ബെംഗളൂരുവിൽ നിന്ന് കാർവാറിലേക്കുള്ള പുതിയ ട്രെയിൻ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

 

ബെംഗളൂരു : യശ്വന്ത്പുര-കാർവാർ
എക്സ്പ്രസ് (16595-96),കാർവാറിലേക്കുള്ള പുതിയ
ട്രെയിൻ മുഖ്യമന്ത്രി യെഡിയൂരപ്പ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു.

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി സന്നിഹിതനായിരുന്നു.

യശ്വന്ത്പുരയിൽ നിന്നു വൈകിട്ട് 6.45നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 8.25നു കാർവാറിലെത്തും.

ചിക്കബൊനവാര, ചന്നരായപട്ടണ,ഹാസൻ, സകലേഷ്പുര,
സുബ്രമണ്യറോഡ്, കാണിയുരു, കാബക പുത്തൂർ, ബന്ത്വാൾ,സൂറത്കൽ, മുൾകി, ഉഡുപ്പി,ബാർകൂർ, കുന്ദാപുര, മൂകാംബി
ക റോഡ് ബെള്ളൂർ, ഭട്കൽ, മുരുദേശ്വർ, ഹൊന്നാവർ, കുംട,ഗോകർണ റോഡ്, അങ്കോളഎന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

വൈകിട്ട് 6നു പുറപ്പെട്ട് രാവിലെ 8ന് യശ്വന്ത്പുരയിലെത്തും.

ബെംഗളൂരുവിൽ നിന്നു മൂകാംബിക, മുരുദേശ്വർ ദർശനത്തിനു പോകുന്നവർക്കും ട്രെയിൻ ഗുണകരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts