കര്‍ണാടകയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;ഒരു മരണം കൂടി.

ബെംഗളൂരു : 24 മണിക്കൂറിനിടയില്‍ കര്‍ണാടകയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റില്‍ പ്രകാരം ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പുതിയ കോവിഡ്-19 കേസുകള്‍ ഉ സ്ഥിരീകരിച്ചത്.

ആകെ രോഗ ബാധിതരുടെ എണ്ണം 315 ആയി,ഇതുവരെ 13 പേര്‍ മരിച്ചു ,82 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

220 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്ത 36 കേസുകളില്‍ 17 പേര്‍ ബെലഗാവിയില്‍ നിന്നാണ്,5 പേര്‍ വിജയപുരയില്‍ നിന്നും 5 കേസുകള്‍ ബെംഗളൂരു നഗരത്തില്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ഇന്ന് ബെലഗാവിയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മുഴുവന്‍ കേസുകളും നിസമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനവുമായി നേരിട്ടോ അല്ലാത്തെയോ ബന്ധപ്പെട്ട ആളുകള്‍ ആണ്.

രോഗി 195 : സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 66 കാരനെ കഴിഞ്ഞ 10 ന് രോഗം അധികമായതിനെ തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു,വേന്റിലെറ്ററില്‍ കഴിഞ്ഞിരുന്ന ആള്‍ ഇന്നലെ വൈകീട്ട് മരിച്ചു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇന്ന് (16-04-2020) വൈകുന്നേരം പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇവിടെ വായിക്കാം.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts