കൊറോണ വ്യാപനം തടയാൻ പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കാതെ ഒരു ഗ്രാമം.

ബെംഗളൂരു : കൊറോണ വ്യാപനത്തെ ചെറുക്കാൻ പുറത്തുനിന്നാരെയും പ്രവേശിപ്പിക്കാതെ മൈസൂരുവിലെ ഗ്രാമം. സദഗള്ളി, ഹാഞ്ച്യ ഗ്രാമവാസികളാണ് വൈറസ് വ്യാപനത്തിനെതിരേ മുൻകരുതൽ സ്വീകരിച്ച് രംഗത്തുവന്നത്. ഗ്രാമത്തിലേക്കുള്ള പാതയിൽ ഇവർ വേലികെട്ടി പ്രവേശനം തടഞ്ഞു. നഗരത്തിലുള്ളവർ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ അലസത തുടരമ്പോഴാണ് ഗ്രാമീണജനത നിയന്ത്രണം കടുപ്പിച്ചത്. നഗരവാസികളെ ആരെയും ഇങ്ങോട്ടുവരാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു

Read More

കര്‍ണാടകയില്‍ മൂന്നാമത്തെ കോവിഡ് മരണം!;കേരളത്തില്‍ പോയി തിരിച്ചു വന്ന 10 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇന്ന് 7 കേസുകള്‍ കൂടി;ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ആയി.

ബെംഗളൂരു : കര്‍ണാടകയില്‍ 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി. രോഗി 56 : ദക്ഷിണ കന്നടയില്‍ നിന്നുള്ള 10 മാസം പ്രായമുള്ള ആണ്‍കുട്ടി,നേരിട്ട് വിദേശ യാത്ര നടത്തിയതായി വിവരമില്ല ,എന്നാല്‍ ബന്ധുക്കളോടൊപ്പം (മാതാപിതാക്കള്‍) കേരളത്തില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്,കുട്ടിയുമായി ബന്ധപ്പെട്ട 6 പേരും നിരീക്ഷണത്തിലാണ്.കുട്ടി ദക്ഷിണ കന്നഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗി 57 : ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് യാത്ര ചെയ്തു 15 ന് തിരിച്ചെത്തിയ 20 കാരന് ബെംഗളൂരുവില്‍ രോഗം…

Read More

ഇത് “സിലിക്കണ്‍ വാലി”യാണ്,ഇവിടിങ്ങനെയാണ്…

ബെംഗളൂരു : ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തി കോർപ്പറേഷൻ. സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് അണുനശീകരണം ആരംഭിച്ചത്. വ്യാഴാഴ്ച യശ്വന്തപുര ഭാഗത്തായിരുന്നു പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 രോഗബാധിതരുടെ വീടുകളിലും സമീപ പ്രദേശങ്ങളിലും ബി.ബി.എം.പി. ആസ്ഥാനത്തും ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. കൂടാതെ ജെറ്റിങ് മെഷീനുകളുപയോഗിച്ചും അണുനശീകരണം നടത്തുന്നുണ്ട്. അണുനാശിനി തളിക്കുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.

Read More

കൊറോണ ബാധിക്കുമോ എന്ന ഭയം മൂലം മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു.

ബെംഗളൂരു : കൊറോണ ബാധിച്ചെന്ന സംശയത്തെത്തുടർന്ന് കർണാടകത്തിൽ 56 കാരന്‍  ജീവനൊടുക്കി. ഉഡുപ്പി ഉപ്പൂർ സ്വദേശി ഗോപാലകൃഷ്ണ മഡിവാലയെയാണ് ബുധനാഴ്ച രാവിലെ വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊറോണ ബാധിച്ച് നിരീക്ഷണത്തിലുള്ള സുഹൃത്തുമായി സമ്പർക്കമുണ്ടായെന്നും ഇതിലൂടെ രോഗം പകർന്നെന്നും സൂചിപ്പിക്കുന്ന ആത്മാഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കുറിപ്പിലുണ്ട്. അതേസമയം, ഇദ്ദേഹത്തിന് പ്രകടമായ കൊറോണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. നിരീക്ഷണത്തിലുള്ള സുഹൃത്തിന് കൊറോണയില്ലെന്നും സ്ഥിരീകരിച്ചിരുന്നു. വിഷാദരോഗത്തിന് മരുന്നുകഴിച്ചിരുന്നയാളാണ് ഗോപാലകൃഷ്ണയെന്ന് ബന്ധുക്കൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം ദിവസങ്ങളായി സമ്മർദത്തിലായിരുന്നു.…

Read More

വീട്ടിലിരുന്ന് ബോറടിച്ചോ? കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ?

ബെംഗളൂരു : കോവിഡ് കാലത്ത് നിങ്ങൾക്കൊരു ‘കോക്രി’യായിക്കുടെ? ചിത്രം വരച്ചും പാട്ടുപാടിയും നിങ്ങൾക്കുള്ളിലെ കലാകാരനെ പുറത്തെടുക്കുന്നകോക്രി. വീട്ടിലിരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ ഒരുപറ്റം ടെക്കികളാണ് ‘കൊറോണക്കാലത്തെ ക്രിയേറ്റിവിറ്റി’ അഥവാ കോക്രിയെന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് രൂപം നൽകിയത്. ബംഗളൂരുവിൽ ഐടി കമ്പനികളെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറിക്കഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസിൽ പോകാത്തവരും സ്കൂളിൽ പോകാത്ത വിദ്യാർഥികളുമെല്ലാം കുറച്ചു ദിവസം കഴിയുന്നതോടെ മാനസികസമ്മർദത്തിന് അടിപ്പെട്ടേക്കാം. ഇത് മുൻകൂട്ടി കണ്ടാണ് ‘കോക്രി’ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയത്. അംഗങ്ങൾക്ക് ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കാം. ചിത്രം വരയ്ക്കുകയോ കലാരൂപങ്ങളോ ആഭരണങ്ങളോ നിർമിക്കുകയോ…

Read More
Click Here to Follow Us