വനിതാ ദിനാചരണം വ്യത്യസ്തമാക്കി ബെംഗളൂരു സിറ്റി പോലീസ്;മലയാളിയായ മിടുക്കിയെ ആദരിച്ചത് ഒരു ദിവസത്തേക്ക് ഇൻസ്പെക്ടർ ആയി നിയമിച്ചു കൊണ്ട്.

  ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച ബെംഗളൂരു സിറ്റി പോലീസിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. പഠനത്തിൽ മികവു കാണിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിനികളെ ഒരു ദിവസത്തേക്ക് ഇൻസ്പെക്ടർ ആയി നിയമിച്ചു കൊണ്ടാണ് അവരെ ആദരിച്ചത്. ബാനസവാഡി പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മലയാളിയായ ശ്രീ ബഷീറിൻ്റെ മകൾ കുമാരി ശബ്ന.ടി.എം നെയാണ് ഒരു ദിവസത്തേക്ക് ഇൻസ്പെക്ടറുടെ കസേരയിലേക്ക് തെരഞ്ഞെടുത്തത്. ലിംഗരാജപുരം സെൻ്റ് ജോസഫ് കോളേജിൽ ഇപ്പോൾ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഈ മിടുക്കി മുൻ പരീക്ഷയിൽ…

Read More

ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 19 എം.എൽ.എ.മാർ നഗരത്തിൽ ക്യാമ്പ് ചെയ്യുന്നു;സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.

  ബെംഗളൂരു: മധ്യപ്രദേശിൽ നിന്നുള്ള 19 കോൺഗ്രസ് വിമത എംഎൽഎമാരും എംപിമാരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു പോലീസിന് കത്തുനൽകി. ചില സുപ്രധാന ജോലികൾക്കായാണ് സ്വമേധയാ ബെംഗളൂരുവിൽ എത്തിയതെന്ന് വിമതർ കത്തിൽ അവകാശപ്പെടുന്നു. ബെംഗളൂരുവിൽ താമസിക്കുന്നതിനും നഗരത്തിലൂടെ സഞ്ചരിക്കുന്നതിനും പ്രാദേശിക പോലീസിന്റെ സംരക്ഷണം വേണമെന്നാണ് ആവശ്യം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കത്തുകൾ ലഭിച്ചതായിപോലീസ് സ്ഥിരീകരിച്ചു. 19 Congress MLAs including six state ministers from Madhya Pradesh who are in Bengaluru, tender their resignation from the assembly after Jyotiraditya…

Read More

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു.

ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു. മാർച്ച് 15 വൈകീട്ട് നാലു മണിക്ക് മൈസൂരു റോഡ് ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. മലയാളം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ബിലു സി നാരായണൻ “സ്ത്രീകളും മത സൗഹാർദ്ദവും”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങളുടെ ചർച്ചയും കലാപരിപാടികളും നടക്കും. വാർത്ത നൽകിയത് : G.Joy,Secretary,Deccancultural Society.+91 9845185326, 9591600688 www.deccanculturalsociety.com

Read More

കൊറോണ ബാധിതരുടെ എണ്ണം 12 ആയി; അപ്രതീക്ഷിതമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം.

  തിരുവനന്തപുരം: കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807…

Read More

ഇത് പൊളിക്കും… ഇനി പാനീ പൂരിയും ഓൺലൈനിൽ…

ബെംഗളൂരു : വഴിയോര കച്ചവടക്കാരുടെ ഭക്ഷ്യവിഭവങ്ങൾക്കായി ആപ് തയാറാക്കാൻ സർക്കാർ വഴിയോര കച്ചവടക്കാരുടെ ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിൽപന നടത്താൻ മൊബൈൽ ആപ് ആരംഭിക്കാൻ പദ്ധതിയുമായി സർക്കാർ. നിലവിൽ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങൾ ആപ് വഴി ബുക്ക് ചെയ്തു വരുത്താനാകുമെങ്കിലും പാനിപൂരി ഉൾപ്പെടെ വഴിയോര കച്ചവടക്കാരുടെ ഭക്ഷണങ്ങൾ ആപ്പിൽ ലഭ്യമല്ല. നഗരമേഖലകളിൽ വഴിയോര കച്ചവടക്കാർക്കായി ഇ-മാർക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രി മെഡിയൂരപ്പയുടെ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണു നാഷനൽ അർബൻ ലൈവി ഹുഡ് മിഷനിൽ ഉൾപ്പെടുത്ത ഇവർക്കായി ആപ് ഇറക്കാൻ ഒരുങ്ങുന്നത്. 81 ലക്ഷം രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്.

Read More

ബെംഗളൂരുവിൽ 3 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു : നഗരത്തിൽ 3 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഗരത്തിലെ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിൽ ചികിൽസയിൽ കഴിയുന്ന ആളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സഹപ്രവര്‍ത്തകന്‍ ഇയാളുടെ കൂടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യുകയും ഇവിടെ കൂടെ ജോലി ചെയ്യുകയും ചെയ്തതായാണ് അറിവ്. ഇവർ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് അമേരിക്ക സന്ദർശിച്ചതിന് ശേഷം തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്…

Read More

നഗരത്തിൽ തൻ്റെ കാറിടിച്ച് മരിച്ച മധ്യവയസ്കൻ്റെ മൃതദേഹം കേരളത്തിൽ ഉപേക്ഷിച്ച് ടെക്കി;സി.സി.ടി.വി ദൃശ്യങ്ങളിലെ തുമ്പു പിടിച്ച് ബെംഗളൂരുവിലെത്തി പ്രതിയെ പൊക്കി കേരള പോലീസ്.

ബെംഗളുരു: വടക്കഞ്ചേരി പന്നിയങ്കരയിലെ അജ്ഞാത മൃതദേഹം കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചയാളുടേത്. സംഭവത്തിൽ കാറുടമ അറസ്റ്റിൽ. പന്നിയങ്കര ദേശീയപാതയ്ക്കു സമീപം ചൂരക്കോട്ടുകുളമ്പിലാണ് വ്യാഴാഴ്ച രാവിലെ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്. കർണ്ണാടക യിൽ അനേക്കലിന് സമീപം  മുദ്ധനായിക്കൻഹള്ളി വെങ്കിടേശമപ്പ (67) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കർണ്ണാടക ആനേക്കൽ ബേഗഡ ദേ നഹള്ളിയിൽ അങ്കൻമിത (37) നെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കൻമിത്ര ഓടിച്ച കാറിടിച്ചാണ് വെങ്കിടേശമപ്പ മരണപ്പെട്ടത്. ഇതേ കാറിൽ മൃതദേഹം കയറ്റി ഒറ്റയ്ക്ക് കാറോടിച്ച് പന്നിയങ്കരയ്ക്ക് സമീപം തള്ളുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.30 ന്…

Read More

വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക പങ്കുവക്കാതിരിക്കുക, കർണാടക കോവിഡ്- 19 ഒറ്റനോട്ടത്തിൽ……

  ബെംഗളൂരു : വ്യാജ സന്ദേശങ്ങൾ പങ്കുവക്കുന്നത് അത് ചെയ്യുന്ന ആൾക്കെതിരെ നിയമനടപടികൾ എടുക്കുന്നതിന് ,കാരണമാകും. കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക, ഏത് സന്ദേശവും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക. കർണാടകയിലെ കോവിഡ് -19 ബാധ ഒറ്റനോട്ടത്തിൽ (10.03.20 രാവിലെ) ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു 09.03.20 വൈകുന്നേരം 6 മണിക്ക്. വിവിധ ആശുപത്രികളിലെ പ്രത്യേക വാർഡുകളിൽ നിരീക്ഷണത്തിലുള്ളവർ-12 വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലുള്ളവർ -700 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർ -282 രക്തസാംപിളുകൾ ശേഖരിച്ചത് 432 പേരുടേത്. ഇതിൽ…

Read More

അറസ്റ്റിലായ ജീവനക്കാരെ പിരിച്ച് വിട്ട് ഇൻഫോസിസ്.

  ബെംഗളൂരു : നികുതി റീഫണ്ട് വേഗത്തിൽ ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയതിന് അറസ്റ്റിലായ മൂന്ന് ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടു. ആദായ നികുതി വകുപ്പ് സെൻട്രലൈസ്ഡ് പ്രോസസിംഗ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രേണുകാ കാന്ത കല്യാൺ കുമാർ (26), ദേവേശ്വർ റെഡ്ഡി (28) പ്രകാശ് (26)എന്നിവർക്കെതിരെയാണ് നടപടി. സാധാരണ രണ്ടുമാസംകൊണ്ട് ലഭിക്കുന്ന നികുതി റീഫണ്ട് ഏഴു ദിവസംകൊണ്ട് ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി സ്ഥാപനങ്ങളിൽനിന്ന് 15 ലക്ഷത്തോളം രൂപ കമ്മീഷൻ ഇവർകൈപ്പറ്റിയിരുന്നു. ആദായനികുതി വകുപ്പിലെ പരാതിയെതുടർന്ന് ഇലക്ട്രോണിക് സിറ്റി പോലീസ് ഇവരെ അറസ്റ്റ്…

Read More

രാജ്യത്തെ ഏറ്റവും”ഫിറ്റായ”നഗരം,അത് നമ്മ ബെംഗളൂരു തന്നെ.

  ബെംഗളൂരു : രാജ്യത്തെ ആരോഗ്യ -സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ ബെംഗളൂരു നിവാസികൾ എന്ന് സർവ്വേ. പാർക്കുകളിലേ ജിംനേഷ്യത്തിലെ വർക്കൗട്ട് ,സൈക്ലിംഗ്, സുംബാ, യോഗ തുടങ്ങി പല വഴികളായി ഏറ്റവുമധികം കലോറി പുറന്തള്ളുന്നത് ഈ നഗരമാണ്. ഹെൽത്തി ഫൈ മീ ഫിറ്റ്നസ് ആപ്പ് നടത്തിയ സർവ്വേയിൽ കണ്ടെത്തൽ ആണ് ഇത്. ഗാസിയബാദ് പൂനെ. മുംബൈ. ഡെറാഡൂൺ, കൊൽക്കത്ത നഗരങ്ങളാണ് പിന്നിൽ. ബി ബി എം പിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഒട്ടേറെ പാർക്കുകളിൽ ഏർപ്പെടുത്തിയ ജിംനേഷ്യം ഭേദമില്ലാതെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്. വാടക സൈക്കിളുകൾ നഗരത്തിൽ…

Read More
Click Here to Follow Us