മലയാളിയായ ഗുണ്ടാ തലവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ അറസ്റ്റിൽ.

ബെംഗളുരു : ഗുണ്ടാനേതാവും കാസർകോട് ചെമ്പരിക്ക സ്വദേശിയുമായ തസ്ലിമിനെ(മുത്തസിം -39) കൊലപ്പെടുത്തിയ കേസിൽ 7 പേർ അറസ്റ്റിൽ.ഫെബ്രുവരി 2ന് ബന്ത്വാൾ ശാന്തിനഗരയിൽ കാറിനുള്ളിൽ തസ്ലിമിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ വടക്കൻ കർണാടക സ്വദേശികളായ ഇർഫാൻ,അക്ഷയ്, സുരാജ്, ഗുരുരാജ്, സിദ്ധലിംഗ, അഹമു, ബന്ത്വാളിൽ നിന്നുള്ള അബ്ദുൽ സമദ് എന്നിവരെയാണ് കലബുറഗി പൊലീസ്
അറസ്റ്റ് ചെയ്തത്.

അബ്ദുൽ സമദിന്റെ കാറിൽ, ആറംഗ ക്വട്ടേഷൻ സംഘം തസ്ലിമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റഫീഖ് എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് കൊല നടത്തിയതെന്നും പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്,

2019 സെപ്റ്റംബറിൽ മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജ്വല്ലറിയിൽ നിന്ന് ഒരു കോടിയിലധികം രൂപയുടെ ആഭരണം കവർന്ന കേസിൽ കലബുറഗി ജയിലിൽ
റിമാൻഡിലായിരുന്ന തസ്ലിം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനിടെയാണ് വധിക്കപ്പെട്ടത്.

ജനുവരി 31ന് സഹോദരനൊപ്പം നാട്ടിലേക്കു മടങ്ങുന്നതിനിടെ കലബുറഗിക്കു സമീപം നെഗോയിൽ നിന്നാണ് ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടുപോയത്.

ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിന് 2019 ജനുവരിയിൽ തസ്ലിമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബേക്കൽ,ഉള്ളാൾ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടേറെ
കേസുകൾ നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us