സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ക്രിസ്തുവിൻ്റെ പ്രതിമ നീക്കം ചെയ്തു;പ്രതിഷേധം;വിവാദം.

ബെംഗളൂരു: ദേവനഹള്ളി മഹിമബെട്ടയിൽ ക്രിസ്തു പ്രതിമ പൊളിച്ചുനീക്കിയ സംഭവത്തിൽ വിവാദം മുറുകുന്നു.

പ്രതിമ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു അതിരൂപത രംഗത്തെത്തിയപ്പോൾ, കയ്യേറ്റ ഭൂമിയിൽ പ്രതിമ അനുവദിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

ബെംഗളൂരു ഗ്രാമ ജില്ലയിൽ പെടുന്ന ദൊഡ്ഡസാഗരഹള്ളി ഗ്രാമത്തിലെ മഹിമ
ബെട്ടയിലാണ് കഴിഞ്ഞ ദിവസം താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിലെത്തിയ സംഘം കഴിഞ്ഞ ദിവസം പ്രതിമ പൊളി
ച്ചുമാറ്റിയത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച പ്രതിമയാണ് നീക്കം ചെയ്തതെ
ന്നാണ് അധികൃതരുടെ വിശദീകരണം.

12 അടി ഉയരമുള്ള പ്രതിമയാണു ക്രയിൻ ഉപയോഗിച്ചു പൊളിച്ചത്.

രാമനഗര കപാലിബെട്ടയിൽ 114 അടി ഉയരമുള്ള ക്രിസ്തു പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദത്തിനു പിന്നാലെയാണു പുതിയ സംഭവം.

കപാലിബെട്ടയിൽ സർക്കാർ അധീനതയിലുള്ള ഭൂമിയിൽ ക്രിസ്തു പ്രതിമ സ്ഥാപിക്കുന്ന തടയുമെന്നാണു ഹൈന്ദവ സംഘടനകളുടെ നിലപാട്.

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറാണ് തന്റെ മണ്ഡലത്തിലുൾപ്പെടുന്ന 10 ഏക്കർ സർക്കാർ ഭൂമി വിലയ്ക്ക് വാങ്ങി പ്രതിമ നിർമാണത്തിനു കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts