“കമ്പാള”ക്കാരൻ ശ്രീനിവാസ ഗൗഡക്ക് ഇനി”സായി”യിൽ പരിശീലനം;ഉറപ്പ് നൽകി കേന്ദ്ര കായിക മന്ത്രി.

ബെംഗളൂരു : വേഗ രാജാവ് ഹുസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്ന ശ്രീനിവാസ ഗൗഡ പ്രശസ്തിയുടെ വളരെ വേഗത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഇരുപത്തെട്ടു വയസുള്ള ഈ നാട്ടുമ്പുറത്തുകാരന് ഇന്ത്യൻ ഹുസൈൻ ബോൾട്ട് എന്ന വിശേഷണവും കിട്ടിക്കഴിഞ്ഞു .കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ പെടുന്ന മൂഡിബിദ്രി സ്വദേശിയായ ഗൗഡ കമ്പാളയിൽ മിന്നൽ പ്രകടനം കാഴ്ചവെച്ചതോടെയാണ് താരമായത് . 13.62 സെക്കന്റുകൊണ്ടാണ് ഈ യുവാവ് 142.5 മീറ്റർ ദൂരം പിന്നിട്ടത് .അതും ചെളിയിൽ കാളയെ തെളിച്ചുകൊണ്ട് !.രൺദീപ് ഹൂഡയും ആനന്ദ്…

Read More

നിഖിലിന്റെ മംഗല്യം ഏപ്രിൽ 17ന് രാമനഗരയിൽ;വധു കോൺഗ്രസ് കുടുംബത്തിൽ നിന്ന്.

ബെംഗളൂരു: കന്നഡ നടനുംമുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹം ഏപ്രിൽ 17ന് രാമനഗരയിൽ നടക്കും. കോൺഗ്രസ് എംഎൽഎ കൃഷ്ണപ്പയുടെ ബന്ധു റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജുവിന്റെ മകൾ രേവതിയുമായി കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹനിശ്ചയം. ബംഗളുരു-മൈസൂരു ദേശീയപാതയിൽ കുമാരസ്വാമിയുടെ ഉടമസ്ഥതയിലു ള്ള 54 ഏക്കറോളം വരുന്ന സ്ഥലത്താണ് വിവാഹവേദി ഒരുക്കുന്നത്. രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ച രാമനഗരയുമായി അടുത്ത ബന്ധമാണെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. കുമാരസ്വാമിയുടെ ഭാര്യയും നിഖിലിന്റെ അമ്മയുമായ അനിതയാണ് രാമനഗരയിലെ എംഎൽഎ.

Read More

ആർട്ട് ഓഫ് ലിവിങ് ഒമ്പതാമത് അന്താരാഷ്ട്ര വനിതസമ്മേളനത്തിന് നഗരത്തിൽ തുടക്കമായി.

ബെംഗളൂരു:ജീവിത വിജയത്തിനായുള്ള അഭിനിവേശവും ഇച്ഛാശക്തിയുംകൊണ്ട് ഉന്നതിയിലെത്തിയ പ്രമുഖ വനിതകളുടെ അനുഭവം പങ്കുവെച്ച് ആർട്ട് ഓഫ് ലിവിങ് ഒമ്പതാമത് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് ബെംഗളൂരുവിൽ തുടക്കമായി. ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ ദീപം തെളിയിച്ച് ത്രിദിന സമ്മേളനത്തിന് തുടക്കം കുറിച്ചു. എല്ലാവരിലും ആത്മീയതയുണ്ടെന്നും ഇത് ഉണർത്തുന്നതിനുള്ള ഗുരുവിനെ കണ്ടെത്തിയാൽ ജീവിതം സുഗമവും സമ്മർദരഹിതവുമാകുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ജീവിത വിജയത്തിന് ആഗ്രഹത്തോടൊപ്പം അനുകമ്പയും സ്നേഹവും അനാസക്തിയും ആവശ്യമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു. സ്ത്രീകൾ…

Read More

ചില്ലറ നൽകാത്തതിന് മലയാളി യുവതിയെ ബി.എം.ടി.സി.ബസിൽ നിന്ന് തള്ളി താഴെയിട്ടു;റോഡിലേക്ക് തെറിച്ചുവീണ് യുവതിയുടെ കാലിന് പരുക്കേറ്റു

ബെംഗളുരു :ചില്ലറ നൽകാത്തതിന് മലയാളി യുവതിയെ ബിഎംടിസി കണ്ടക്ടർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി. റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് കാലിന് പരുക്കേറ്റു.സിവി രാമൻനഗറിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി പ്രകാശന്റെ മകൾ അനുശ്രീ (25)യാണ് ബിഎംടിസി ചെയർമാൻ, എംഡി എന്നിവർക്ക് പരാതി നൽകിയത്. ബന്നാർഘട്ടെ റോഡിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അനുശ്രീ 13ന് രാവിലെയാണ് ടിൻഫാക്ടറിയിൽ നിന്ന് സിൽക്ബോർഡിലേക്ക് പോകുന്ന 500-ഡി നമ്പർ നോൺ എസി ബസിൽകയറിയത്. 23 രൂപ ടിക്കറ്റിന് 100 രൂപയാണ് നൽ കിയത്.കൃത്യം ചില്ലറനൽകാൻ കണ്ട ക്ടർ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന്…

Read More

ഉസൈൻ ബോൾട്ടിനെ മലർത്തിയടിച്ച് ഒരു കർണാടകക്കാരനായ കാളപൂട്ടുകാരൻ?

ബെംഗളൂരു: ലോകത്തെ വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പിന്നിലാക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? ഇല്ല എന്ന് ഉത്തരം പറയാൻ വരട്ടെ, അങ്ങനെ ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കർണാടകയിലെ മൂഡബദ്രിയിലെ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയാണ് ബോൾട്ടിനെ പിന്നിലാക്കുന്ന പ്രകടനം പുറത്തെടുത്തത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതിൽ 100 മീറ്റർ പിന്നിട്ടത് വെറും 9.55 സെക്കന്റിൽ. ജമൈക്കയുടെ ലോകറെക്കോഡുകാരൻ…

Read More
Click Here to Follow Us