസിലാണ് വിവാഹിതരായത്. നിഖിലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉൾപ്പെടെ…
Read Moreഹോട്ട്സ്പോട്ടുകളിൽ കടകൾ തുറക്കുന്ന സമയത്തിൽ മാറ്റം വരുത്തി.
ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം നിലവിൽ വരും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമേ ഇവിടെ സൂപ്പർമാർക്കറ്റുകൾ പച്ചക്കറി പാൽ എന്നിവയെ പ്രവർത്തനാനുമതി. മെഡിക്കൽ സ്റ്റോറുകൾക്ക് രാത്രിവരെ പ്രവർത്തിക്കാം. കൂടുതൽപേർ റോഡിൽ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ഭാഗമായാണ് നടപടി. നേരത്തെ പച്ചക്കറി സൂപ്പർമാർക്കറ്റുകൾ രാത്രി 9 വരെ പ്രവർത്തിക്കാനുള്ള സമയം അനുവദിച്ചിരുന്നു. 20നു ശേഷം വരുന്ന മാറ്റങ്ങൾ ഇവയാണ്. കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം സംസ്ഥാനാന്തര യാത്രയ്ക്കുള്ള വിലക്ക് മേയ് 3 വരെ തുടരും. ജില്ല കടന്നുള്ള…
Read More