ചില്ലറ നൽകാത്തതിന് മലയാളി യുവതിയെ ബി.എം.ടി.സി.ബസിൽ നിന്ന് തള്ളി താഴെയിട്ടു;റോഡിലേക്ക് തെറിച്ചുവീണ് യുവതിയുടെ കാലിന് പരുക്കേറ്റു

ബെംഗളുരു :ചില്ലറ നൽകാത്തതിന്
മലയാളി യുവതിയെ ബിഎംടിസി കണ്ടക്ടർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി.

റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് കാലിന് പരുക്കേറ്റു.സിവി രാമൻനഗറിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി പ്രകാശന്റെ മകൾ അനുശ്രീ (25)യാണ്

ബിഎംടിസി ചെയർമാൻ, എംഡി എന്നിവർക്ക് പരാതി നൽകിയത്. ബന്നാർഘട്ടെ റോഡിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അനുശ്രീ 13ന് രാവിലെയാണ് ടിൻഫാക്ടറിയിൽ നിന്ന് സിൽക്ബോർഡിലേക്ക് പോകുന്ന 500-ഡി നമ്പർ നോൺ എസി ബസിൽകയറിയത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

23 രൂപ ടിക്കറ്റിന് 100 രൂപയാണ് നൽ
കിയത്.കൃത്യം ചില്ലറനൽകാൻ കണ്ട
ക്ടർ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞതോടെ ഇയാൾ മോശമായ പദപ്രയോഗം നടത്തുകയായിരുന്നു.

തുടർന്ന് ഔട്ടർ റിങ്റോഡിലെ നാരായണപുരയിൽവച്ച് ബസിൽ നി തള്ളിയതോടെ പിടിവിട്ട അനുശ്രീ റോഡിലേക്ക് വീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts