കൊച്ചുമകൻ്റെ വിവാഹച്ചടങ്ങ് വിവാദം;ദേവഗൗഡക്ക് പിൻതുണയുമായി മുഖ്യമന്ത്രി.

ബെംഗളൂരു : മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ലെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തിനു പിന്തുണയുമായി മുഖ്യമന്ത്രി യെഡിയുരപ്പ.

വലിയ കുടുംബമായിട്ടും താര പകിട്ടില്ലാതെ, ലളിതമായാണ് വിവാഹം നടത്തിയത്. അതിനാൽവിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു.

ജനതാദൾ (എസ്) യുവജന വിഭാഗം അധ്യക്ഷൻ കൂടിയായ നിഖിലും കോൺഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ അനന്തരവൻ മഞ്ചുവിന്റെ മകൾ രേവതിയും ബിഡദിയിലെ ഫാം ഹൗസിലാണ് വിവാഹിതരായത്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

നിഖിലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ലോക്സഡൗൺ ചട്ടം ലംഘിച്ചുവെന്ന ആരോപണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകലക്ടറോടും എസ് പി യോടും
ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ ആവശ്യപ്പെടുകയായിരുന്നു.

രക്തബന്ധത്തിൽപ്പെട്ടവർ മാത്രമാണ് പങ്കെടുത്തതെന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാമെന്നുമാണ് കുമാരസ്വാമി പ്രതികരിച്ചത് .

വിവാഹത്തിന് ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകിയിരുന്നു വാഹനങ്ങളെല്ലാം പാസും വാങ്ങിയിരുന്നു എല്ലാവരും മാസ്ക് ധരിക്കേണ്ടതില്ല എന്ന രോഗം ആരോഗ്യ സംഘടനയുടെ നിർദേശത്തെ തുടർന്നാണ് വിവാഹത്തിൽ പങ്കെടുത്തവർ മാസ്ക്ക് ധരിപ്പിക്കാത്തത്.

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

ഇതുമായി ബന്ധപ്പെട്ട് ദേവഗൗഡയുടെ അറസ്റ്റ് ആവശ്യപ്പെട്ടു വാർത്തകൾ ഇറങ്ങിയത് വളരെയധികം വേദനിപ്പിച്ചു എന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts