ബെംഗളൂരു : മൂന്ന് ദിവസം മുൻപ് ഔട്ടർ റിംങ് റോഡിൽ മാർത്തഹള്ളിക്ക് സമീപമാണ് സംഭവം, ബി.എം.ടി.സിയുടെ വോൾവോ ബസ് ഓടിച്ചിരുന്ന കണ്ടക്ടർ ബസ് നിർത്തി തന്റെ വണ്ടിയെ മറികടന്നു പോയ ബൈക്ക് കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു, കൂടെയുള്ള സ്ത്രീ തടയാൻ ശ്രമിക്കുന്നുമുണ്ട്.
ഈ സംഭവം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരനായ ഹമീദ് എന്ന മലയാളി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ ട്വിറ്ററിൽ പങ്കുവക്കുകയുമായിരുന്നു.
വിഷയം പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ,സമൂഹ മാധ്യമത്തിൽ കൂടുതൽ പേർ പ്രതികരണവുമായി വരികയും ചെയ്തു.
ബി.എം.ടി.സിയുടെ ഉന്നതാധികാരികൾ ഹമീദിനെ ബന്ധപ്പെടുകയും ഉണ്ടായ വിഷയമെന്താണ് എന്ന് എഴുതി വാങ്ങുകയും ചെയ്തു.
ഡ്രൈവറേയും കണ്ടക്ടറേയും 45 ദിവസത്തേക്ക് സസ്പെൻറ് ചെയ്തു.
ഹമീദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് ട്വിറ്ററിൽ നിറയുന്നത്.
വീഡിയോ താഴെ..
This horrible incident happened today morning on my way to office dis morning.. Does BMTC personnel have the rights to take law into their hands and beat up a private citizen in public? pic.twitter.com/8Y3fQD9QF6
— Hamid (@hamidkvrr) January 30, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.