സമൂഹ വിവാഹ ദമ്പതികളുടെ പുന:സമാഗമമൊരുക്കി കെ.എം.സി.സി.

ബെംഗളൂരു: കർണാടകത്തിൽ വിവിധ ചേരി പ്രദേശങ്ങളിൽ സാമ്പത്തികമായ പ്രയാസത്താൽ ദാമ്പത്യ ജീവിതം സ്വപ്നം കണ്ട 59 നിർധന കുടുംബങ്ങൾക്ക് എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി 2019 ഫിബ്രവരി 10 ന് ഖുദ്ദുസ് സാഹിബ് ഈദ് ഗാഹിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു.

ഈ ചടങ്ങിലൂടെ വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ പുന:സമാഗമം കഴിഞ്ഞ ദിവസം നടന്നു.

എ.ഐ.കെ.എം.സി.സി യുടെ നിരവധി ചരിത്ര പ്രവർത്തനങ്ങളുടെ ഏടുകളിൽ ഈ കുടുംബസംഗമവും സ്ഥാനം പിടിച്ചു.

വിവിധ ജീവിത സാഹചര്യത്തിൽ നിന്നും വിവാഹം എന്ന സ്വപ്ന ലോകത്തേയ്ക്ക് കൈ പിടിച്ച് ഉയർത്തിയ എ.ഐ.കെ.എം.സി.സി.യോട് അവർ നന്ദി പറഞ്ഞു.

ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിന ഇടയിൽ എന്തെങ്കിലും കുടുംബ പ്രശ്നങ്ങൾ വന്നിട്ടുണ്ടോ എന്ന പ്രസിഡന്റ് ഉസ്മാൻ സാഹിബിന്റെയും സെക്രട്ടറി നൗഷാദ് സാഹിബിന്റെയും ചോദ്യങ്ങൾക്ക് വളരെ സന്തോഷകരമായ ജീവിതമാണ് ഞങ്ങൾ നയിക്കുന്നത് എന്ന മറുപടിയാണ് എല്ലാ കുടുംബങ്ങളും നൽകിയത്.

കഴിഞ്ഞ വർഷം വിവാഹിതരായ കുടുംബങ്ങൾക്കുള്ള സ്നേഹ സമ്മാനവും ഈ വരുന്ന ഫിബ്രവരി 23ന് സമൂഹ വിവാഹത്തിന് തെരഞ്ഞെടുത്ത 100 ഓളം കുടുംബങ്ങൾ ഉള്ള വിവാഹ വസ്ത്രവും ചടങ്ങിൽ വിതരണം ചെയ്തു.

പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു ശറഫുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി എം.കെ നൗഷാദ്, കെ.ട്ടി സുബൈർ, മൗലാനാ അഷ്റഫ് അലി, ഹാജിഭ, യൂസുഫ് കോരമംഗല, റഹീം ചാവശ്ശേരി,എസ്,വൈ, എസ് ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് ഹാജി ആർ,സി പുരം, അബു ഹാജി, അച്ചുച്ച, ശംസുദ്ദീൻ കൂടാളി, റഷീദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു ടി.സി മുനീർ, സിറാജ് നീലസന്ദ്ര,നജീബ്, എം.കെ റസാഖ്,മൊയ്തു പെർള,റഹ്മാൻ തൊപ്പി,സുബൈർ കായക്കൊടി,അബ്ദുല്ല മാവള്ളി,നവീം,റഹീം,റഫീഖ് ബുള്ളറ്റ്,അബ്ദു,സാജിത, സീനത്ത്, നസീറ, റെയ്ഹാന, സൈബുനിസ്സ,മുബീന തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത നൽകിയത് : ശംസുദ്ദീൻ കൂടാളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us