ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു പണം തട്ടല്‍;സിനിമ വിതരണക്കാരന്‍ അറസ്റ്റില്‍.

ബെംഗളൂരു: അശ്ലീല ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സിനിമ വിതരണത്തിനെത്തിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

കന്നഡ സിനിമകൾ ഓസ്‌ട്രേലിയയിൽ വിതരണത്തിനെത്തിക്കുന്ന രൂപേഷാണ് (39) അറസ്റ്റിലായത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിയായ യുവതിയാണ് പരാതിനൽകിയത് .

യുവതിയുമായി സൗഹൃദത്തിലായ രൂപേഷ് റെസ്റ്റോറന്റിൽ കൊണ്ടുപോയി പാനീയത്തിൽ മയക്കുമരുന്ന് നൽകുകയും തുടർന്ന് ചിത്രങ്ങൾ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും അഞ്ചുലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽപറയുന്നു. പണം തന്നില്ലെങ്കിൽ ചിത്രം സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts