ബെംഗളുരു : പീനിയയിൽ ജനവാസ മേഖലയിലൂടെ പുള്ളിപ്പുലി ചുറ്റിയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രദേശവാസികളുടെ ഭീതിയകറ്റാൻ നടപടിയുമായി വനംവകുപ്പ്.
തിഗളറപാളയ മെയിൻ റോഡിലൂടെ പുള്ളിപ്പുലി നടന്നു പോകുന്ന ദ്യശ്യം കഴിഞ്ഞദിവസമാണ് സിസി ക്യാമറയിൽ പതിഞ്ഞത്.
ഇതിനും ദിവസങ്ങൾക്കു മുൻപു പുലിയുടേതെന്നു കരുതുന്ന കാലടയാളം വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേ തുടർന്നു പുലിയുടെ സാന്നിധ്യമുണ്ടായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സിസിടിവി സ്ഥാപിച്ച വനംവകുപ്പ്, ജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രിയും രാവിലെയുമായി 7 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മേഖലയിൽ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട്.
പുലിയുടെ ചിത്രം വ്യക്തമായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന്
അധികൃതർ അറിയിച്ചു.
സമീപിജില്ലയായ തുമകൂരുവിൽ 4 മാസത്തിനിടെ 4 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കഴിഞ്ഞ 29നു കൊല്ലപ്പെട്ടതാണ് അവസാന് സംഭവം.
ഇത്രയും പേരുടെ
ജീവനെടുത്ത പുലിയെ കണ്ട
ത്താൻ ശ്രമം തുടരുന്നതിനിടെയാണ് ഇവിടെ നിന്ന് 80 കിലോമീറ്റർ അകലെ പീനിയയിൽ പുലിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.
എന്നാൽ, ഇവ രണ്ടും ഒരേ പുലിയാണോ എന്നതു വ്യക്തമായിട്ടില്ല.
ബെംഗളൂരുവിൽ സമീപത്തെ വനമേഖലകളിൽ നിന്ന്ആനയും പുലിയുമൊക്കെ ഇറങ്ങുന്നത് ഇതാദ്യമല്ല.
2016ൽ വരത്തൂരിലെ വിബ്ജിയോർ സ്കൂളിൽ എത്തിയ പുലിയെ വനംവകുപ്പ് അധികൃതർ സാഹസികമായി പിടികൂടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.