ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന വിദേശ യാത്രികരുടെ ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പുതന്നെ തെർമൽ സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കി.
സുരക്ഷാ ജീവനക്കാരാണ് പ്രാഥമികഘട്ടത്തിൽ സ്കാനറുകൾ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കുന്നത്.
പനിയും ചുമയും ഉള്ളവരെ തിരിച്ചറിഞ്ഞാൽ ഉടൻ ആരോഗ്യവകുപ്പ് മെഡിക്കൽ ഹെൽപ് ഡെസ്ക് ലേക്ക് നയിക്കും .
ഇവിടെ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഘങ്ങൾ വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
കോവിഡ് ലക്ഷണം ഉള്ളവരെ നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വാർഡുകളിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യവുമുണ്ട്.
ജനുവരി പകുതിയോടെ തന്നെ ചൈനയിൽനിന്ന് എത്തുന്നവരെ പരിശോധിച്ചു തുടങ്ങിയിരുന്നു .
തുടർന്ന് പടിപടിയായി മറ്റു കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും പരിശോധന കർശനമാക്കി.
കഴിഞ്ഞ ആഴ്ച മുതൽ എല്ലാ വിദേശ യാത്രികർക്കും പരിശോധന നിർബന്ധമാക്കി.
യാത്രാവിവരണം ആരോഗ്യസ്ഥിതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേകം ഫോമും നൽകും.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന പലരും മെഡിക്കൽ സർട്ടിഫിക്കറ്റും ആയാണ് എത്തുന്നത് എങ്കിലും ഇവരുടെ പരിശോധനയിലും വിട്ടുവീഴ്ചയില്ല.
10- 15 മിനിറ്റ് ക്യൂവിൽ നിന്നാൽ തെർമൽ പരിശോധന സാധ്യമാകും.
എന്നാൽ കോവിഡ് ബാധ്യത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുറച്ചുകൂടി വിശദമായ പരിശോധന വേണ്ടതിനാൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നതായി പരാതിയുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.