ബെംഗളൂരു : നിയമം സാധാരണക്കാരന് പാലിക്കാനുള്ളത് ആണെന്നാണല്ലോ സാധാരണ നമ്മുടെ നാട്ടില്‍ ഉള്ള വിചാരം,അത് രാഷ്ട്രീയ സാമ്പത്തിക തലങ്ങളില്‍ മുകളില്‍ നില്ക്കുന്നവരിലേക്ക് എത്തുമ്പോള്‍ പലപ്പോഴും നിയമങ്ങള്‍ കണ്ണടക്കുന്നത് നമ്മള് പലപ്പോഴായി കണ്ടിട്ടുണ്ട്. വിഷയം ഇന്ന് വിവാഹിതനായ നിഖില്‍ കുമാരസ്വാമി എന്നാ നിഖില്‍ ഗൌഡയെക്കുറിച്ചാണ്,ഇന്ന് രാമനഗരയിലെ ഒരു ഫാം ഹൌസില്‍ വച്ച് നടന്ന വിവാഹത്തില്‍ ഇപ്പോള്‍ നില നില്ക്കുന്ന “സാമൂഹിക അകലം” അടക്കമുള്ള കാര്യങ്ങള്പാലിച്ചില്ല എന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല,നൂറില്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തതായി ആണ് വിവരം,അധികാരികളുടെ അനുമതിയോടെ…
Read MoreDay: 17 April 2020
കർണാടകയിൽ 24 മണിക്കൂറിനിടെ 44 കോവിഡ്- 19 പോസിറ്റീവ് കേസുകൾ.
ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയിലെ കോവിഡ്- 19 രോഗികളുടെ എണ്ണം 44 ആയി വര്‍ധിച്ചു,വൈകുന്നേരം 5 മണിക്ക് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന് പ്രകാരമാണ് ഇത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 359 ആയി. രാവിലെ 12 ഇറങ്ങിയ ബുള്ളറ്റിന് പ്രകാരം ഇത് 38 ആയിരുന്നു. ഇതു വരെ സംസ്ഥാനത്ത് 13 പേർ മരിച്ചു 88 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 258 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. Media Bulletin 17-04-2020@CMofKarnataka @sriramulubjp @drashwathcn @BSBommai…
Read Moreകോവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകൾ കൂടി നൽകുന്നു.
ബെംഗളുരു : ചികിത്സയിലുള്ള 10 കോവിഡ് രോഗികൾക്കു ആയുർവേദ മരുന്നുകൾ കൂടിനൽകാൻ അനുമതിനൽകി സർക്കാർ. ഗിരിധർ കാജെ എന്നആയുർവേദ ഡോക്ടർ മുഖ്യമന്ത്രി യെഡിയൂരപ്പയെ കണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണിത്. അലോപ്പതി മരുന്നുകൾക്കു പുറമേയാണ് ഇവർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ ചികിത്സയ്ക്ക് അനുമതി തേടി ഡോ.ഗിരിധർ കാജെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴു തിയിരുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി ആയുഷ് മന്ത്രാലയം മുന്നോട്ടു വച്ച ചില നിർദേശങ്ങൾ പ്രധാനമന്ത്രി രാജ്യവുമായി പങ്കിട്ടിരുന്നു.
Read Moreകര്‍ണാടകയില്‍ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
ബെംഗളൂരു : കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ഇടയില്‍ കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ഇന്ന് രാവിലെ 12 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്ന് രവിലെക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 രോഗികളുടെ എണ്ണം 38 ആണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 353 ആയി. ബെംഗളുരു -9, മൈസൂരു – 12, ബെള്ളാരി – 7, ചിക്കബല്ലാപുര – 3, മണ്ഡ്യ – 3, വിജയപുര -2 ദക്ഷിണ കന്നഡ – 1 ബീദർ…
Read Moreപിതാവ് മരിച്ചു എന്ന് കള്ളം പറഞ്ഞ് അതിർത്തി കടക്കാൻ ശ്രമിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് സംഭവിച്ചത്.
ബെംഗളൂരു : സാമൂഹിക അകലം പാലിക്കാ ആഹ്വാനവുമായി അധികാരികൾ കഷ്ടപ്പെടുകയും ലോക്ക് ഡൗൺ വരെ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ചിലർക്ക് ഇതെല്ലാം തമാശയാണ്. തൻ്റെ പിതാവ് മരിച്ചു പോയി എന്ന് കള്ളം പറഞ്ഞ് ആന്ധ്രയിൽ നിന്ന് നഗരത്തിലേക്ക് വരാൻ ശ്രമിച്ച് യുവാവിന് സംഭവിച്ചത് എന്താണ് എന്ന് നോക്കൂ.. കെട്ടിട നിർമാണ തൊഴിലാളിയായ 26കാരൻ ഈ മാസം ഏഴിനാണ് ആന്ധ്രയിലെ ഹിന്ദ്പൂരിൽ നിന്നു പുറപ്പെട്ടത്. ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസിനോട്. അർബുദത്തതുടർന്നു പിതാവ് മരിച്ചെന്ന് പറഞ്ഞു. ബെംഗളൂരുവിലെത്തിയ ശേഷം പിതാവിനെ പ്രമേഹ പരിശാധനയ്ക്കായി ആശുപ്രതിയിൽ എത്തിച്ചപ്പോൾ യുവാവിനു ദേഹാസ്വാസ്ഥ്യം…
Read Moreലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ നിർമ്മാണത്തൊഴിലാളികളെ താമസിപ്പിക്കാൻ ഹോട്ടലുകൾ ഏറ്റെടുക്കുന്നു.
ബെംഗളൂരു: ലോക്ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിപ്പോയ നിർമാണത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഹോട്ടലുകൾ സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. നൂറോളം ഹോട്ടലുകൾ ഏറ്റെടുത്ത് ഇവിടങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ജോലിയില്ലാതായതോടെ ഒട്ടേറെ തൊഴിലാളികൾക്കാണ് വാടക കൊടുക്കാൻ കാശില്ലാതെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വന്നത്. ഇവർക്ക് വിവിധ സന്നദ്ധ സംഘടനകളും സർക്കാരും നൽകിവരുന്ന ഭക്ഷണമാണ് ആശ്രയം. താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വരുന്ന തൊഴിലാളികളുടെ എണ്ണം കൂടിയതോടെയാണ് ഹോട്ടലുകളിൽ ഇവർക്ക് താമസസൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്. ലോക് ഡൗൺ കാരണം ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികളെ ഇവിടെ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എല്ലാ…
Read More