ഇതുവരെ സംസ്ഥാനത്ത് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല;8 പേർ വിവിധ ആശുപത്രികളിലും 469 പേർ വീടുകളിലും നിരീക്ഷണത്തിൽ..

  ബെംഗളുരു : കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ, പഴുതടച്ച സുരക്ഷാസന്നാഹങ്ങളുമായി കർണാടക സർക്കാർ. ബെംഗളുരുവിൽ നിന്നുള്ള സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ ജനം ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം ശുചിത്വ നടപടികളുമായി മുന്നേറുകയാണ് ബിബിഎംപി. ഇത്തരം ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് മിക്ക സംഘടനകളും ഹോളി ആഘോഷം വെട്ടിച്ചുരുക്കിയതായി അറിയിച്ചു. ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വിവിധ മാളുകളിലും മറ്റും സന്ദർശനം നടത്തി സുരക്ഷാനടപടികൾ അവലോകനം ചെയ്തു. ഇവിടത്തെ ശുചീകരണ…

Read More

എച്ച്.എൻ.എൻ.വൺ ബാധിച്ച് 10 വർഷത്തിനിടെ മരിച്ചത് 532 പേർ.

ബെംഗളൂരു :സംസ്ഥാനത്ത് 10 വർഷത്തിനിടെ എച്ച്1എൻ1ബാധിച്ചു മരിച്ചവർ 532 പേർ. 2010 മുതൽ സംസ്ഥാനത്താകെ 14917 എച്ച്1എൻ1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 256 എണ്ണവും. ഇതിൽ ബെംഗളൂരു റൂറൽ, ദാവനഗെരെ, തുമകൂരു ജില്ലകളിലായി ഓരോരുത്തർ മരിക്കുകയും ചെയ്തു.

Read More

ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു പണം തട്ടല്‍;സിനിമ വിതരണക്കാരന്‍ അറസ്റ്റില്‍.

ബെംഗളൂരു: അശ്ലീല ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സിനിമ വിതരണത്തിനെത്തിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കന്നഡ സിനിമകൾ ഓസ്‌ട്രേലിയയിൽ വിതരണത്തിനെത്തിക്കുന്ന രൂപേഷാണ് (39) അറസ്റ്റിലായത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിയായ യുവതിയാണ് പരാതിനൽകിയത് . യുവതിയുമായി സൗഹൃദത്തിലായ രൂപേഷ് റെസ്റ്റോറന്റിൽ കൊണ്ടുപോയി പാനീയത്തിൽ മയക്കുമരുന്ന് നൽകുകയും തുടർന്ന് ചിത്രങ്ങൾ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും അഞ്ചുലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽപറയുന്നു. പണം തന്നില്ലെങ്കിൽ ചിത്രം സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു.

Read More
Click Here to Follow Us