ആദായനികുതി വകുപ്പിനെ പറ്റിച്ച് കമ്പനികളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങി;ഇൻഫോസിസ് ജീവനക്കാർ അറസ്റ്റിൽ.

ബെംഗളൂരു : ആദായനികുതി വകുപ്പിനെ സെൻട്രലൈസ്ഡ് പ്രോസസിംഗ് സെൻറർ (സി .പി .സി )യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്ന് ഇൻഫോസിസിൽ ജീവനക്കാർ നികുതി റീഫണ്ട് പെട്ടെന്ന് ലഭ്യമാക്കാൻ കോഴ വാങ്ങിയതിന് അറസ്റ്റിലായി.

രേണുകാ കാന്ത കല്യാൺ കുമാർ (26), ദേവേശ്വർ റെഡ്ഡി ( 28), പ്രകാശ് 26 എന്നിവരാണ് അറസ്റ്റിലായത്.

പത്തു ലക്ഷത്തിനു മുകളിൽ നികുതി റീഫണ്ട് ലഭിക്കുന്ന വൻകിട സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 4 ശതമാനം കമ്മീഷനാണ് സംഘം ആവശ്യപ്പെടുന്നത്.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സിപിസി ഡേറ്റ ഡിവിഷനിലാണ് ഇവർ പ്രവർത്തിക്കുന്നത്.

നികുതിദായകരുടെ വിവരങ്ങൾ ചോർത്തുന്നത് രേണുകാ കാന്ത കല്യാൻ കുമാറാണ്.

തുടർന്ന് മറ്റു രണ്ടുപേരും നികുതി ഫോണിൽ വിളിച്ച് കമ്മീഷൻ ഉറപ്പിക്കുന്നതാണ് രീതി.

സാധാരണ റീഫണ്ട് ലഭിക്കാൻ രണ്ടു മാസമെങ്കിലും എടുക്കും.എന്നാൽ 7 ദിവസം കൊണ്ട് ഇത് ലഭ്യമാക്കുമെന്നാണ് ഉറപ്പുനൽകുന്നത് .

കമ്മീഷൻ നൽകാൻ വിസമ്മതിച്ച ഒരു കമ്പനി ഇവരുടെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് ആദായനികുതി ഉദ്യോഗസ്ഥർ കൈമാറുകയായിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തുവന്നത് മൂവരും ചേർന്ന് 15 ലക്ഷത്തോളം രൂപ ഇങ്ങനെ കമ്മീഷൻ പറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
[masterslider id="10"]

Related posts