ബെംഗളൂരു : കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നിയമിതനായി. വര്‍ക്കിംഗ് പ്രസിഡണ്ട് ആയി ഈശ്വര്‍ ഗണ്ട്രെ തുടരും കൂറുമാറിയ രമേഷ് ജാര്‍ക്കി ഹോളിയുടെ സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളിയാണ് മറ്റൊരു വര്‍ക്കിംഗ് പ്രസിഡണ്ട് ,സലിം അഹമെദ് മൂന്നാമത്തെ വര്‍ക്കിംഗ് പ്രസിഡന്റ് ആകും. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യപാര്‍ട്ടിയില്‍ നിന്ന് രാജിവച്ച തിന് ശേഷം മറ്റൊരു നഷ്ട്ടം ഇനി ഉണ്ടാവരുത് എന്നത് കാരണം ആണ് കുറെ കാലമായി നീണ്ടുപോയ നിയമനം പെട്ടെന്ന് നടത്തിയത്. അധ്യക്ഷ പദവി നിയമനം…
Read MoreMonth: March 2020
കര്‍ണാടകയില്‍ 76 കാരന്‍ മരിച്ചത് കൊറോണ രോഗബാധ മൂലമെന്ന് സംശയിക്കുന്നതായി പി.ടി.ഐ.
ബെംഗളൂരു : കര്‍ണാടകയില്‍ കൊവിദ്-19 അസുഖം ബാധിച്ച് ഒരാള്‍ മരിച്ചതായി സംശയിക്കുന്നു എന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ.റിപ്പോര്‍ട്ട് ചെയ്യുന്നു. പി.ടി.ഐ അവരുടെ ട്വിറ്റെര്‍ അക്കൗണ്ടില്‍ നിന്ന് നല്‍കിയ സന്ദേശം പറയുന്നത് മരിച്ച ആള്‍ 76 കാരനായ കലബുരഗി സ്വദേശി ആണ് എന്നാണ്. ഇത് സ്ഥിരീകരിക്കുകയാണ് എങ്കില്‍ കൊറോണ രോഗബാധ മൂലം ഇന്ത്യയിലെ ആദ്യത്തെ മരണം ആണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ. A 76-year-old man suspected to be infected with coronavirus dies in…
Read Moreനഗരത്തില്‍ 17 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു;കൂടുതല്‍ പേര്‍ ചികിത്സയില്‍.
ബെംഗളൂരു : നഗരത്തിൽ കോളറ രോഗ ബാധിതരുടെ എണ്ണം പതിനേഴ് ആയി വർധിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി ബിബിഎംപി. കൊറോണ ഭീതിക്ക് ഒപ്പം കോളറ കൂടി പടർന്നുപിടിക്കുന്നത് നഗരവാസികളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വയറുവേദനയും വയറിളക്കവും ഉള്ള രോഗലക്ഷണങ്ങളും ആയി നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മഹാദേവപുര, സർജപുര, കോറമംഗല, എച്ച് എസ് ആർ ലേ ഔട്ട്, ബാഗലൂർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തട്ടുകടകളും മറ്റു വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്ന തുടരുകയാണെന്ന് ബിബിഎംപി…
Read Moreവ്യാജ ദൃശ്യങ്ങൾ കാണിച്ച് ആത്മീയ പ്രവർത്തകനിൽ നിന്ന് പണം തട്ടി;ടി.വി.ചാനൽ ഉടമ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ.
ബെംഗളൂരു : ആത്മീയ പ്രവർത്തകനെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കന്നട യൂട്യൂബ് ചാനൽ ഉടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ബംഗളുരുവിൽ മുനിരാജു (61) ജീവനക്കാരായ രവികുമാർ (48) മുരളി (34) മനോജ് കുമാർ (14) മഞ്ജുനാഥ് (40) എന്നിവരാണ് അറസ്റ്റിലായത്. മഹാത്മാഗാന്ധി സേവാട്രസ്റ്റ് സ്ഥാപകനും ആത്മീയ പ്രഭാഷകനും കൂടിയായ വിനയ് ഗുരുജിയെ (32) വീഡിയോ ദൃശ്യങ്ങൾ മോർഫ് ചെയ്ത ശേഷം 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സഹായി നൽകിയ പരാതിയിലാണ് പോലീസ് നടപടി. പണം നൽകിയില്ലെങ്കിൽ വീഡിയോ…
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു.
ബെംഗളൂരു: നഗരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാനന്തവാടി തവിഞ്ഞാൽ വിമല നഗറിൽ പരേതനായ അഗസ്റ്റ്യൻ്റെ മകൻ ജോബി അഗസ്റ്റിൻ (35) മരിച്ചു . നഗരത്തിൽ ഒരു റെസ്റ്റോറൻറിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു ജോബി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് തവിഞ്ഞാൽ സെൻറ് മേരീസ് പള്ളിയിൽ നടക്കും. മാതാവ്: മേരി, സഹോദരങ്ങൾ :വിനോദ്, സ്മിത
Read Moreവനിതാ ദിനാചരണം വ്യത്യസ്തമാക്കി ബെംഗളൂരു സിറ്റി പോലീസ്;മലയാളിയായ മിടുക്കിയെ ആദരിച്ചത് ഒരു ദിവസത്തേക്ക് ഇൻസ്പെക്ടർ ആയി നിയമിച്ചു കൊണ്ട്.
ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച ബെംഗളൂരു സിറ്റി പോലീസിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. പഠനത്തിൽ മികവു കാണിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിനികളെ ഒരു ദിവസത്തേക്ക് ഇൻസ്പെക്ടർ ആയി നിയമിച്ചു കൊണ്ടാണ് അവരെ ആദരിച്ചത്. ബാനസവാഡി പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മലയാളിയായ ശ്രീ ബഷീറിൻ്റെ മകൾ കുമാരി ശബ്ന.ടി.എം നെയാണ് ഒരു ദിവസത്തേക്ക് ഇൻസ്പെക്ടറുടെ കസേരയിലേക്ക് തെരഞ്ഞെടുത്തത്. ലിംഗരാജപുരം സെൻ്റ് ജോസഫ് കോളേജിൽ ഇപ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഈ മിടുക്കി മുൻ പരീക്ഷയിൽ…
Read Moreജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 19 എം.എൽ.എ.മാർ നഗരത്തിൽ ക്യാമ്പ് ചെയ്യുന്നു;സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.
ബെംഗളൂരു: മധ്യപ്രദേശിൽ നിന്നുള്ള 19 കോൺഗ്രസ് വിമത എംഎൽഎമാരും എംപിമാരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു പോലീസിന് കത്തുനൽകി. ചില സുപ്രധാന ജോലികൾക്കായാണ് സ്വമേധയാ ബെംഗളൂരുവിൽ എത്തിയതെന്ന് വിമതർ കത്തിൽ അവകാശപ്പെടുന്നു. ബെംഗളൂരുവിൽ താമസിക്കുന്നതിനും നഗരത്തിലൂടെ സഞ്ചരിക്കുന്നതിനും പ്രാദേശിക പോലീസിന്റെ സംരക്ഷണം വേണമെന്നാണ് ആവശ്യം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കത്തുകൾ ലഭിച്ചതായിപോലീസ് സ്ഥിരീകരിച്ചു. 19 Congress MLAs including six state ministers from Madhya Pradesh who are in Bengaluru, tender their resignation from the assembly after Jyotiraditya…
Read Moreഅന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു.
ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു. മാർച്ച് 15 വൈകീട്ട് നാലു മണിക്ക് മൈസൂരു റോഡ് ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. മലയാളം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ബിലു സി നാരായണൻ “സ്ത്രീകളും മത സൗഹാർദ്ദവും”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങളുടെ ചർച്ചയും കലാപരിപാടികളും നടക്കും. വാർത്ത നൽകിയത് : G.Joy,Secretary,Deccancultural Society.+91 9845185326, 9591600688 www.deccanculturalsociety.com
Read Moreകൊറോണ ബാധിതരുടെ എണ്ണം 12 ആയി; അപ്രതീക്ഷിതമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.
തിരുവനന്തപുരം: കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807…
Read Moreഇത് പൊളിക്കും… ഇനി പാനീ പൂരിയും ഓൺലൈനിൽ…
ബെംഗളൂരു : വഴിയോര കച്ചവടക്കാരുടെ ഭക്ഷ്യവിഭവങ്ങൾക്കായി ആപ് തയാറാക്കാൻ സർക്കാർ വഴിയോര കച്ചവടക്കാരുടെ ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിൽപന നടത്താൻ മൊബൈൽ ആപ് ആരംഭിക്കാൻ പദ്ധതിയുമായി സർക്കാർ. നിലവിൽ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങൾ ആപ് വഴി ബുക്ക് ചെയ്തു വരുത്താനാകുമെങ്കിലും പാനിപൂരി ഉൾപ്പെടെ വഴിയോര കച്ചവടക്കാരുടെ ഭക്ഷണങ്ങൾ ആപ്പിൽ ലഭ്യമല്ല. നഗരമേഖലകളിൽ വഴിയോര കച്ചവടക്കാർക്കായി ഇ-മാർക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രി മെഡിയൂരപ്പയുടെ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണു നാഷനൽ അർബൻ ലൈവി ഹുഡ് മിഷനിൽ ഉൾപ്പെടുത്ത ഇവർക്കായി ആപ് ഇറക്കാൻ ഒരുങ്ങുന്നത്. 81 ലക്ഷം രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്.
Read More