പരിശോധനക്കായി 30 ക്ലിനിക്കുകൾ കൂടി തുറക്കുന്നു;നഗരത്തിലെ സ്വകാര്യ ലാബിനും പരിശോധനക്ക് അനുമതി.

ബെംഗളൂരു :  കോവിഡ് സംശയമുള്ള പനി ബാധിതരുടെ പ്രാഥമിക പരിശോധനയ്ക്കു ബംഗളൂരുവിൽ 30 ക്ലിനിക്കുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. സ്വകാര്യ ആശുപത്രി ഉടമകളും ഡോക്ടർമാരുമായി നടന്ന യോഗത്തിന് ശേഷം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരെ പരിശോധിക്കാൻ സ്വകാര്യ ആശുപത്രികളിലെ 1200 കിടക്ക സൗകര്യമൊരുക്കും. വിക്ടോറിയ ആശുപത്രിയിലെ 1200 കിടക്ക സൗകര്യത്തിനു പുറമേയാണിത് . കോവിഡ് വ്യാപനം തടയാൻ സർക്കാർ മേൽനോട്ടത്തിൽ ആകണം സ്വകാര്യ ആശുപത്രികളുടെ ഇടപെടൽ. രോഗബാധിതമായ അടുത്തിടപഴകുന്നവരെ  വലിയതോതിൽ പ്രത്യേക വാർഡുകളിലേക്ക്  പ്രവേശിപ്പിക്കേണ്ടി വന്നാൽ ഉള്ള സാഹചര്യം മറികടക്കാനാണ് സ്വകാര്യ…

Read More

ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി;എല്ലാവർക്കും 2 മാസത്തേക്ക് സൗജന്യ റേഷൻ.

ബെംഗളൂരു : സംസ്ഥാനത്തെ ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി.നിർദ്ദിഷ്ട സമയത്ത് എത്തുന്നവർക്ക് ഭക്ഷണം സൗജന്യമായി ലഭിക്കും.മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി യെഡിയൂരപ്പ് 2 മാസത്തെ സൗജന്യ റേഷൻ അനുവദിക്കുമെന്നു മുഖ്യന്ത്രിയെഡിയൂരപ്പ പറഞ്ഞു. റേഷൻ തീർന്നു പൊകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭയപ്പെടേണ്ട കാര്യ മില്ലെന്നും ഭക്ഷ്യ പൊതുവിതരണ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.മഞ്ജുള അറിയിച്ചു. ഏപ്രിൽ, മേയ് മാസത്തിലെറേഷനാണ് ഒരുമിച്ച് അനുവദിക്കുന്നത്. കർണാടകയിലെ വിദൂര ജില്ലകളിൽ നിന്ന് നഗരപ്രദേശങ്ങളിൽ കൂലിത്തൊഴിലിനായി കുടിയേറിയവരോട് 15 ദിവസത്തേക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങരുതെന്നും മുഖ്യമന്ത്രി…

Read More

സംസ്ഥാനം പൂർണമായി അടച്ചിടുന്ന വാർത്ത വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാനം പൂർണമായും ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകുന്നേരം കാബിനറ്റ് മീറ്റിങ്ങിന് ശേഷം 9 ജില്ലകൾ മാത്രം അടച്ചിടുന്ന സർക്കുലർ മാത്രമാണ് പുറത്തിറങ്ങിയത്. എന്നാൽ 9:27 ന് സംസ്ഥാനം ലോക്ക് ഡൗൺ ചെയ്യുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. After assessing the situation of #covid_19, we have decided to lockdown not just 9 districts but the whole state of Karnataka starting tomorrow till March 31st.…

Read More

2 മലയാളികൾ അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 7;കർണാടകയിലെ ആകെ എണ്ണം 33 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 33 ആയി. ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 7 പോസിറ്റീവ് കേസുകൾ. കേസ് 27 : 46 വയസ്സുകാരനായ മലയാളി ദുബൈയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ എത്തിയതായിരുന്നു, ഇദ്ദേഹം മൈസൂരുവിൽ ചികിൽസയിലാണ് (3 പ്രൈമറി കോണ്ടാക്ട് ചെയ്തവരെയും 4 സെക്കൻ്ററി കോണ്ടാക്ട് ചെയ്തവരേയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചിട്ടുണ്ട്) കേസ് 28: 17 ന് ദുബായിൽ നിന്ന് എത്തിയ 38 കാരനായ ബെംഗളൂരു സ്വദേശി.നഗരത്തിൽ ചികിൽസയിലാണ്. കേസ് 29 : മാർച്ച് 13 ന് ലണ്ടനിൽ…

Read More

ബെംഗളൂരു അടക്കം 9 ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ എന്തെല്ലാം? എന്തെല്ലാം പ്രവര്‍ത്തിക്കും?

ബെംഗളൂരു: കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തില്‍ ,1897 എപിടെമിക് ഡിസീസ് ആക്ട്‌,2005 ദിസാസ്റ്റെര്‍ മാനേജ്‌മന്റ്‌ തുടങ്ങിയ വകുപ്പ് പ്രകാരം 9 ജില്ലകളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബി.ബി.എം.പി.മേഖലകള്‍ അടങ്ങുന്ന ബെംഗളൂരു അര്‍ബന്‍,ബെംഗളൂരു റുരല്‍,കലബുര്‍ഗി,ചിക്കബാല്ലപ്പൂര്‍,മൈസുരു,മടിക്കേരി,ധാര്‍വാഡ,മംഗലുരു,ബെളഗവി തുടങ്ങിയ ജില്ലകളില്‍ ഇന്ന് മുതല്‍ 31 അര്‍ദ്ധരാത്രി 12 മണിവരെ താഴെ കൊടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എല്ലാ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം എല്ലാ വ്യവസായ ശാലകളും ഫാക്ടറി കളും അടക്കണം,ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണം,ഇതിന്റെ പേരില്‍ ആരെയും പറഞ്ഞയക്കാന്‍ പടുള്ളത് അല്ല. വിദേശത്ത് നിന്ന് വന്ന എല്ലാവരും വീട്ടില്‍ കോരന്‍ടായിനില്‍ പോകണം,ഇല്ലെങ്കില്‍…

Read More

സംസ്ഥാനത്തെ 9 ജില്ലകളില്‍ നിരോധനാജ്ഞ”പോലുള്ള”നിയന്ത്രണങ്ങള്‍…

ബെംഗളൂരു: 9 ജില്ലകളില്‍ നിരോധനാജ്ഞ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യസമന്ത്രി ഡോ: കെ.സുധാകര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. അതെ സമയം ഇന്ന് രാവിലെ മുതല്‍ “കര്‍ണാടക മുഴുവനായി അടച്ചിടുകയാണ്” എന്ന രീതിയില്‍ ചാനലുകള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്കു ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും. അതെ സമയം 10 ലക്ഷം മാസ്ക്കുകളും 5 ലക്ഷം പേര്‍സണല്‍ പ്രോട്ടെക്ടീവ് എക്യിപ്മെന്സ് (പി.പി.ഇ) വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. വെന്റിലെറ്റര്‍ കമ്പനിയായ സ്കാനരിയുമായി ആരോഗ്യമന്ത്രി നടത്തിയ…

Read More

‌പ്രധാനമന്ത്രി  ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വ്യത്യസ്തമായ രീതിയിൽ ആചരിച്ച് മലയാളി സംഘടന.

ബെംഗളൂരു : ഇന്നലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വ്യത്യസ്ഥമായ രീതിയിൽ ആചരിച്ച് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നഗരത്തിലെ മലയാളി സംഘടന. അനേക്കൽ വി.ബി.എച്ച്.സി.അപ്പാർട്ട്മെൻ്റിലെ നൻമ മലയാളി കൾചറൽ അസോസിയേഷനാണ് ജനതാ കർഫ്യൂ ആചരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടത്. 1800 ൽ അധികം വരുന്ന അപ്പാർട്ട്മെൻ്റ് നിവാസികളെ എങ്ങിനെ പുറത്തിറക്കാതെ ഒരു ദിവസം തള്ളി നീക്കാം എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിൽ തന്നെ യുവാക്കളും കുട്ടികളുമുണ്ട് ,കമ്പ്യൂട്ടർ ,മൊബൈൽ ഗെയിമിൻ്റെയും ടി.വി.യുടേയും മുന്നിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുകയും വേണം. അവസാനം ഒരു മുഴുനീള സാംസ്കാരിക – കായിക പരിപാടി…

Read More

ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു;കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി തയ്യാര്‍.

ബെംഗളൂരു: ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതായി ആരോഗ്യമന്ത്രി ബി.ശ്രീരാമുലു. ഇതിൽ രോഗലക്ഷണമുള്ള 6 പേരെ ബംഗളൂരുവിലെ രാജീവ് ഗാന്ധിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡി സീസസിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി സജ്ജീകരിച്ചു. കോവിഡ് രോഗികളെ കൂടാതെ ലക്ഷണങ്ങൾ ഉള്ളവരെയും ഇവിടെ പരിശോധിക്കും. കർണാടക നിയമസഭാ, നിയമനിർമാണ കൗൺസിൽ സമ്മേളനം തുടരും. ശുചീകരണ തൊഴിലാളികൾ 50% ഷിഫ്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യണം. വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും…

Read More

മെട്രോ പൂർണമായും നിർത്തിവച്ചു;ബി.എം.ടി.സി.ചെറിയ തോതിൽ സർവ്വീസ് നടത്തുന്നു;അധിക തുക ഈടാക്കി ഓട്ടോറിക്ഷകൾ.

ബെംഗളൂരു: സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനാൽ നഗരത്തിൽ ഗതാഗത സംവിധാനം വളരെ കുറവ് മാത്രമേ പ്രവർത്തിക്കുന്നുള്ളു. നമ്മ മെട്രോ 31 വരെ പൂർണമായി നിർത്തിവച്ച തായി ബി.എം.ആർ.സി.എൽ അറിയിച്ചു. വളരെ കുറഞ്ഞ ബി.എം.ടി .സി ബസുകൾ നഗരത്തിൽ സർവ്വീസ് നടത്തുന്നുണ്ട്, അതിൽ തന്നെ യാത്രക്കാർ കുറവാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല. പല ഹോട്ടലുകളും ഇന്നും പ്രവർത്തിക്കുന്നില്ല, പാർസലുകൾ നൽകാൻ നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും പല ഹോട്ടലുകളും പൂട്ടിയിട്ടിരിക്കുകയാണ്. അതേ സമയം ഓട്ടോറിക്ഷകൾ കൊള്ള നിരക്കുകൾ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഊബർ, ഓല ടാക്സികൾ നഗരത്തിൽ…

Read More

6 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു;കർണാടകയിൽ കോവിഡ് ബാധിതർ 26 ആയി.

ബെംഗളൂരു:  ആറു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു. കലബുറഗിയിൽ കഴിഞ്ഞ ആഴ്ച നടന്ന കോവിഡ് മരണം ഉൾപ്പെടെയാണിത്. ദുബായിൽ നിന്നു മടങ്ങിയെത്തിയ ധാർവാഡ് സ്വദേശി 33 വയസുകാരൻ, ദക്ഷിണ കന്നഡയിലെ ഭട്കലിൽ നിന്നുള്ള യുവാവ് (22), സൗദി തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുര ഗൗരിബിദന്നുർ സ്വദേശിനി വീട്ടമ്മ (64), സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ 23 വയസുകാരി, ജർമ്മനിയിൽ നിന്നെത്തിയ ബെംഗളൂരു സ്വദേശി യുവാവ് (27), ലണ്ടനിൽ നിന്നെത്തിയ ബെംഗളൂരുകാരൻ (51) എന്നിവർക്കു കൂടിയാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19ന്…

Read More
Click Here to Follow Us