ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ നിർമ്മാണത്തൊഴിലാളികളെ താമസിപ്പിക്കാൻ ഹോട്ടലുകൾ ഏറ്റെടുക്കുന്നു.

ബെംഗളൂരു: ലോക്ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിപ്പോയ നിർമാണത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി ഹോട്ടലുകൾ സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു.

നൂറോളം ഹോട്ടലുകൾ ഏറ്റെടുത്ത് ഇവിടങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

ജോലിയില്ലാതായതോടെ ഒട്ടേറെ തൊഴിലാളികൾക്കാണ് വാടക കൊടുക്കാൻ കാശില്ലാതെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വന്നത്.

ഇവർക്ക് വിവിധ സന്നദ്ധ സംഘടനകളും സർക്കാരും നൽകിവരുന്ന ഭക്ഷണമാണ് ആശ്രയം.

  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടി വരുന്ന തൊഴിലാളികളുടെ എണ്ണം കൂടിയതോടെയാണ് ഹോട്ടലുകളിൽ ഇവർക്ക് താമസസൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.

ലോക് ഡൗൺ കാരണം ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികളെ ഇവിടെ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷമാകും തൊഴിലാളികളെ ഹോട്ടലുകളിൽ പാർപ്പിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രഞ്ച് ഫ്രൈസിനും ചിപ്സിനും വിപണി കൂടുമ്പോൾ സംസ്ഥാനത്ത് നിന്ന് ഉരുളക്കിഴങ്ങ് പടിയിറങ്ങുന്നു; കൃഷി കുറഞ്ഞതിന് കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us