ബെംഗളൂരു : പുൽവാമ ചാവേർ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും ഇതിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന കേസിൽ 3 കശ്മീരി വിദ്യാർഥികൾ ഹുബ്ബള്ളിയിൽ അറസ്റ്റിൽ. ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകവേ, സംഘപരിവാർ സംഘടനാ പ്രവർത്തകരെത്ത മൂവരെയും പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഹുബ്ബള്ളിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായഅമീർ, ബാസിത്,താലിബ് എന്നിവരാണ്അറസ്റ്റിലായത്. ഇവരെ സ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.പുൽവാമ അനുസ്മരണ ദിനത്തിൽ “പാക്കിസ്ഥാൻസിന്ദാബാദ്’ മുദ്രാവാക്യം മുഴക്കുകയും മൊബൈലിൽ പകർത്തിമറ്റു വിദ്യാർഥികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തെന്നാണ് പരാ തി.…
Read MoreMonth: February 2020
ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണ്…
ബെംഗളൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ കൂടുതൽ വേഗത്തിൽ 100 മീറ്റർ ഓടിയെത്തിയ ശ്രീനിവാസ ഗൗഡ താരപരിവേഷത്തിന്റെ അമ്പരപ്പിലാണ്. ഒരു ദിവസംകൊണ്ട് രാജ്യം മുഴുവൻ തന്നെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ശ്രീനിവാസ സ്വപ്നംപോലും കണ്ടിരുന്നില്ല. ഇതിന് പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി. ആളുകൾ തന്നെ ബോൾട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാൽ ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണെന്നും ശ്രീനിവാസ പറയുന്നു. ബോൾട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കിൽ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരൻ വ്യക്തമാക്കുന്നു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം. Karnataka: Srinivasa Gowda from…
Read More“കമ്പാള”ക്കാരൻ ശ്രീനിവാസ ഗൗഡക്ക് ഇനി”സായി”യിൽ പരിശീലനം;ഉറപ്പ് നൽകി കേന്ദ്ര കായിക മന്ത്രി.
ബെംഗളൂരു : വേഗ രാജാവ് ഹുസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്ന ശ്രീനിവാസ ഗൗഡ പ്രശസ്തിയുടെ വളരെ വേഗത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഇരുപത്തെട്ടു വയസുള്ള ഈ നാട്ടുമ്പുറത്തുകാരന് ഇന്ത്യൻ ഹുസൈൻ ബോൾട്ട് എന്ന വിശേഷണവും കിട്ടിക്കഴിഞ്ഞു .കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ പെടുന്ന മൂഡിബിദ്രി സ്വദേശിയായ ഗൗഡ കമ്പാളയിൽ മിന്നൽ പ്രകടനം കാഴ്ചവെച്ചതോടെയാണ് താരമായത് . 13.62 സെക്കന്റുകൊണ്ടാണ് ഈ യുവാവ് 142.5 മീറ്റർ ദൂരം പിന്നിട്ടത് .അതും ചെളിയിൽ കാളയെ തെളിച്ചുകൊണ്ട് !.രൺദീപ് ഹൂഡയും ആനന്ദ്…
Read Moreനിഖിലിന്റെ മംഗല്യം ഏപ്രിൽ 17ന് രാമനഗരയിൽ;വധു കോൺഗ്രസ് കുടുംബത്തിൽ നിന്ന്.
ബെംഗളൂരു: കന്നഡ നടനുംമുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹം ഏപ്രിൽ 17ന് രാമനഗരയിൽ നടക്കും. കോൺഗ്രസ് എംഎൽഎ കൃഷ്ണപ്പയുടെ ബന്ധു റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജുവിന്റെ മകൾ രേവതിയുമായി കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹനിശ്ചയം. ബംഗളുരു-മൈസൂരു ദേശീയപാതയിൽ കുമാരസ്വാമിയുടെ ഉടമസ്ഥതയിലു ള്ള 54 ഏക്കറോളം വരുന്ന സ്ഥലത്താണ് വിവാഹവേദി ഒരുക്കുന്നത്. രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ച രാമനഗരയുമായി അടുത്ത ബന്ധമാണെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. കുമാരസ്വാമിയുടെ ഭാര്യയും നിഖിലിന്റെ അമ്മയുമായ അനിതയാണ് രാമനഗരയിലെ എംഎൽഎ.
Read Moreആർട്ട് ഓഫ് ലിവിങ് ഒമ്പതാമത് അന്താരാഷ്ട്ര വനിതസമ്മേളനത്തിന് നഗരത്തിൽ തുടക്കമായി.
ബെംഗളൂരു:ജീവിത വിജയത്തിനായുള്ള അഭിനിവേശവും ഇച്ഛാശക്തിയുംകൊണ്ട് ഉന്നതിയിലെത്തിയ പ്രമുഖ വനിതകളുടെ അനുഭവം പങ്കുവെച്ച് ആർട്ട് ഓഫ് ലിവിങ് ഒമ്പതാമത് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് ബെംഗളൂരുവിൽ തുടക്കമായി. ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ ദീപം തെളിയിച്ച് ത്രിദിന സമ്മേളനത്തിന് തുടക്കം കുറിച്ചു. എല്ലാവരിലും ആത്മീയതയുണ്ടെന്നും ഇത് ഉണർത്തുന്നതിനുള്ള ഗുരുവിനെ കണ്ടെത്തിയാൽ ജീവിതം സുഗമവും സമ്മർദരഹിതവുമാകുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ജീവിത വിജയത്തിന് ആഗ്രഹത്തോടൊപ്പം അനുകമ്പയും സ്നേഹവും അനാസക്തിയും ആവശ്യമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു. സ്ത്രീകൾ…
Read Moreചില്ലറ നൽകാത്തതിന് മലയാളി യുവതിയെ ബി.എം.ടി.സി.ബസിൽ നിന്ന് തള്ളി താഴെയിട്ടു;റോഡിലേക്ക് തെറിച്ചുവീണ് യുവതിയുടെ കാലിന് പരുക്കേറ്റു
ബെംഗളുരു :ചില്ലറ നൽകാത്തതിന് മലയാളി യുവതിയെ ബിഎംടിസി കണ്ടക്ടർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി. റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് കാലിന് പരുക്കേറ്റു.സിവി രാമൻനഗറിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി പ്രകാശന്റെ മകൾ അനുശ്രീ (25)യാണ് ബിഎംടിസി ചെയർമാൻ, എംഡി എന്നിവർക്ക് പരാതി നൽകിയത്. ബന്നാർഘട്ടെ റോഡിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അനുശ്രീ 13ന് രാവിലെയാണ് ടിൻഫാക്ടറിയിൽ നിന്ന് സിൽക്ബോർഡിലേക്ക് പോകുന്ന 500-ഡി നമ്പർ നോൺ എസി ബസിൽകയറിയത്. 23 രൂപ ടിക്കറ്റിന് 100 രൂപയാണ് നൽ കിയത്.കൃത്യം ചില്ലറനൽകാൻ കണ്ട ക്ടർ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന്…
Read Moreഉസൈൻ ബോൾട്ടിനെ മലർത്തിയടിച്ച് ഒരു കർണാടകക്കാരനായ കാളപൂട്ടുകാരൻ?
