ബെംഗളൂരു : ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. എക്സൈസ് ഡ്യൂട്ടിയിൽ 6 % വരെ വർദ്ധനവ് വരുത്തിയതിനാലാണ് ഇത്. അടുത്ത വർഷം എക്സൈസ് ഡിപ്പാർട്ട് മെൻ്റ് ലക്ഷ്യം വച്ചിരിക്കുന്ന കളക്ഷൻ 22700 കോടി രൂപയാണ്.
ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
ശനിയാഴ്ച സ്കൂൾ കുട്ടികൾക്ക് നോ ബാഗ് ഡേ.
ശിവമൊഗ്ഗക്ക് വെൽനസ് ക്ലസ്റ്റർ
ഫിലിം സിറ്റി മൈസൂരുവിൽ നിന്ന് പുറത്തേക്ക്
ബെളഗാവി – ധാർവാഡ് പുതിയ റെയിൽവേ ലൈനിൻ്റെ പകുതി നിർമാണതുക സംസ്ഥാനം വഹിക്കും
12.8 കിലോമീറ്റർ കൂടി മെട്രോ ഈ വർഷം പ്രവർത്തനം തുടങ്ങും അഞ്ജന പുര, കെങ്കേരി എന്നിവ.
ദക്ഷിണ കന്നഡ ജില്ലയിലെ യെത്തിനോളി പദ്ധതിക്ക് 1500 കോടി
ശിവമൊഗ്ഗയിൽ ഹോൾടി കൾച്ചർ ,അഗ്രി കൾച്ചർ സർവകലാശാല ഈ വർഷം മുതൽ സ്വന്തം കെട്ടിടത്തിലേക്ക്.
ജോഗ് ഫാൾസിൻ്റ നവീകരണത്തിന് 500 കോടി.
ഹാസൻ – മംഗളൂരു റെയിൽ ഡവലപ്പ് മെൻറ് കോർപറേഷൻ സക്ലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിന്നും ഇടയിലുള്ള ഘാട്ട് സെക്ഷൻ്റെ വികസനം നടത്തും.
എഴുത്തുകാരനായിരുന്ന ബി.എൽ .ബൈരപ്പയുടെ ജൻമ ദേശ വികസനത്തിന് 5 കോടി.
400 ഉറുദു സ്കുളുകളിൽ ഇംഗ്ലീഷ് പഠനം
276 സ്കൂളുകൾക്ക് 100 കോടി
ഡീസലിന് 1.59 രൂപയും പെട്രോളിന് 1.6 രൂപയും വർദ്ധിക്കും
20 ലക്ഷത്തിൽ താഴെ വിലയുള്ള വീടുകൾക്ക് നികുതി 5 % ൽ നിന്ന് 2% ആക്കി.
9000 കോടി കർഷകർക്ക് വകയിരുത്തി. 10000 കോടി ചെറുകിട കർഷകർക്ക് ധനസഹായം ,മീൻപിടുത്തക്കാർക്കും കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്.
ഓർഗാനിക്ക് കൃഷിക്ക് 200 കോടി.
ഭാഗ്യലക്ഷ്മി പദ്ധതിയിൽ സ്കൂൾ കുട്ടികൾക്കു സൗജന്യ സൈക്കിൾ തുടരും
യെദിയൂരപ്പ തൻ്റെ ആറാമത്തെ ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.