അർദ്ധരാത്രി പാർട്ടിക്ക് ശേഷം തടാകത്തിൽ കുട്ടവഞ്ചി തുഴയാൻ പോയ മാന്യത ടെക് പാർക്കിൽ ജോലി ചെയ്യുന്ന ടെക്കിയെ കാണാനില്ല.

ബെംഗളുരു : രാത്രി സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിനുശേഷം കുട്ടവഞ്ചിയിൽ സവാരി നടത്തുന്നതിനിടെ തടാകത്തിൽ വീണ ഐടി ജീവനക്കാരനെകാണാതായി. ബെംഗളൂരു രാമമൂർത്തി നഗറിലെ കൽകരെതടാകത്തിൽ വെള്ളിയാഴ്ച രാതി വഞ്ചിയുമായി ഇറങ്ങിയ കുടക് വീരാജ്പേട്ട് സ്വദേശി സച്ചിനെ (24) കണ്ടെത്താൻ പോലീസും ഫയർഫോഴ്സും തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഉല്ലാസ് നീന്തി രക്ഷപ്പെട്ടു സമീപകാലത്ത് നവീകരണം നടത്തിയ തടാകത്തിൽ രാത്രി പ്രവേശനം നിഷേധിച്ചു കൊണ്ട് ഇതെല്ലാം മറികടന്ന് ഇരുവരും എങ്ങനെ കുട്ടവഞ്ചി സവാരി നടത്തി എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സച്ചിൻ മാന്യത ടെക്ക് പാർക്കിൽ ആണ്…

Read More

ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കി.

BANGALORE TRAFFIC POLICE

ബെംഗളൂരു:കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന ട്രാഫിക് പോലീസ് അതിവേഗത്തിൽവന്ന കാറിടിച്ച് മരിച്ച സംഭവത്തെത്തുടർന്ന് വാഹനപരിശോധന കർശനമാക്കി. വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ വേഗം കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചിക്കജാല മേൽപ്പാലത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന ചിക്കജാല ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ. ധനഞ്ജയാണ് (40) ശനിയാഴ്ച വൈകീട്ട് കാറിടിച്ച് മരിച്ചത്. കാർ ഡ്രൈവർ കുശാൽ രാജിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.…

Read More

പ്രവേശനോൽസവം നടത്തി.

ബെംഗളൂരു : രാജരാജേശ്വരി നഗർ മലയാളി സമാജം മലയാളം മിഷൻ കണിക്കൊന്ന,  സൂര്യകാന്തി പഠനക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം നടത്തി. മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉത്‌ഘാടനം നിർവഹിച്ചു. ഡോ. ജിജോ. ഇ. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ വെസ്റ്റ് സോൺ സെക്രട്ടറി സതീഷ് തോട്ടശ്ശേരി, സമാജം സെക്രട്ടറി രാഗേഷ്, ശ്രീഹരി, അധ്യാപികമാരായ ജിഷ രമേഷ്, പാർവതി എന്നിവർ സംസാരിച്ചു. രമേഷ്,  ഷാജി കുന്നോത്ത്,  ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

സമൂഹ വിവാഹ ദമ്പതികളുടെ പുന:സമാഗമമൊരുക്കി കെ.എം.സി.സി.

ബെംഗളൂരു: കർണാടകത്തിൽ വിവിധ ചേരി പ്രദേശങ്ങളിൽ സാമ്പത്തികമായ പ്രയാസത്താൽ ദാമ്പത്യ ജീവിതം സ്വപ്നം കണ്ട 59 നിർധന കുടുംബങ്ങൾക്ക് എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി 2019 ഫിബ്രവരി 10 ന് ഖുദ്ദുസ് സാഹിബ് ഈദ് ഗാഹിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലൂടെ വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ പുന:സമാഗമം കഴിഞ്ഞ ദിവസം നടന്നു. എ.ഐ.കെ.എം.സി.സി യുടെ നിരവധി ചരിത്ര പ്രവർത്തനങ്ങളുടെ ഏടുകളിൽ ഈ കുടുംബസംഗമവും സ്ഥാനം പിടിച്ചു. വിവിധ ജീവിത സാഹചര്യത്തിൽ നിന്നും വിവാഹം എന്ന സ്വപ്ന ലോകത്തേയ്ക്ക് കൈ പിടിച്ച്…

Read More

സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക;സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഷെയർ ചെയ്യുക.

ബെംഗളൂരു : സമൂഹത്തിലെ ഭീതിയിലാഴ്ത്തുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഓരോ സമൂഹ മാധ്യമ ഉപയോക്താക്കളും സ്വയം മാറി നിൽക്കുക. നഗരത്തിലെ വാട്സ് ആപ്പ് കൂട്ടായ്മകളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്, നഗരത്തിലെത്തിയ കോഴിയിറച്ചിയെ കുറിച്ചാണ് വാർത്ത, ഇങ്ങനെ ഒരു വിഷയം ഇതുവരെ ആരോഗ്യ വകുപ്പ് അധികാരികളിൽ നിന്ന് സ്ഥിരീകരിച്ചിട്ടില്ല, അതിനർത്ഥം ഇത് വ്യാജവാർത്തയാണ് എന്ന് തന്നെയാണ്. ഇത്തരം വാർത്തകൾ ഉണ്ടാക്കി വിടുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരെ കേസെടുക്കാൻ വകുപ്പുകൾ ഉണ്ട്, കേരളത്തിൽ അതു തുടങ്ങിക്കഴിഞ്ഞു, ചിലർക്കെതിരെ കേസെടുത്തു കഴിഞ്ഞു. മാംസാഹാരം ഇഷ്ടപ്പെടാത്ത…

Read More

റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്നും വൃത്തികേടാക്കുന്നവരിൽ നിന്നും ഇനി നേരിട്ട് പിഴയൊടുക്കും.

ബെംഗളൂരു:റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മാർഷലുകൾക്ക് പിഴ ഇടാക്കുന്നതിന് പി.ഒ.എസ്. മെഷീനുകൾ നൽകി. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ, മൂത്രവിസർജനം നടത്തൽ എന്നീ കുറ്റങ്ങൾ ചെയ്യുന്നവരിൽനിന്ന്‌ സ്ഥലത്തുനിന്നുതന്നെ പിഴയീടാക്കും. നേരത്തേ പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകാറാണ് പതിവ്. ഇതോടെ പിടിക്കപ്പെട്ടാൽ അപ്പോൾത്തന്നെ പിഴ നൽകേണ്ടിവരും. ജനുവരിയിൽ 22.48 ലക്ഷം രൂപയാണ് മാർഷലുകൾ പിഴയായി ഈടാക്കിയത്.

Read More

കുറഞ്ഞ ചെലവിൽ നഗരം ചുറ്റിക്കാണാനുള്ള ബി.എം.ടി.സിയുടെ ബെംഗളൂരു ദർശനി ഇനി 2 റൂട്ടുകളിൽ.

ബെംഗളൂരു: വിനോദസഞ്ചാരികൾക്കുള്ള ബിഎംടിസി ബെംഗളൂരു ദർശനി ബസ് ഇനി 2 റൂട്ടുകളിലായി സർവീസ് നടത്തും. എസി ലോ ഫ്ലോർ ബസിൽ മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഗ്രൂപ്പ് ടിക്കറ്റിന് 200 രൂപയാണ് നിരക്ക്. മജസ്റ്റിക് കെംപഗൗഡ ബസ് ടെർമിനലിൽ നിന്ന് രാവിലെ 8.50നാണ് സർവീസ് വൈകിട്ട് 6.30നു മജസ്റ്റിക്കിൽ തിരിച്ചെ ത്തും. ടിക്കറ്റ് ബുക്കിങ്ങിന് വെബ് സൈറ്റ് www.ksrtc.in ബസ് റൂട്ടുകൾ ഇവയാണ്  റൂട്ട് നമ്പർ 1 (ആഴ്ചയിൽ 7 ദിവസവും): ഇസ്കോൺ ക്ഷേത്രം, വിധാൻസൗധ,…

Read More

“സാരി അത്ര പോര”;പ്രണയ വിവാഹം പൊളിച്ചടുക്കാൻ വരന്റെ വീട്ടുകാർ കണ്ടെത്തിയ കാരണം ഇതാണ്.

ബെംഗളൂരു: വധുവിന്റെ സാരിക്കു നിലവാരം പോരെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നു പിൻമാറി. ഹാസൻ ജില്ലയിലെ ബിദരക്കര ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വരൻ ബി.എൻ.രഘുകുമാർ സംഭവശേഷം ഒളിവിലാണ്. ഇതേ ഗ്രാമത്തിലെ ബി.ആർ.സംഗീതയായിരുന്നു വധു. ഇരുവരും തമ്മിൽ പ്രണയത്തിലായതിനെ തുടർന്നാണു വീട്ടുകാർ വിവാഹം നടത്താൻ തീരുമാനിച്ചത്. ചടങ്ങിനിടെ, വധുവിന്റെ സാരി പോരെന്നും മാറ്റിയുടുക്കണമെന്നും രഘുവിന്റെ മാതാപിതാക്കളും ബന്ധുക്ക ളും ആവശ്യപ്പെട്ടു. എന്നാൽ,സംഗീത ഇതു നിരസിച്ചതോടെ വിവാഹത്തിന് താൽപര്യമില്ലെന്ന് വരന്റെ മാതാപിതാക്കൾ അറിയിക്കുകയായിരു ന്നു. സംഗീതയുടെ പരാതിയിൽ രഘുകുമാറിനെയും മാതാപിതാക്കളേയും പ്രതിചേർത്ത് കേസെടുുത്തതായി ഹാസൻ എസ്.പി.ശ്രീനിവാസ…

Read More
Click Here to Follow Us