ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ;ഇപ്പോൾ എവിടെ ജീവിക്കുന്നോ അവിടെ തന്നെ തുടരുക:പ്രധാനമന്ത്രി.

ന്യൂഡൽഹി : ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. താൻ കൈ കൂപ്പി അപേക്ഷിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇപ്പോൾ എവിടെ ജീവിക്കുന്നോ അവിടെ തന്നെ തുടരുക. എന്നാണ് അദ്ദേഹം പറഞ്ഞത്. വീടിൻ്റെ മുന്നിലുള്ള ലക്ഷ്മണ രേഖ ശ്രദ്ധിക്കുക. ഈ 21 ദിവസം തുടർന്നില്ലെങ്കിൽ 21 വർഷം പിന്നോട്ട് പോകേണ്ടി വരും. ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗം ഇന്ന് രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ –…

Read More

നഗരത്തിലേക്ക് വരുന്നവർക്കും നഗരത്തിൽ നിന്ന് പോകുന്നവർക്കും ഇന്ന് രാത്രി വരെ മാത്രം സമയം;നാളെ മുതൽ നഗരകവാടങ്ങൾ അടച്ചിടും.

ബെംഗളൂരു: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക കൂടുതൽ കർശന നടപടികളിലേക്ക്. ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് കർണാടക സർക്കാർ ഇന്ന് അർധരാത്രി വരെ സമയം നൽകി. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു. കർണാടകയിലെ പ്രധാന ഉൽസവമായ ഉഗാദി നാളെയാണ് ,ഇതുമായി ബന്ധപ്പെട്ട് നിരവധി അന്യജില്ലക്കാർ ഇന്നലെയും ഇന്നുമായി കൂട്ടമായി ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. “കർഫ്യൂ പോലെ ഒരു സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, വളരെ കൂടുതൽ ആൾക്കാർ പുറത്ത് വന്നത്…

Read More

ഒരു മലയാളി അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 5;കർണാടകയിലെ ആകെ എണ്ണം 38 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 38 ആയി. ഇന്നലെ ഉച്ചക്ക് 2 മണി മുതല്‍ ഇന്ന് രാവിലെ വരെ മാത്രം റിപ്പോർട്ട് ചെയ്തത് 5 പോസിറ്റീവ് കേസുകൾ. കേസ് 34 : ഈ മാസം 20 ന് ദുബൈയില്‍ നിന്നും മംഗലുരുവില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയായ 32 കാരന് കോവിഡ് സ്ഥിരീകരിച്ചു.ഇയാളെ മംഗലൂരുവില്‍ ഉള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് 35: ഈ മാസം 21 ന് ദുബൈയില്‍ നിന്നും രാജ്യത്ത് എത്തിയ ഉത്തര കന്നഡ സ്വദേശിയായ  40 കാരന് കോവിഡ്…

Read More

പരിശോധനക്കായി 30 ക്ലിനിക്കുകൾ കൂടി തുറക്കുന്നു;നഗരത്തിലെ സ്വകാര്യ ലാബിനും പരിശോധനക്ക് അനുമതി.

ബെംഗളൂരു :  കോവിഡ് സംശയമുള്ള പനി ബാധിതരുടെ പ്രാഥമിക പരിശോധനയ്ക്കു ബംഗളൂരുവിൽ 30 ക്ലിനിക്കുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. സ്വകാര്യ ആശുപത്രി ഉടമകളും ഡോക്ടർമാരുമായി നടന്ന യോഗത്തിന് ശേഷം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരെ പരിശോധിക്കാൻ സ്വകാര്യ ആശുപത്രികളിലെ 1200 കിടക്ക സൗകര്യമൊരുക്കും. വിക്ടോറിയ ആശുപത്രിയിലെ 1200 കിടക്ക സൗകര്യത്തിനു പുറമേയാണിത് . കോവിഡ് വ്യാപനം തടയാൻ സർക്കാർ മേൽനോട്ടത്തിൽ ആകണം സ്വകാര്യ ആശുപത്രികളുടെ ഇടപെടൽ. രോഗബാധിതമായ അടുത്തിടപഴകുന്നവരെ  വലിയതോതിൽ പ്രത്യേക വാർഡുകളിലേക്ക്  പ്രവേശിപ്പിക്കേണ്ടി വന്നാൽ ഉള്ള സാഹചര്യം മറികടക്കാനാണ് സ്വകാര്യ…

Read More
Click Here to Follow Us