ബെംഗളൂരു: ലോകത്തെ വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പിന്നിലാക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? ഇല്ല എന്ന് ഉത്തരം പറയാൻ വരട്ടെ, അങ്ങനെ ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കർണാടകയിലെ മൂഡബദ്രിയിലെ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയാണ് ബോൾട്ടിനെ പിന്നിലാക്കുന്ന പ്രകടനം പുറത്തെടുത്തത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതിൽ 100 മീറ്റർ പിന്നിട്ടത് വെറും 9.55 സെക്കന്റിൽ. ജമൈക്കയുടെ ലോകറെക്കോഡുകാരൻ…
Read Moreകർണാടക ടൂറിസം വകുപ്പിനെ കുത്തുപാളയെടുപ്പിച്ച “സുവർണരഥ”വുമായി ഐ.ആർ.സി.ടി.സി.യും ഭാഗ്യപരീക്ഷണത്തിന്; ഗോൾഡൻ ചാരിയറ്റ് മാർച്ച് 22ന് വീണ്ടും ഓടിത്തുടങ്ങും.
ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ഐആർസിടിസിക്ക്കൈമാറിയ ഗോൾഡൻചാരിയറ്റ് ആഡംബര ട്രെയിനിന്റെ സർവീസ് മാർച്ച്22ന് പുനരാരംഭിക്കും. പ്രഡ് ഓഫ് സൗത്ത്, സതേൺ പ്ലെൻഡർ എന്ന പേരിലുള്ള 2 ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രൈഡ്ഓഫ് സൗത്തിൽ ബെംഗളൂരു,കബനി,മൈസൂരു, ഹാസൻ,ഹംപി, ബാദാമി, ഗോവ എന്നിവയും സതേൺ പ്ലെൻഡർ വിഭാഗത്തിൽ ബെംഗളൂരു, ചെന്നെ,മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂർ,മധുര, തിരുവനന്തപുരം, കോവളം,കൊച്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തിയപ്പോൾ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞ നവംബറിൽ ധാരണയായത്.
Read Moreപ്രണയിക്കുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൾ ഒരു വാട്ടാൾ നാഗരാജ് മാത്രം;പ്രണയവിവാഹിതർക്ക് ഒന്നര ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് നൽകണം;കബ്ബൺ പാർക്കിൽ നടന്ന കുതിരക്കല്യാണത്തിൽ പങ്കെടുത്തത് നിരവധി പേർ.
ബെംഗളൂരു: വ്യത്യസ്തമായ പ്രകടനങ്ങൾ കൊണ്ട് കർണാടകയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ്, കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദത്തിന് “സ്കോപ്പ് “ഉണ്ട് എന്ന് ആദ്യകാലത്ത് തിരിച്ചറിഞ്ഞ നേതാവ് എന്നും പറയാം. പ്രണയ ദിനത്തിൽ നഗരത്തിൽ നാഗരാജ് നടത്തിയ ഒരു പ്രകടനം ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രണയദിനം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും പ്രണയം സാഫല്യമാക്കാനുള്ള ദിനമാണ്. അത്തരത്തിൽ പ്രണയം സാഫല്യമായ ഒരു കുതിരക്കല്ല്യാണത്തിനാണ് ബെംഗളുരുവിലെ കബ്ബൺ പാർക്ക് സാക്ഷ്യം വഹിച്ചത്. ബംഗളൂരുവിലെ രാജ-റാണി എന്ന രണ്ടു കുതിരകളാണ് വാലന്റൈൻസ്…
Read Moreപൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപികക്കും രക്ഷിതാവിനും ജാമ്യം.
ബെംഗളൂരു : പൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തിനും നാടകത്തിൽ അരോപണ വിധേയമായ സംഭാഷണം ഉൾപ്പെടുത്തിയ രക്ഷിതാവ് നജ് ബുന്നിസക്കും കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വീതം ബോണ്ടിലാണ് ജാമ്യം. 11 ന് വാദം കഴിഞ്ഞെങ്കിലും വിധി പറയൽ ഇന്നേക്ക് മാറ്റി വക്കുകയായിരുന്നു. ജില്ലാ പ്രിൻസിപ്പൾ ആൻറ് സെഷൻ കോടതിയുടേതാണ് നടപടി. Parent and teacher arrested in the #BidarSchool sedition case have been granted…
Read More