ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ഐആർസിടിസിക്ക്കൈമാറിയ ഗോൾഡൻചാരിയറ്റ് ആഡംബര ട്രെയിനിന്റെ സർവീസ് മാർച്ച്22ന് പുനരാരംഭിക്കും. പ്രഡ് ഓഫ് സൗത്ത്, സതേൺ പ്ലെൻഡർ എന്ന പേരിലുള്ള 2 ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രൈഡ്ഓഫ് സൗത്തിൽ ബെംഗളൂരു,കബനി,മൈസൂരു, ഹാസൻ,ഹംപി, ബാദാമി, ഗോവ എന്നിവയും സതേൺ പ്ലെൻഡർ വിഭാഗത്തിൽ ബെംഗളൂരു, ചെന്നെ,മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂർ,മധുര, തിരുവനന്തപുരം, കോവളം,കൊച്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസം വകുപ്പ് നേരിട്ട് നടത്തിയപ്പോൾ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞ നവംബറിൽ ധാരണയായത്.
Read MoreDay: 14 February 2020
പ്രണയിക്കുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൾ ഒരു വാട്ടാൾ നാഗരാജ് മാത്രം;പ്രണയവിവാഹിതർക്ക് ഒന്നര ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് നൽകണം;കബ്ബൺ പാർക്കിൽ നടന്ന കുതിരക്കല്യാണത്തിൽ പങ്കെടുത്തത് നിരവധി പേർ.
ബെംഗളൂരു: വ്യത്യസ്തമായ പ്രകടനങ്ങൾ കൊണ്ട് കർണാടകയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ്, കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദത്തിന് “സ്കോപ്പ് “ഉണ്ട് എന്ന് ആദ്യകാലത്ത് തിരിച്ചറിഞ്ഞ നേതാവ് എന്നും പറയാം. പ്രണയ ദിനത്തിൽ നഗരത്തിൽ നാഗരാജ് നടത്തിയ ഒരു പ്രകടനം ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രണയദിനം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും പ്രണയം സാഫല്യമാക്കാനുള്ള ദിനമാണ്. അത്തരത്തിൽ പ്രണയം സാഫല്യമായ ഒരു കുതിരക്കല്ല്യാണത്തിനാണ് ബെംഗളുരുവിലെ കബ്ബൺ പാർക്ക് സാക്ഷ്യം വഹിച്ചത്. ബംഗളൂരുവിലെ രാജ-റാണി എന്ന രണ്ടു കുതിരകളാണ് വാലന്റൈൻസ്…
Read Moreപൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപികക്കും രക്ഷിതാവിനും ജാമ്യം.
ബെംഗളൂരു : പൗരത്വ ഭേദഗതിയെ വിമർശിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്ന നാടകം അവതരിപ്പിച്ചു എന്നാരോപിക്കുന്ന കേസിൽ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തിനും നാടകത്തിൽ അരോപണ വിധേയമായ സംഭാഷണം ഉൾപ്പെടുത്തിയ രക്ഷിതാവ് നജ് ബുന്നിസക്കും കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വീതം ബോണ്ടിലാണ് ജാമ്യം. 11 ന് വാദം കഴിഞ്ഞെങ്കിലും വിധി പറയൽ ഇന്നേക്ക് മാറ്റി വക്കുകയായിരുന്നു. ജില്ലാ പ്രിൻസിപ്പൾ ആൻറ് സെഷൻ കോടതിയുടേതാണ് നടപടി. Parent and teacher arrested in the #BidarSchool sedition case have been granted…
Read Moreഡി.കെ.ശിവകുമാറിന്റെ മാതാവിനേയും സഹോദരനേയും ഇ.ഡി.ചോദ്യം ചെയ്തു.
ബെംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ്ഡി .കെ.ശിവകുമാർ എംഎൽഎയുടെ അമ്മ ഗൗരമ്മയെയും അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി.കെ.സുരേഷിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ശിവകുമാറിന്റെ മണ്ഡലമായ കനക്പുര കോഡിഹള്ളിയിലെഫാംഹൗസിൽ എത്തിയ 5 ഉദ്യോഗസ്ഥർ 6 മണിക്കൂറോളം ഇവരെ ചെയ്തതായാണ് വിവരം. കഴിഞ്ഞ സെപ്റ്റംബർ 3നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവകുമാർ ആമാസം 17 മുതൽ ഒക്ടോബർ 23 വരെ തിഹാർ ജയിലിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗൗരമ്മയെയും ചോദ്യം ചെയ്യണമെന്ന്എൻഫോഴ്സ്മെന്റ് അന്ന്ആവശ്യപ്പെട്ടിരുന്നു. 80 വയസ്സുള്ള ഗൗരമ്മയുടെആരോഗ്യസ്ഥിതി കണക്കിലെടുത്ത് അവരെ വീട്ടിലെത്തി ചോദ്യം…
Read Moreബെംഗളൂരു നഗരം മാടി വിളിച്ചു; ഗ്രാമവാസികൾ സ്വന്തം നാടുവിട്ട് പാലായനം ചെയ്യുന്നു;സംസ്ഥാനത്തെ 18 ഗ്രാമങ്ങളിൽ ആൾത്താമസമില്ല.
ബെംഗളുരു :നഗരവൽക്കരണത്തിന്റെ ഫലമായി കർണാടകയിലെ 84 ഗ്രാമങ്ങൾ അനാഥമായി. ഇതിൽ 18 ഗ്രാമങ്ങളിൽ ആൾത്താമസമില്ലെന്നും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റിസിക്സ് വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നു. 2011നും2019നും ഇടയിലാണ് മാറ്റങ്ങൾ സംഭവിച്ചത്. കാർഷികമേഖലയിലെ തകർച്ച, ജലക്ഷാമം, ദാരിദ്ര്യം തുടങ്ങിയവയാണ് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടപാലായനം ചെയ്യുന്നതിന് ഇടയാക്കിയത്. നഗരമേഖലയോട് ചേർന്ന് കിടന്നിരുന്ന ഗ്രാമങ്ങൾ നഗരങ്ങളുമായി ബന്ധിപ്പിച്ചതോടെ ഭൂമിക്ക്ഉയർന്ന വിലയാണ് ലഭിക്കുന്നത്. പഞ്ചായത്തും താലൂക്ക് പഞ്ചായത്തുമായിരുന്ന പ്രദേശങ്ങൾ സിറ്റി മുൻസിപ്പൽ കോർപറേഷനിലേക്ക് മാറിയതോടെ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടു. അതേസമയം ഗ്രാമങ്ങളിൽ അടിസ്ഥാന…
Read Moreഔട്ടർ റിംഗ് റോഡിൽ സിൽക്ക് ബോർഡ് മുതലുള്ള ഗതാഗതക്കുരുക്ക് കുറക്കാൻ അവൻ വരുന്നു… “ഇരട്ട മേൽപ്പാലം”.ആദ്യഘട്ടത്തിന്റെ പണി പൂർത്തിയായി.
ബെംഗളുരു: നമ്മ മെട്രോസിൽക്ക് ബോർഡ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള മെട്രോ പാലത്തിന് അടിയിലെ 4 വരി റോഡ് മേൽപാലത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ് വരെയുള്ള 3.2 കിലോമീറ്റർ ദൂരത്തിലാ ണ് റോഡും മെട്രോയും ചേരുന്നഇരട്ട മേൽപാലം നിർമിക്കുന്നത്. ഇതിലെ ആദ്യ സ്പാൻ ഇന്നലെ ഉറപ്പിച്ചു. ആദ്യം വാഹനങ്ങൾക്ക് കടന്നുപോകാനുള്ള 2 വരി മേൽപാലവും അതിന് മുകളിലായാണ് മെട്രോ പാലവും നിർമിക്കുന്നത്. ഇതിൽ 2.5 കിലോമീറ്റർ ദൂരത്തിൽ മെട്രോ പാലത്തിന്റെ സ്പാനുകൾ ഘടിപ്പിക്കുന്നതും1 കിലോമീറ്റർ ദൂരം റോഡ് പാലത്തിന്റെ സ്പാൻ…
Read Moreനമ്മ മെട്രോ സർവ്വീസ് തടസപ്പെടും.
ബെംഗളൂരു : നമ്മ മെട്രോ ആർ.വിറോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് 16ന് തടസ്സപ്പെടും. രണ്ടാംഘട്ടത്തിലെ നിർമാണം പുരോഗമിക്കുന്ന യെലച്ച നഹള്ളി-അഞ്ജനപുര റീച്ചിലെ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം . രാവിലെ 6 മുതൽ രാത്രി 11.30 വരെ പൂർണമായി ട്രെയിൻ സർവീസ് തടസ്സപ്പെടും. ഇതേസമയം ഗ്രീൻ ലൈനിലെ ആർ.വി റോഡ്-നാഗസാന്ദ്ര റീച്ചിൽ മെട്രോ പതിവ് പോലെസർവീസ് നടത്തും . 17ന് രാവിലെ 5 മുതൽ ആർ.വി റോഡ്-യെലച്ചനഹള്ളി റീച്ചിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും.
Read More